Bengaluru Vande Bharat: യാത്രക്കാര്‍ക്ക് കോളടിച്ചു! ബെംഗളൂരു-വിശാഖപട്ടണം വന്ദേ ഭാരത് സ്ലീപ്പര്‍ യാഥാര്‍ഥ്യമാകും

Bengaluru Visakhapatnam Vande Bharat Sleeper Train Gets Major Boost: യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനൊപ്പം അടുത്ത തലമുറ ദീര്‍ഘദൂര റെയില്‍ സര്‍വീസുകളുടെ വ്യാപ്തി വര്‍ധിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ മുന്‍നിര സാങ്കേതിക, ബിസിനസ് കേന്ദ്രങ്ങളിലൊന്നായ ബെംഗളൂരുവിനും വ്യാവസായിക, വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവരുന്ന വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും.

Bengaluru Vande Bharat: യാത്രക്കാര്‍ക്ക് കോളടിച്ചു! ബെംഗളൂരു-വിശാഖപട്ടണം വന്ദേ ഭാരത് സ്ലീപ്പര്‍ യാഥാര്‍ഥ്യമാകും

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

Published: 

09 Aug 2026 | 11:19 AM

യാത്രക്കാര്‍ ഏറെനാളായി കാത്തിരുന്ന ബെംഗളൂരു-വിശാഖപട്ടണം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് വിവരം. ഈ റൂട്ടില്‍ രാത്രികാലങ്ങളില്‍ പ്രീമിയം ട്രെയിനുകള്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. യാത്രക്കാരുടെ എണ്ണത്തില്‍ സംഭവിക്കുന്ന വര്‍ധനവാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൊണ്ടുവരാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്.

യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനൊപ്പം അടുത്ത തലമുറ ദീര്‍ഘദൂര റെയില്‍ സര്‍വീസുകളുടെ വ്യാപ്തി വര്‍ധിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ മുന്‍നിര സാങ്കേതിക, ബിസിനസ് കേന്ദ്രങ്ങളിലൊന്നായ ബെംഗളൂരുവിനും വ്യാവസായിക, വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവരുന്ന വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും.

ബിസിനസ് യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, ജോലിക്കര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് ഈ റൂട്ടിലെ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ റെയില്‍വേ. കൂടുതലാളുകള്‍ ഈ റൂട്ടില്‍ യാത്ര ചെയ്യുന്നതിനാല്‍ ഏറെനാളായി അതിവേഗ ട്രെയിനുകള്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

പകല്‍ യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് വന്ദേ ഭാരത് ട്രെയിന്‍ ചെയര്‍ കാര്‍. എന്നാല്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ രാത്രി യാത്രകള്‍ക്ക് വേണ്ടിയുള്ളതുമാണ്. ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമത നിലനിര്‍ത്തിക്കൊണ്ട്, ആധുനിക സൗകര്യങ്ങളോട് യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കുകയാണ് വന്ദേ ഭാരത് സ്ലീപ്പര്‍. ദൂര്‍ഘദൂര റൂട്ടുകളിലേക്ക് കൂടുതല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നു.

യാത്രക്കാരുടെ ആവശ്യം, റൂട്ട്, ട്രെയിനുകളുടെ ലഭ്യത തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സര്‍വീസ് നിശ്ചയിക്കുന്നത്. ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ എത്തിയാല്‍ യാത്രക്കാര്‍ക്ക് പ്രീമിയം യാത്രാ മാര്‍ഗം ലഭിക്കുകയും രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ ദൂരം കുറയുകയും ചെയ്യും. നിലവിലുള്ള എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് ലഭിക്കുന്ന സമ്മര്‍ദം കുറയ്ക്കാനും ഇത് സഹായിച്ചേക്കും.

Also Read: Bengaluru-Kannur Bus: ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുത്തന്‍ നോണ്‍ എസി സ്ലീപ്പര്‍ ബസ്; സര്‍വീസ് ഷെഡ്യൂളിതാ

ഈ ട്രെയിന്‍ സര്‍വീസിന് അന്തിമ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നത് ഇന്ത്യയുടെ ആധുനിക റെയില്‍ ശൃംഖലയുടെ തുടര്‍ച്ചയായ വിപുലീകരണത്തിലെ സുപ്രധാന ചുവടുവെപ്പായിരിക്കും. നിര്‍ദിഷ്ട ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്ത്യന്‍ റെയില്‍വേ പൂര്‍ത്തിയാാക്കിയാല്‍ ഷെഡ്യൂള്‍, സ്റ്റോപ്പുകള്‍, ലോഞ്ച് ടൈംലൈന്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകും.

ഒരേയൊരു വന്ദേ ഭാരത് സര്‍വീസ്

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ജനുവരി 177 നാണ് ആരംഭിച്ചത്. ഹൗറയ്ക്കും അസമിലെ കാമാഖ്യയ്ക്കും ഇടയിലാണ് ഈ സര്‍വീസ്. 16 കോച്ചുകളാണ് ഈ ട്രെയിനിനുള്ളത്. 820 ലധികം യാത്രക്കാര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഈ ട്രെയിന്‍ നല്‍കുന്നത്. എസി-1 ടയര്‍, എസി2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെയാണ് കോച്ചുകള്‍.

English Summary

A Vande Bharat Sleeper service connecting Bengaluru and Visakhapatnam is set to become a reality. The proposed train could offer passengers a faster and more comfortable travel option between the two cities. The service is expected to benefit long-distance travellers. Further details on the route and schedule are awaited.

Loading...
Unable to load recommendations.
Follow Us
Related Stories
രാജ്യത്തിൻ്റെ അടിസ്ഥാനസൗകര്യ വികസന വിപ്ലവം ‘പിഎം ഗതിശക്തി’; 5 വർഷം തികയുമ്പോൾ മാറിയത് എന്തെല്ലാം?
വിമാനയാത്രയിൽ നിങ്ങളുടെ പവർ ബാങ്ക് ഒരു ബോംബായി മാറിയേക്കാം; അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അമ്മയുടെ രണ്ടാം വിവാഹത്തിൽ എതിർപ്പ്; ന്യൂസിലൻഡിൽ നിന്നെത്തി 22-കാരൻ രണ്ടാനച്ഛനെ വെടിവച്ച് കൊന്നു
ദുർമന്ത്രവാദിയെന്ന് സംശയം; തെലങ്കാനയിൽ യുവാവ് സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നു
INS Mangrol-VIDEO: കൊച്ചിൻ കപ്പൽശാലയിൽ നിർമ്മിച്ച കരുത്തൻ; ‘ഐ.എൻ.എസ് മംഗ്രോൾ’ ഇനി ഇന്ത്യൻ കപ്പൽപ്പടയുടെ ഭാഗം
ജന്തർമന്തറിന് പൂട്ട്‌ വീണു; ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് ഇനി പുതിയ 3 കേന്ദ്രങ്ങൾ!
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ