Bengaluru Driver Assault Women: നിൻ്റെ നാട്ടിലേക്ക് പോകൂ, ഞാൻ കന്നഡയെ സംസാരിക്കൂ; ബം​ഗളൂരുവിൽ സ്ത്രീയ്ക്ക് നേരെ അതിക്രമം

Bengaluru Driver Assault Women: അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറോട് പരാതി പറഞ്ഞതിന് പിന്നാലെയാണ് സംഭവം. എന്നാൽ ഇരുവർക്കും ഇടിയിൽ ഭാഷ വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. പകുതിക്ക് വച്ച് വാഹനം നിർത്തിയ ഡ്രൈവറുമായി യുവതി തർക്കത്തിലേർപ്പെട്ടു. ഇം​ഗ്ലീഷ് മാത്രം സംസാരിക്കാനറിയാവുന്ന യുവതിയും കന്നഡ സംസാരിക്കാൻ അറിയാവുന്ന ഡ്രൈവറും തമ്മിൽ കലഹം അതിരുകടന്നു.

Bengaluru Driver Assault Women: നിൻ്റെ നാട്ടിലേക്ക് പോകൂ, ഞാൻ കന്നഡയെ സംസാരിക്കൂ; ബം​ഗളൂരുവിൽ സ്ത്രീയ്ക്ക് നേരെ അതിക്രമം

Updated On: 

17 Jun 2025 | 02:47 PM

ബംഗളൂരു: ഇം​ഗ്ലീഷ് സംസാരിച്ചതിന് സ്ത്രീയ്ക്ക് നേരെ ഡ്രൈവറുടെ അതിക്രമം. ഒരു റാപ്പിഡോ ബൈക്ക് ടാക്സിയുടെ ഡ്രൈവറാണ് യുവതിക്ക് നേരെ അതിക്രമം നടത്തിയത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ യുവതി ജ്വലറിയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ആദ്യം യുവതിയാണ് തന്നെ അടിച്ചതെന്നും അതിനാലാണ് താൻ തിരിച്ച് അടിച്ചതെന്നും ഡ്രൈവർ ആരോപിക്കുന്നു. ഡ്രൈവറെ അടുക്കുന്നതിൻ്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

യാത്രാമധ്യേയാണ് ഡ്രൈവറും യുവതിയും തമ്മിൽ തർക്കം ആരംഭിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറോട് പരാതി പറഞ്ഞതിന് പിന്നാലെയാണ് സംഭവം. എന്നാൽ ഇരുവർക്കും ഇടിയിൽ ഭാഷ വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. പകുതിക്ക് വച്ച് വാഹനം നിർത്തിയ ഡ്രൈവറുമായി യുവതി തർക്കത്തിലേർപ്പെട്ടു. ഇം​ഗ്ലീഷ് മാത്രം സംസാരിക്കാനറിയാവുന്ന യുവതിയും കന്നഡ സംസാരിക്കാൻ അറിയാവുന്ന ഡ്രൈവറും തമ്മിൽ കലഹം അതിരുകടന്നു.

യാത്രാക്കൂലിയും ഹെൽമറ്റും നൽകാൻ യുവതി വിസമ്മതിച്ചതോടെ സം​ഗതി കൂടുതൽ വഷളായി. ആദ്യം യുവതിയാണ് തല്ലിയെന്നത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. തർക്കത്തിനിടെ നി നിൻ്റെ രാജ്യത്തേക്ക് മടങ്ങാൻ യുവതിയോട് ഡ്രൈവറായ സുമൻ ആവശ്യപ്പെടുന്നതും കാണാം.

സ്ത്രീ തന്നെ അധിക്ഷേപിച്ചുവെന്നും തന്റെ കോളറിൽ പിടിച്ചുവെന്നും സുമൻ ആരോപിക്കുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും വിഷയത്തിൽ മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് സ്ത്രീ പിന്മാറിയതായും വൃത്തങ്ങൾ പറയുന്നു. ഡ്രൈവർ ഗതാഗത നിയമം പാലിക്കുന്നില്ലെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു.

തന്നോട് എന്ത് അർത്ഥത്തിലാണ് ഇവിടെ നിന്ന് തിരിച്ച് പോകാൻ പറഞ്ഞതെന്നും, ഇവിടുത്തെ ആളുകൾക്ക് ഭാഷാ പ്രശ്നമുണ്ട്. പല സംസ്ഥാനങ്ങളിലെ ആളുകളാണ് ഇവിടെ താമസിക്കുന്നത്. എനിക്ക് അദ്ദേഹവുമായി വഴക്കിടാൻ താൽപ്പര്യമില്ലായിരുന്നു. ഞാൻ എൻ്റെ രാജ്യത്ത് തന്നെയാണ് നിക്കുന്നത്, യുവതി പറഞ്ഞു. അതേസമയം, ബൈക്ക് ടാക്സികൾ നിർത്തിവയ്ക്കാൻ ഏപ്രിലിൽ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ