കിടപ്പുമുറിയിൽ ഭാര്യ അറിയാതെ രഹസ്യ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു; ഭർത്താവിനെതിരെ കേസ്
രണ്ടാമത് വിവാഹം ചെയ്ത യുവതിമായിട്ടുള്ള ദൃശ്യങ്ങളാണ് ഭർത്താവ് രഹസ്യ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത്. കൂടാതെ തന്നെ സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുമായിരുനുയെന്ന് ഭാര്യ തൻ്റെ പരാതിയിൽ പറയുന്നു
ബെംഗളൂരു : ഭാര്യ അറിയാതെ കിടപ്പുമുറിയിൽ രഹസ്യ ക്യമാറ സ്ഥാപിച്ച് ഭർത്താവ് ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു നൽകിയെന്ന പരാതിയുമായി യുവതി. ബെംഗളൂരു പുട്ടെനഹള്ളി സ്വദേശിയാണ് ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശത്തുള്ള സുഹൃത്തുക്കൾക്ക് അയച്ച് നൽകിയത്. സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പുട്ടെനഹള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പരാതിക്കാരിയെ പുട്ടനെഹള്ളി സ്വദേശി വിവാഹം ചെയ്യുന്നത്. തൻ്റെ ആദ്യ വിവാഹം മറച്ചുവെച്ചാണ് പ്രതി തന്നെ വിവാഹം ചെയ്തതെന്നും യുവതി തൻ്റെ പരാതിയിൽ പറയുന്നു. കിടപ്പുമുറിയിൽ ക്യാമറ ഒളിപ്പിച്ചുവെച്ച് ഭർത്താവ് തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ആ ദൃശ്യങ്ങൾ ദുബായിലുള്ള തൻ്റെ സുഹൃത്തുക്കൾക്ക് പ്രതി അയച്ചു നൽകി.
ഇതിന് പുറമെ പ്രതി ഭാര്യയോട് തൻ്റെ സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുമായിരുന്നുയെന്ന് യുവതി തൻ്റെ പരാതിയിൽ പറയുന്നു.സംഭവത്തിൽ പുട്ടനെഹള്ളി സ്വദേശിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ പ്രതി വിദേശത്ത് ഒളിവിലാണ്.