Namma Metro: തമിഴ്‌നാട് അതിര്‍ത്തി വരെ നമ്മ മെട്രോ സര്‍വീസ്; യെല്ലോ ലൈനിലേക്ക് 9 സ്‌റ്റേഷനുകള്‍ കൂടി

Namma Metro Planned to Expand Yellow Line to Tamil Nadu Border: 10.5 കിലോമീറ്റര്‍ എലിവേറ്റഡ് ഇടനാഴിയും ഒന്‍പത് സ്റ്റേഷനുകളുമാണ് ഈ നിര്‍ദ്ദിഷ്ട റൂട്ടില്‍ ഉണ്ടായിരിക്കുക. ബിഎംആര്‍സിഎല്‍ തയാറാക്കിയ സാധ്യതാ പഠനം അനുസരിച്ച് ബൊമ്മസാന്ദ്രയില്‍ നിന്ന് കര്‍ണാടകയുടെ അവസാന പ്രധാന നഗരമായ (തമിഴ്‌നാടിനോട് ചേര്‍ന്നുള്ള) ആറ്റിബലെ വരെയായിരിക്കും ട്രെയിന്‍ സര്‍വീസുകള്‍.

Namma Metro: തമിഴ്‌നാട് അതിര്‍ത്തി വരെ നമ്മ മെട്രോ സര്‍വീസ്; യെല്ലോ ലൈനിലേക്ക് 9 സ്‌റ്റേഷനുകള്‍ കൂടി

നമ്മ മെട്രോ

Published: 

13 Aug 2026 | 06:53 AM

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഹൊസൂരിലേക്ക് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ അന്തര്‍സംസ്ഥാന മെട്രോ പാത നിര്‍മിക്കാന്‍ ആലോചന നടക്കുന്നുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കര്‍ണാടക സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തത്, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ (ബിഎംആര്‍സിഎല്‍) മറ്റൊരു സുപ്രധാന ചുവടുവെച്ച് നടത്താന്‍ പ്രേരിപ്പിക്കുകയാണ്. നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് തമിഴ്‌നാട് അതിര്‍ത്തി വരെ നീട്ടാനാണ് നിലവിലെ തീരുമാനം.

നമ്മ മെട്രോ യെല്ലോ ലൈന്‍ തമിഴ്‌നാട് അതിര്‍ത്തി വരെ നീട്ടാന്‍ ബിഎംആര്‍സിഎല്‍ പദ്ധതിയിടുന്നുണ്ട്. 10.5 കിലോമീറ്റര്‍ എലിവേറ്റഡ് ഇടനാഴിയും ഒന്‍പത് സ്റ്റേഷനുകളുമാണ് ഈ നിര്‍ദ്ദിഷ്ട റൂട്ടില്‍ ഉണ്ടായിരിക്കുക. ബിഎംആര്‍സിഎല്‍ തയാറാക്കിയ സാധ്യതാ പഠനം അനുസരിച്ച് ബൊമ്മസാന്ദ്രയില്‍ നിന്ന് കര്‍ണാടകയുടെ അവസാന പ്രധാന നഗരമായ (തമിഴ്‌നാടിനോട് ചേര്‍ന്നുള്ള) ആറ്റിബലെ വരെയായിരിക്കും ട്രെയിന്‍ സര്‍വീസുകള്‍.

ബെംഗളൂരു മുതല്‍ തമിഴ്‌നാട് വരെ മെട്രോ

നിര്‍ദ്ദിഷ്ട മെട്രോ ഇടനാഴിയുടെ ആദ്യ സ്‌റ്റേഷനായി നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് നിലവിലുള്ള യെല്ലോ ലൈനിന്റെ ടെര്‍മിനല്‍ സ്‌റ്റേഷനായ ബൊമ്മസാന്ദ്രയില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ മാറിയാണ്. ചന്ദപുര സര്‍ക്കിളിലായിരിക്കും അടുത്ത സ്റ്റേഷന്‍. നാരായണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏകദേശം 1.8 കിലോമീറ്റര്‍ മാറിയാണിത്. പിന്നീട് ഹാലെ, തിരുമഗൊണ്ടനഹള്ളി, ബാലഗരനഹള്ളി, ആറ്റിബലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, യാദവനഹള്ളി, ആറ്റിബലെ, ആറ്റിബലെ ടെര്‍മിനല്‍ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍.

ഹൊസൂര്‍ റോഡിന് സമീപത്ത് കൂടിയായിരിക്കും ഈ പാത കടന്നുപോകുന്നത്. അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്ക് അതിവേഗ യാത്രാ സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് പദ്ധതി വഴി ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. നടപ്പാത, മേല്‍പ്പാലങ്ങള്‍, സബ്വേ തുടങ്ങിയവയെല്ലാം സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനും ധാരണയായി.

Also Read: Onam 2026 Special Train: കര്‍ണാടക-ഹൈദരാബാദില്‍ നിന്ന് ഓണം ട്രെയിനുകള്‍; റൂട്ടുകള്‍, ട്രെയിന്‍ നമ്പര്‍, തീയതി വിശദമായി

പദ്ധതിയുടെ സാധ്യതാ പഠനം നടത്തി ബിഎംആര്‍സിഎല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിപിആര്‍ തയാറാക്കുന്നതിനുള്ള ടെന്‍ഡറുകള്‍ ഉടന്‍ ക്ഷണിക്കുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബജറ്റില്‍ പരാമര്‍ശം

ഹൊസൂരിനും ബൊമ്മസാന്ദ്രയ്ക്കും ഇടയില്‍ 12 സ്റ്റേഷനുകളുള്ള 23 കിലോമീറ്റര്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് തമിഴ്‌നാട് ധനമന്ത്രി എന്‍ മേരി വില്‍സണ്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഎംആര്‍സിഎലിന്റെ ഭാഗത്തുനിന്ന് സുപ്രധാന ചുവടുവെപ്പ് ഉണ്ടായത്. ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കര്‍ണാടകയില്‍ നിന്ന് 12 കിലോമീറ്ററും തമിഴ്‌നാട്ടില്‍ നിന്ന് 11 കിലോമീറ്ററും ഉള്‍പ്പെടുന്ന പദ്ധതിയുടെ സാധ്യതാ പഠനം തയാറാക്കിയിട്ടുണ്ട്.

എന്നാല്‍, രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ മെട്രോ സംവിധാനം കൊണ്ടുവരുന്നതില്‍ സാങ്കേതിക പരിമിതികള്‍ ഉണ്ടെന്നാണ് കര്‍ണാടക പറയുന്നത്. അതിനാല്‍ ഇത്തരമൊരു പദ്ധതി അടുത്തകാലത്തൊന്നും നടക്കാന്‍ സാധ്യതയില്ല.

English Summary

Namma Metro is planning to expand the Yellow Line up to the Tamil Nadu border. The proposed extension will include nine additional stations. The project is expected to improve connectivity between Bengaluru and areas towards the Tamil Nadu border.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ