Namma Metro: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ വൈകും; യാത്രക്കാർക്ക് തിരിച്ചടി, സർവീസ് തുടങ്ങുന്നത് എപ്പോൾ?

Bengaluru Namma Metro Blue Line Delayed Silk Board to Airport Route Update: നഗരത്തിലെ തിരക്കേറിയ ഐടി മേഖലകളെയും പ്രധാന ഗതാഗത കേന്ദ്രങ്ങളെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈന്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഔട്ടര്‍ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Namma Metro: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ വൈകും; യാത്രക്കാർക്ക് തിരിച്ചടി, സർവീസ് തുടങ്ങുന്നത് എപ്പോൾ?

മെട്രോ

Published: 

11 Oct 2026 | 08:16 AM

ബെംഗളൂരുവില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള മെട്രോ യാത്ര കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി. നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാനുള്ള സമയപരിധി വീണ്ടും നീട്ടി. 2027 ഡിസംബറോടെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ സമയക്രമമനുസരിച്ച് 2028 മാര്‍ച്ചോടെ മാത്രമേ 58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകൂ. ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണ ബൈരേഗൗഡയാണ് പുതുക്കിയ സമയക്രമം അറിയിച്ചത്.

നഗരത്തിലെ തിരക്കേറിയ ഐടി മേഖലകളെയും പ്രധാന ഗതാഗത കേന്ദ്രങ്ങളെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈന്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഔട്ടര്‍ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിര്‍മാണത്തിലെ സാങ്കേതിക വെല്ലുവിളികളും വിവിധ ഭാഗങ്ങളിലെ ജോലികള്‍ ഏകോപിപ്പിക്കേണ്ടതുമാണ് പദ്ധതി വൈകാന്‍ പ്രധാന കാരണങ്ങളാകുന്നത്.

മൂന്ന് ഘട്ടങ്ങളിലായി സര്‍വീസ് ആരംഭിക്കും

ബ്ലൂ ലൈന്‍ ഒരുമിച്ച് തുറക്കുന്നതിനു പകരം മൂന്ന് ഘട്ടങ്ങളിലായാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഓരോ ഭാഗത്തെയും നിര്‍മാണ പുരോഗതിയും പരീക്ഷണ ഓട്ടത്തിനുള്ള തയാറെടുപ്പുകളും അനുസരിച്ചായിരിക്കും സര്‍വീസ് ആരംഭിക്കുക. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനും കെആര്‍ പുരത്തിനുമിടയിലെ ഭാഗത്ത് നിര്‍മാണം പുരോഗമിക്കുകയാണ്. കെആര്‍ പുരം-ഇബ്ലൂര്‍ ഭാഗത്ത് 2026 ഒക്ടോബറോടെ പരീക്ഷണ ഓട്ടം ആരംഭിക്കാനാണ് ലക്ഷ്യം. ഇബ്ലൂരിനും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനുമിടയില്‍ ഡിസംബറോടെ പരീക്ഷണ ഓട്ടം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Also Read: Dasara Special Trains: ദസറയ്ക്ക് പ്രത്യേക ട്രെയിനുകൾ; ബെംഗളൂരുവിൽ നിന്ന് അധിക സർവീസുകൾ, സമയക്രമം അറിയാം

ഹെബ്ബാളില്‍നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാത 2027 സെപ്റ്റംബറോടെ യാത്രക്കാര്‍ക്കായി തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഭാഗം നേരത്തേ പ്രവര്‍ത്തനസജ്ജമായാല്‍ ബ്ലൂ ലൈന്‍ മുഴുവനായി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിലേക്കുള്ള മെട്രോ യാത്രയുടെ ഒരു ഭാഗം പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് സാധിച്ചേക്കും.

പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന ഭാഗങ്ങളിലൊന്നാണ് കെആര്‍ പുരത്തിനും ഹെബ്ബാളിനും ഇടയിലുള്ള പാത. നാഗവാര ഉള്‍പ്പെടുന്ന ഈ ഭാഗത്തിന്റെ നിര്‍മാണം 2027 ഡിസംബര്‍ മുതല്‍ 2028 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാക്കാനാണ് നിലവിലെ ലക്ഷ്യം.

നിര്‍മാണം വൈകാന്‍ കാരണമെന്ത്?

ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഔട്ടര്‍ റിങ് റോഡിലൂടെ മെട്രോ നിര്‍മാണം നടത്തുന്നത് വലിയ വെല്ലുവിളിയാണ്. റോഡ് ഗതാഗതം തടസപ്പെടുത്താതെ സ്റ്റേഷനുകളും തൂണുകളും മേല്‍പ്പാലങ്ങളും നിര്‍മിക്കേണ്ടതുണ്ട്. സ്ഥലപരിമിതിയും നിര്‍മാണ ജോലികളുടെ സങ്കീര്‍ണതയും പ്രവൃത്തികളുടെ വേഗത്തെ ബാധിക്കുന്നുണ്ട്.

English Summary

Bengaluru’s Namma Metro Blue Line project, connecting Silk Board to Kempegowda International Airport, has faced delays. The route is planned to open in three phases, with different sections scheduled to become operational at different times. The project is expected to improve airport connectivity and ease traffic congestion across key parts of the city.

Loading...
Unable to load recommendations.
Follow Us
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
30 കഴിഞ്ഞോ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
7000mAh ബാറ്ററിയുണ്ട്, ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ കിട്ടും!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ