AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: പുറത്തിറങ്ങല്ലേ വെന്തുരുകും; ബെംഗളൂരുവില്‍ ചൂട് ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്

Bengaluru Climate Update February 20 Friday: കര്‍ണാടകയുടെ വടക്കന്‍ മേഖലയില്‍ മൂന്ന് മുതല്‍ ആറ് ദിവസം വരെ ഉഷ്ണതരംഗം അനുഭവപ്പെടാനിടയുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബെംഗളൂരുവിലും ഇക്കാലയളവില്‍ കനത്ത ചൂട് അനുഭപ്പെടും.

Bengaluru Weather: പുറത്തിറങ്ങല്ലേ വെന്തുരുകും; ബെംഗളൂരുവില്‍ ചൂട് ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 20 Feb 2026 | 07:44 AM

ബെംഗളൂരു: കര്‍ണാടയില്‍ താപനില കുതിച്ചുയരുന്നു. കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ ഇന്നും താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. മാത്രമല്ല, മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സാധാരണയുള്ളതിനേക്കാള്‍ താപനില കൂടുതലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടകയുടെ തീരദേശ മേഖലകളില്‍ 65 ശതമാനം മുതല്‍ 75 ശതമാനം വരെയായിരിക്കും താപനില.

കര്‍ണാടകയുടെ വടക്കന്‍ മേഖലയില്‍ മൂന്ന് മുതല്‍ ആറ് ദിവസം വരെ ഉഷ്ണതരംഗം അനുഭവപ്പെടാനിടയുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബെംഗളൂരുവിലും ഇക്കാലയളവില്‍ കനത്ത ചൂട് അനുഭപ്പെടും. എന്നാല്‍ നഗരത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ബെംഗളൂരുവില്‍ 33.4 ഡിഗ്രി സെല്‍ഷ്യസ്, 34.1 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയായിരിക്കും താപനില.

അതേസമയം, ഫെബ്രുവരി 20 വെള്ളിയാഴ്ച ഇന്ന് നഗരത്തില്‍ 31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഉയര്‍ന്ന താപനില. കാലാവസ്ഥയില്‍ ദിനംപ്രതി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തണുപ്പും ചൂടും ഇടകലര്‍ന്ന കാലാവസ്ഥയാണ് നിലവില്‍ നഗരത്തില്‍ അനുഭവപ്പെടുന്നത്. രാവിലെകളില്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയുണ്ടാകുന്ന താപനില ഉച്ചയോടെ 30ലേക്കും എത്തുന്നത് പതിവാണിപ്പോള്‍.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ ചൂടും തണുപ്പും മാറിമാറി; അടുത്ത അഞ്ച് ദിവസം വരണ്ട കാലാവസ്ഥ

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ജനങ്ങളില്‍ വിവിധ അസുഖങ്ങള്‍ക്കും കാരണമാകുന്നു. ജലദോഷം, ചുമ, പനി എന്നിവയുമായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു. ആസ്ത്മ, ബ്രോങ്കൈറ്റിസ്, സിഒപിഡി രോഗങ്ങള്‍ ഉള്ളവര്‍ക്ക് നിലവിലെ കാലാവസ്ഥ കൂടുതല്‍ വെല്ലുവിളിയാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

 

Follow Us