AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: ഹോസ്‌കോട്ടേ നമ്മ മെട്രോ ബ്ലൂപ്രിന്റ് റെഡി; ഇനി യാത്ര ആരംഭിക്കാം

Krishnarajapuram to Hoskote Metro Service: 16.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കെഎംപുര മുതല്‍ ഹോസ്‌കോട്ടേ വരെയുള്ള ഈ പാത. ആകെ 11 സ്റ്റേഷനുകളാണ് പിങ്ക് ലൈന്‍ പാതയില്‍ ഉള്‍പ്പെടുന്നത്. ഡബിള്‍ ഡെക്കര്‍ മെട്രോ സര്‍വീസാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്.

Namma Metro: ഹോസ്‌കോട്ടേ നമ്മ മെട്രോ ബ്ലൂപ്രിന്റ് റെഡി; ഇനി യാത്ര ആരംഭിക്കാം
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 31 Jan 2026 | 08:07 AM

ബെംഗളൂരു: കൃഷ്ണരാജപുരത്ത് നിന്ന് ഹോസ്‌കോട്ടേയിലേക്കുള്ള നമ്മ മെട്രോ പിങ്ക് ലൈന്റെ പദ്ധതി രൂപരേഖ പൂര്‍ത്തിയായി. പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ആരംഭിച്ചതായാണ് വിവരം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരു ഹോസ്‌കോട്ടേ നിവാസികളുടെ യാത്രാ ദുരിതം അവസാനിക്കും.

16.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കെഎംപുര മുതല്‍ ഹോസ്‌കോട്ടേ വരെയുള്ള ഈ പാത. ആകെ 11 സ്റ്റേഷനുകളാണ് പിങ്ക് ലൈന്‍ പാതയില്‍ ഉള്‍പ്പെടുന്നത്. ഡബിള്‍ ഡെക്കര്‍ മെട്രോ സര്‍വീസാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്.

കോലാര്‍, ചിന്താമണി, മാലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബെംഗളൂരുവിലേക്ക് പോകാനായി ഹോസ്‌കോട്ടേ റോഡിനെയാണ് ആശ്രയിക്കുന്നത്. ഹോസ്‌കോട്ടേ വരെ മെട്രോ പാത എത്തുകയാണെങ്കില്‍ ഗതാഗതകുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകും.

Also Read: Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി

സ്റ്റേഷനുകള്‍ എവിടെയെല്ലാം?

കെആര്‍ പുരം ഐടിഐ ഭവന്‍, ടിസി പാല്യ, ഭട്ടരഹള്ളി ജങ്ഷന്‍, മേഡഹള്ളി ജങ്ഷന്‍, അവലഹള്ളി, ബുഡിഗെരെ ക്രോസ്, കടംനല്ലൂര്‍ ഗേറ്റ്, ഹോസ്‌കോട്ടേ ടോള്‍ പ്ലാസ, കെഇബി സര്‍ക്കിള്‍, ഹോസ്‌കോട്ടേ ഗവണ്‍മെന്റ് ആശുപത്രി എന്നിങ്ങനെ 11 സ്റ്റേഷനുകള്‍ ഉണ്ടാകും.

അതേസമയം, പിങ്ക് ലൈനിന്റെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കലേന അഗ്രഹാര-തവരേക്കരെ എലിവേറ്റഡ് പാത മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. അഞ്ച് മുതല്‍ ആറെ വരെ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് ബിഎംആര്‍സിഎല്‍ പദ്ധതിയിടുന്നത്. പാതയിലേക്ക് എത്തിയ പുതിയ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ്.