AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026 Special Train: കര്‍ണാടക-ഹൈദരാബാദില്‍ നിന്ന് ഓണം ട്രെയിനുകള്‍; റൂട്ടുകള്‍, ട്രെയിന്‍ നമ്പര്‍, തീയതി വിശദമായി

Onam Special Kerala Trains 2026 From Bengaluru: ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ ആവശ്യം കണക്കിലെടുത്ത് ട്രെയിന്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ അവസാനം വരെ നീട്ടി. എസ്എംവിടി ബെംഗളൂരു, ഹുബ്ബള്ളി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ നോക്കാം.

Onam 2026 Special Train: കര്‍ണാടക-ഹൈദരാബാദില്‍ നിന്ന് ഓണം ട്രെയിനുകള്‍; റൂട്ടുകള്‍, ട്രെയിന്‍ നമ്പര്‍, തീയതി വിശദമായി
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 11 Aug 2026 | 10:16 AM

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു, ഹുബ്ബള്ളി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ച് ദക്ഷിണ റെയില്‍വേ. സെപ്റ്റംബര്‍ അവസാനം വരെയാണ് ഈ ട്രെയിന്‍ സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കാന്‍ 112 സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 54 സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേയ്ക്കും ശേഷിക്കുന്നവ മറ്റ് റെയില്‍വേ സോണുകള്‍ക്കുമാണ്.

ട്രെയിന്‍ സര്‍വീസ് എന്ന് മുതല്‍ എന്ന് വരെ?

ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ ആവശ്യം കണക്കിലെടുത്ത് ട്രെയിന്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ അവസാനം വരെ നീട്ടി. എസ്എംവിടി ബെംഗളൂരു, ഹുബ്ബള്ളി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ നോക്കാം.

  • ട്രെയിന്‍ 06523 (SMVT ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് വാരാന്ത്യ സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 7 മുതല്‍ 28 വരെ തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ 06524 (തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 8 മുതല്‍ 29 വരെ ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ 06547 (SMVT ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 2 മുതല്‍ 23 വരെ ബുധനാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ 06548 (തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 3 മുതല്‍ 24 വരെ വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ 06555 (SMVT ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 4 മുതല്‍ 25 വരെ വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ 06556 (തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 6 മുതല്‍ 27 വരെ ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ 07313 (ഹുബ്ബള്ളി-കൊല്ലം സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 6 മുതല്‍ 27 വരെ ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ 07314 (കൊല്ലം – ഹുബ്ബള്ളി സ്‌പെഷ്യല്‍)- സെപ്റ്റംബര്‍ 7 മുതല്‍ 28 വരെ തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തും
  • ട്രെയിന്‍ നമ്പര്‍ 07193 (ഹൈദരാബാദ്-കൊല്ലം)- സെക്കന്തരാബാദ്, മിരിയാലഗുഡ, ഗുണ്ടൂര്‍, തെനാലി, ഗുഡൂര്‍, റെനിഗുണ്ട, ചിറ്റൂര്‍, കാട്പാടി, ജോലാര്‍പേട്ട, ഈറോഡ്, ഇറോഡ്, പോടന്നൂര്‍, ഇറോഡ്, പോടന്നൂര്‍ വഴി 2026 ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ (4 ട്രിപ്പുകള്‍) ശനിയാഴ്ചകളില്‍ ഓടും
  • ട്രെയിന്‍ നമ്പര്‍ 07194 (കൊല്ലം-ഹൈദരാബാദ്)- 2026 ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 7 വരെ തിങ്കളാഴ്ചകളില്‍ ഓടും (4 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 06555 (SMVT ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്)- കൃഷ്ണരാജപുരം, കുപ്പം, ജോലാര്‍പേട്ട, സേലം, ഈറോഡ്, പോടന്നൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, കോട്ടയം, കായംകുളം വഴി 2026 ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 4 വരെ (4 ട്രിപ്പുകള്‍) വെള്ളിയാഴ്ചകളില്‍ ഓടും
  • ട്രെയിന്‍ നമ്പര്‍ 06556 (തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു)- 2026 ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 6 വരെ ഞായറാഴ്ചകളില്‍ ഓടും (4 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 06523 (SMVT ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്)- 2026 ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളില്‍ ഓടും (3 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 06524 (തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു)- 2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൊവ്വാഴ്ചകളില്‍ ഓടും (3 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 06547 (SMVT ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്)- 2026 ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 2 വരെ ബുധനാഴ്ചകളില്‍ ഓടും (3 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 06548 (തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു)- 2026 ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ വ്യാഴാഴ്ചകളില്‍ ഓടും (3 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 07313 (ഹുബ്ബള്ളി-കൊല്ലം)- 2026 ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 6 വരെ ഞായറാഴ്ചകളില്‍ (4 ട്രിപ്പുകള്‍) ഹാവേരി, അര്‍സിക്കെരെ, ബെംഗളൂരു, പാലക്കാട്, ഷൊര്‍ണൂര്‍, എറണാകുളം, കോട്ടയം വഴി ഓടും.
  • ട്രെയിന്‍ നമ്പര്‍ 07314 (കൊല്ലം-ഹുബ്ബള്ളി)- 2026 ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 7 വരെ തിങ്കളാഴ്ചകളില്‍ ഓടും (4 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 06227 (മൈസൂരു ജംഗ്ഷന്‍ – കണ്ണൂര്‍)- 2026 ഓഗസ്റ്റ് 25 ന് കെഎസ്ആര്‍ ബെംഗളൂരു, സേലം, പാലക്കാട്, ഷൊര്‍ണൂര്‍, കോഴിക്കോട് വഴി ഓടും (1 ട്രിപ്പ്)

Also Read: Onam Special Train: ട്രെയിനുകളുടെ പെരുമഴ! ഓണത്തിന് 112 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

  • ട്രെയിന്‍ നമ്പര്‍ 06228 (കണ്ണൂര്‍-ബെംഗളൂരു കന്റോണ്‍മെന്റ്)- 2026 ഓഗസ്റ്റ് 26-ന് ഓടും (1 ട്രിപ്പ്)
  • ട്രെയിന്‍ നമ്പര്‍ 06229 (മൈസൂരു ജംഗ്ഷന്‍ – കണ്ണൂര്‍)- 2026 ഓഗസ്റ്റ് 29 ന് ഓടും (1 ട്രിപ്പ്)
  • ട്രെയിന്‍ നമ്പര്‍ 06230 (കണ്ണൂര്‍-ബെംഗളൂരു കന്റോണ്‍മെന്റ്)- 2026 ഓഗസ്റ്റ് 30-ന് ഓടും (1 ട്രിപ്പ്)
  • ട്രെയിന്‍ നമ്പര്‍ 07195 (ചര്‍ലപ്പള്ളി-കൊല്ലം)- 2026 ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 4 വരെ വെള്ളിയാഴ്ചകളില്‍ ഓടും (4 ട്രിപ്പുകള്‍) സെക്കന്തരാബാദ്, ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ജോലാര്‍പേട്ട, പാലക്കാട്, കോട്ടയം വഴി.
  • ട്രെയിന്‍ നമ്പര്‍ 07196 (കൊല്ലം-ചര്‍ലപ്പള്ളി)- 2026 ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ ശനിയാഴ്ചകളില്‍ ഓടും (4 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 07097 (ഹൈദരാബാദ് – മംഗലാപുരം സെന്‍ട്രല്‍)- 2026 ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 2 വരെ ബുധനാഴ്ചകളില്‍ (3 ട്രിപ്പുകള്‍) യാദ്ഗിര്‍, ഗുണ്ടക്കല്‍, ബെംഗളൂരു, ഈറോഡ്, പാലക്കാട്, കണ്ണൂര്‍ വഴി സര്‍വീസ് നടത്തും.
  • ട്രെയിന്‍ നമ്പര്‍ 07098 (മംഗളൂരു സെന്‍ട്രല്‍ – ഹൈദരാബാദ്)- 2026 ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ വ്യാഴാഴ്ചകളില്‍ ഓടും (3 ട്രിപ്പുകള്‍)
  • ട്രെയിന്‍ നമ്പര്‍ 07351 (ഹുബ്ബള്ളി-കോട്ടയം)-2026 ഓഗസ്റ്റ് 25 ന് ഓടും (1 ട്രിപ്പ്)
  • ട്രെയിന്‍ നമ്പര്‍ 07352 (കോട്ടയം-ഹുബ്ബള്ളി)- 2026 ഓഗസ്റ്റ് 26-ന് ഓടും (1 ട്രിപ്പ്)
  • ട്രെയിന്‍ നമ്പര്‍ 07353 (ഹുബ്ബള്ളി-കോട്ടയം)- 2026 ഓഗസ്റ്റ് 29-ന് ഓടും (1 ട്രിപ്പ്)
  • ട്രെയിന്‍ നമ്പര്‍ 07354 (കോട്ടയം-ഹുബ്ബള്ളി)- 2026 ഓഗസ്റ്റ് 30-ന് ഓടും (1 ട്രിപ്പ്)

English Summary

Indian Railways has announced additional special train services to manage the Onam 2026 travel rush. Special trains will connect Kerala with cities including Bengaluru, Mysuru, Hubballi and Hyderabad. Check the dates, routes and train numbers before planning your journey.

 

Follow Us