Chennai Metro: 5 വർഷത്തെ കാത്തിരിപ്പ്, പൂനമല്ലി – വടപളനി പാത തുറന്നു; മെട്രോ നിരക്ക് എങ്ങനെ?
Chennai Metro Phase 2 Poonamallee-Vadapalani Stretch Launch: ഏകദേശം 4,900 കോടി രൂപ ചെലവിലാണ് പൂനമല്ലി - വടപളനി പാത നിർമ്മിച്ചിരിക്കുന്നത്. 3.7 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ പാത കൂടി ഉൾപെടുന്ന സ്ട്രെച്ചാണിത്. ഡ്രൈവർരഹിത സർവീസുകൾ നടത്താവുന്ന അത്യാധുനിക സിഗ്നലിങ് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്.
ചെന്നൈ: ചെന്നൈ നഗരത്തിന്റെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമം. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പൂനമല്ലി – വടപളനി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മെട്രോ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷൻ വരെ മെട്രോയിൽ ഒന്നിച്ച് യാത്ര ചെയ്യുകയും ചെയ്തു.
പ്രത്യേകതകൾ
ഏകദേശം 4,900 കോടി രൂപ ചെലവിലാണ് പൂനമല്ലി – വടപളനി പാത നിർമ്മിച്ചിരിക്കുന്നത്. 3.7 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ പാത കൂടി ഉൾപെടുന്ന സ്ട്രെച്ചാണിത്. ഡ്രൈവർരഹിത സർവീസുകൾ നടത്താവുന്ന അത്യാധുനിക സിഗ്നലിങ് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്.
പൂനമല്ലി – വടപളനി റൂട്ടിൽ ആകെ 17 സ്റ്റേഷനുകളുണ്ടെങ്കിലും, ആദ്യ ഘട്ടത്തിൽ 11 സ്റ്റേഷനുകൾ മാത്രമാണ് യാത്രക്കാർക്കായി തുറക്കുന്നത്. ശേഷിക്കുന്ന 6 സ്റ്റേഷനുകൾ തൽക്കാലത്തേക്ക് അടച്ചിടും. ആദ്യ ഘട്ടത്തിൽ 15 ട്രെയിനുകളാണ് സർവീസ് നടത്തുക. ഓരോ 10 മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ലഭ്യമാകും. വടപളനിക്കും പൂനമല്ലി ബൈപാസിനും ഇടയിൽ പരമാവധി നിരക്ക് 40 രൂപയാണ്. പൂനമല്ലി ബൈപാസിൽ നിന്ന് എയർപോർട്ട്, എഗ്മോർ അല്ലെങ്കിൽ ചെന്നൈ സെൻട്രൽ വരെയുള്ള യാത്രയ്ക്ക് പരമാവധി നിരക്ക് 50 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
ALSO READ: പൂനമല്ലി-വടപളനി സമയക്രമം പ്രഖ്യാപിച്ചു; ഓരോ പത്ത് മിനിറ്റിലും സർവീസ് നടത്തും
അഞ്ച് വർഷത്തെ കാത്തിരിപ്പ്
അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രിയുടെ തീയതി ലഭിക്കാത്തതും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണം ഉദ്ഘാടം ഒക്ടോബർ വരെ നീളുകയായിരുന്നു.
മെട്രോ ഉദ്ഘാടനയാത്ര – വിഡിയോ
🔸 પ્રધાનમંત્રી @narendramodi ચેન્નઈ મેટ્રો ફેઝ IIની સમીક્ષા કરી રહ્યા છે અને પોરુર બાયપાસથી પૂનામલ્લી બાયપાસ સ્ટેશન અને પરત સુધીની મુસાફરી કરશે
@PMOIndia #PMModi #ChennaiMetro #ChennaiMetroPhaseII #TamilNadu #Chennai #PorurBypass #PoonamalleeBypass https://t.co/ZRzaaBRTml
— DD News Gujarati (@DDNewsGujarati) October 11, 2026
13,000 കോടിയുടെ വികസന പദ്ധതികൾ
മെട്രോ സർവീസിന് പുറമെ ഹൈവേ, റെയിൽവേ, തുറമുഖം, പെട്രോളിയം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലായി 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 3,700 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളാണുള്ളത്. NH-744Aയിലെ 36 കിലോമീറ്റർ വടുകപ്പട്ടി – തെർക്കുവെംഗനല്ലൂർ നാലുവരിപ്പാത, 30 കിലോമീറ്റർ മധുര റിങ് റോഡ് നാലുവരിപ്പാത, NH 83ൽ തിരുവാരൂർ ബൈപാസ് നാലുവരിപ്പാതയുടെ തറക്കല്ലിടൽ എന്നീ പരിപാടികളും അദ്ദേഹം നിർവഹിക്കും.
കൂടാതെ, അമൃത് ഭാരത് പദ്ധതി പ്രകാരം പളനി, വെല്ലൂർ കന്റോൺമെന്റ് ഉൾപ്പെടെയുള്ള 5 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ ഉദ്ഘാടനം, ചെന്നൈ പെട്രോളിയം കോർപ്പറേഷന്റെ മണലി റിഫൈനറിയിൽ ‘ലൂബ് ഓയിൽ ബേസ് സ്റ്റോക്സ്’ പദ്ധതി, ‘സുധാ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്റർ’ രാഷ്ട്രത്തിന് സമർപ്പിക്കൽ തുടങ്ങിയവയും പ്രധാനമന്ത്രി നടത്തും.
English Summary:
Prime Minister Narendra Modi and Tamil Nadu Chief Minister C Joseph Vijay jointly inaugurated the Poonamallee–Vadapalani metro rail corridor in Chennai on October 11, 2026, as part of the Chennai Metro Rail Phase II project. Built at an estimated cost of 4,900 crore, the 14.64-kilometre elevated route includes 11 stations and a 3.7-kilometre double-decker structure.