Bengaluru Train: കാത്തിരിപ്പിന് വിരാമം! ബെംഗളൂരുവില്‍ നിന്ന് ആ വന്ദേ ഭാരതും പുറപ്പെടുന്നു

Bengaluru Goa Vande Bharat Service Details: നിലവില്‍ ധാരാളം വന്ദേ ഭാരത് ട്രെയിനുകള്‍ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നതിനാല്‍ പുതിയൊരു ട്രെയിന്‍ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന സംശയം യാത്രക്കാര്‍ക്കുണ്ട്. ഗോവ വന്ദേ ഭാരത് പ്രീമിയം ട്രെയിന്‍ ആയതിനാല്‍ സാധാരണക്കാര്‍ക്കും സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും താങ്ങാനാകില്ലെന്ന അഭിപ്രായവും ഉയരുന്നു.

Bengaluru Train: കാത്തിരിപ്പിന് വിരാമം! ബെംഗളൂരുവില്‍ നിന്ന് ആ വന്ദേ ഭാരതും പുറപ്പെടുന്നു

വന്ദേ ഭാരത്‌

Published: 

30 Mar 2026 | 01:45 PM

ബെംഗളൂരുവിനും ഗോവയ്ക്കും ഇടയില്‍ ഉടന്‍ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കും. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കാനാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ തീരുമാനം. ഏകദേശം 12 മുതല്‍ 13 മണിക്കൂര്‍ വരെയാണ് ബെംഗളൂരുവില്‍ നിന്ന് ഗോവ മഡ്‌ഗോണ്‍ എത്താന്‍ യാത്ര സമയം കണക്കാക്കുന്നത്.

ട്രെയിന്‍ വരില്ലേ?

നിലവില്‍ ധാരാളം വന്ദേ ഭാരത് ട്രെയിനുകള്‍ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നതിനാല്‍ പുതിയൊരു ട്രെയിന്‍ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന സംശയം യാത്രക്കാര്‍ക്കുണ്ട്. ഗോവ വന്ദേ ഭാരത് പ്രീമിയം ട്രെയിന്‍ ആയതിനാല്‍ സാധാരണക്കാര്‍ക്കും സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും താങ്ങാനാകില്ലെന്ന അഭിപ്രായവും ഉയരുന്നു.

നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിന്‍ ഏകദേശം 9 മുതല്‍ 10 മണിക്കൂര്‍ വരെ എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ഈ ട്രെയിന്‍ സര്‍വീസ് ഗോവയിലേക്ക് നീട്ടുകയാണെങ്കില്‍ മൊത്തം യാത്രാ സമയം 10 മുതല്‍ 11.5 മണിക്കൂര്‍ വരെ ആയേക്കാം. എന്നാല്‍ പുലര്‍ച്ചെ 4 മണിക്കെല്ലാം ട്രെയിന്‍ പുറപ്പെടുന്നത് വിനോദസഞ്ചാരികള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പകല്‍ സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകള്‍ ഗോവയില്‍ എത്തിച്ചേരാന്‍ വൈകുന്നേരമാകും. ബെംഗളൂരുവില്‍ നിന്ന് വൈകിട്ട് 6 നോ 7 നോ ട്രെയിന്‍ പുറപ്പെട്ടാല്‍ രാവിലെ 7 മണിയോടെ ഗോവയിലെത്താം. 12 മുതല്‍ 13 മണിക്കൂര്‍ വരെ യാത്ര ചെയ്യുന്നതും യാത്രക്കാരെ വലയ്ക്കും. അതിനാല്‍ യാത്രാ സമയം 11 മണിക്കൂറാക്കി കുറയ്ക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാരേ ഞെട്ടാന്‍ റെഡിയാണോ? 5 മിനിറ്റില്‍ ഇനി ട്രെയിനെത്തും

ഗോവ വന്ദേ ഭാരതിന്റെ സ്‌റ്റോപ്പുകള്‍

യശ്വന്ത്പൂര്‍ മുതല്‍ മഡ്‌ഗോണ്‍ വരെ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന വന്ദേ ഭാരതിന് നിലവില്‍ നിര്‍ദേശിക്കപ്പെട്ട സ്റ്റോപ്പുകളും വലിയ വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. ഹാസന്‍ ജങ്ഷന്‍, സക്ലേശ്പൂര്‍, സുബ്രഹ്‌മണ്യ റോഡ്, പാഡില്‍ എന്നിവിടങ്ങളിലാണ് ട്രെയിന്‍ നിര്‍ത്തുക. മംഗളൂരുവിലേക്ക് ട്രെയിന്‍ എത്തുന്നില്ല എന്നതാണ് ശ്രദ്ധേയം. രാവിലെ 6.5ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.15ന് ട്രെയിന്‍ മഡ്‌ഗോണിലെത്തും. പിറ്റേദിവസം പുലര്‍ച്ചെ 5.30നാണ് ട്രെയിനിന്റെ മടക്കയാത്ര, ഇത് വൈകിട്ട് 6.40ന് യശ്വന്ത്പൂരില്‍ എത്തുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്