Nationwide Strike: ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്: കേരളം സ്തംഭിക്കും, തയ്യാറെടുപ്പുകൾ പൂർത്തിയാക്കി സിഐടിയു
National Strike Announced for February 12: രാജ്യത്തെ 3000 കേന്ദ്രങ്ങളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിക്കും. പണിമുടക്കിന് മുന്നോടിയായി സംസ്ഥാനതല കൺവൻഷനുകളും യൂണിറ്റ് യോഗങ്ങളും പൂർത്തിയായി വരികയാണ്.
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും പുതിയ ലേബർ കോഡുകൾക്കുമെതിരെ ഫെബ്രുവരി 12-ന് രാജ്യവ്യാപകമായി പണിമുടക്ക് നടക്കും. സിഐടിയു ഉൾപ്പെടെയുള്ള പത്ത് പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് പൂർണ്ണമായിരിക്കുമെന്നും ശക്തമായ തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന ആവശ്യങ്ങൾ
- തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ പിൻവലിക്കുക.
- തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന വിബിജിആർഎഎംജി ബിൽ റദ്ദാക്കുക.
- വൈദ്യുതി ഭേദഗതി ബിൽ, സബ്‌കാ ബീമാ സബ്‌കി സുരക്ഷ ബിൽ, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ എന്നിവ പിൻവലിക്കുക.
Also Read: Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
ദേശീയ തലത്തിൽ സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷക സംഘടനകളുടെയും പിന്തുണയോടെയാണ് സമരം നടക്കുന്നത്. ബാങ്ക്, ഇൻഷുറൻസ് ജീവനക്കാർ, പ്രതിരോധ മേഖലയിലെ ജീവനക്കാർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, മഹിളാ, യുവജന, വിദ്യാർത്ഥി സംഘടനകൾ എന്നിവർ പണിമുടക്കിന്റെ ഭാഗമാകും.
പ്രതിഷേധം ശക്തം
രാജ്യത്തെ 3000 കേന്ദ്രങ്ങളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിക്കും. പണിമുടക്കിന് മുന്നോടിയായി സംസ്ഥാനതല കൺവൻഷനുകളും യൂണിറ്റ് യോഗങ്ങളും പൂർത്തിയായി വരികയാണ്. കർണാടകയിലെ കോൺഗ്രസ് സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്നും എളമരം കരീം കൂട്ടിച്ചേർത്തു.