AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru-Kerala: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാകില്ല; യാത്ര നിലയ്ക്കും, ഇവരാണ് കാരണം

Planning to Travel from Bengaluru to Nileshwaram? Check These Routes First: ചെറിയ വളവുകളുള്ള റോഡുകളാണ് ഇവിടെയുള്ളത്. അവിടെ വലിയ വാഹനങ്ങളുടെ വരവ് ട്രാഫിക് ബ്ലോക്കിന് വഴിയൊരുക്കും. മാത്രമല്ല, വേനലവധിക്ക് വിനോദയാത്ര പോകുന്നവരുടെ എണ്ണവും കൂടുന്നതില്‍ കുറച്ചധികസമയം യാത്ര മുടങ്ങാനിടയുണ്ട്.

Bengaluru-Kerala: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാകില്ല; യാത്ര നിലയ്ക്കും, ഇവരാണ് കാരണം
പ്രതീകാത്മക ചിത്രം Image Credit source: Puneet Vikram Singh/Moment/Getty Images
Shiji M K
Shiji M K | Updated On: 13 Apr 2026 | 07:18 AM

ബെംഗളൂരുവിലേക്ക് ഓരോ ദിവസവും ധാരാളം ആളുകള്‍ യാത്ര നടത്തുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് റോഡ് വഴിയുള്ള ഗതാഗതമാണ്. സ്വന്തം വാഹനത്തിലോ അല്ലെങ്കില്‍ ടാക്‌സികളിലോ ബെംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് പോകുന്നവരും നിരവധി. നീലേശ്വരത്ത് നിന്നാണ് നിങ്ങള്‍ യാത്ര ആരംഭിക്കുന്നതെങ്കില്‍ ഏതുവഴി പോകണമെന്നും യാത്രയ്ക്കിടെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളും ഒന്ന് അറിഞ്ഞുവെക്കാം.

നീലേശ്വരം-ബെംഗളൂരു റോഡ്

നീലേശ്വരം മുതല്‍ സുള്ള്യ വരെ പോകാനായി യാത്ര പുറപ്പെട്ട ശേഷം ബന്ദഡ്കയിലേക്ക് തിരിയാം. കേരളത്തില്‍ ഹൈവേ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ രാത്രിയാത്ര പരാമവധി ഒഴിവാക്കുന്നതാണ് നല്ലത്.

സുള്ള്യ-മടിക്കേരി യാത്രയില്‍ മടിക്കേരിയില്‍ വെച്ച് ചിലപ്പോള്‍ യാത്ര കുറച്ച് സമയത്തേക്ക് അവസാനിപ്പിക്കേണ്ടതായി വരും. ഇതൊരിക്കലും റോഡിന്റെ പ്രശ്‌നം കൊണ്ടോ അല്ലെങ്കില്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമോ ആയിരിക്കില്ല, മറിച്ച് പ്രകൃതിഭംഗി കണ്ടുകൊണ്ട് ഒരു ചായ ഒക്കെ കുടിച്ച് പതുക്കെ യാത്ര ചെയ്യാമെന്ന് ഇവിടെ എത്തുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും എന്നതുകൊണ്ടാണ്.

Also Read: Silk Board Flyover: ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകും! സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറക്കുന്നു

എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കില്ല, ചിലപ്പോഴൊക്കെ ഗതാഗതക്കുരുക്കിനും മടിക്കേരി സാക്ഷിയാകുന്നു. ചെറിയ വളവുകളുള്ള റോഡുകളാണ് ഇവിടെയുള്ളത്. അവിടെ വലിയ വാഹനങ്ങളുടെ വരവ് ട്രാഫിക് ബ്ലോക്കിന് വഴിയൊരുക്കും. മാത്രമല്ല, വേനലവധിക്ക് വിനോദയാത്ര പോകുന്നവരുടെ എണ്ണവും കൂടുന്നതില്‍ കുറച്ചധികസമയം യാത്ര മുടങ്ങാനിടയുണ്ട്.

NICE റോഡ് മൈസൂര്‍ എക്‌സിറ്റ് – NE – മൈസൂര്‍ – റിംഗ് റോഡ് – ഹുന്‍സൂര്‍ – കുശാല്‍നഗര്‍ ഈ പാതയിലൂടെയാണ് മടിക്കേരി മുതല്‍ ബെംഗളൂരു വരെ നിങ്ങള്‍ എത്തേണ്ടത്. ഈ റോഡ് വളരെ മികച്ചതായതിനാല്‍ തന്നെ യാത്ര എളുപ്പമാകും. എപ്പോഴും പുലര്‍ച്ചെ യാത്ര ആരംഭിക്കുന്നതാണ് നല്ലത്.

 

Follow Us