Chennai Metro: മെട്രോ എത്തും, വീട്ടുവാടക കുതിക്കും! ചെന്നൈ മലയാളികൾ ശ്രദ്ധിച്ചോണേ…

Chennai Metro Phase 2 Impact: നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവാത്മക മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ചെന്നൈ മെട്രോ ഫേസ് 2. ആദ്യ പാതയായ പൂന്തമല്ലി - വടപളനി റൂട്ട് രണ്ട് ദിവസത്തിനകം പ്രവർത്തനമാരംഭിക്കും. യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വലിയൊരു ഉണർവും ഇത് നൽകും.

Chennai Metro: മെട്രോ എത്തും, വീട്ടുവാടക കുതിക്കും! ചെന്നൈ മലയാളികൾ ശ്രദ്ധിച്ചോണേ...

ചെന്നൈ മെട്രോ

Updated On: 

09 Oct 2026 | 07:44 AM

ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ സർവീസ് വഹിക്കുന്ന പങ്ക് നിർണായകമാണ്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്. ആദ്യ പാതയായ പൂന്തമല്ലി – വടപളനി റൂട്ട് രണ്ട് ദിവസത്തിനകം പ്രവർത്തനമാരംഭിക്കും. നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവാത്മക മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ചെന്നൈ മെട്രോ ഫേസ് 2. യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വലിയൊരു ഉണർവും ഇത് നൽകും.

പ്രമുഖ ഐടി ഇടനാഴികളെയും വ്യവസായ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് വരുന്ന പുതിയ മെട്രോ ലൈനുകൾ സമീപപ്രദേശങ്ങളിലെ വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും ആവശ്യകത വർദ്ധിപ്പിക്കുകയും വസ്തുവിലയും വാടക നിരക്കുകളും കുതിച്ചുയരാൻ കാരണമാവുകയും ചെയ്തേക്കും. മെട്രോ രണ്ടാം ഘട്ടത്തിന്റെ വരവോടെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഏതെല്ലാമെന്ന് അറിയാം….

OMR – താരമണി – പെരുങ്കുടി

OMR ഇടനാഴിയിൽ മെട്രോ കോറിഡോർ 3 (പർപ്പിൾ ലൈൻ) വരുന്നതോടെ താരമണി, നെഹ്‌റു നഗർ, കണ്ടൻചാവടി, പെരുങ്കുടി എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകും. ഓഫീസുകൾക്ക് സമീപം താമസിക്കാൻ ആഗ്രഹിക്കുന്ന ഐടി ജീവനക്കാരുടെ വർദ്ധിച്ച ആവശ്യകത മൂലം ഇവിടെ അപ്പാർട്ട്‌മെന്റ് വിൽപ്പനയും വാടക നിരക്കുകളും ഉയരും.

ALSO READ: പൂന്തമല്ലി റൂട്ടിൽ മെട്രോ, ഉദ്ഘാട തീയതി പുറത്ത്; വിജയ് – മോദി ഒരുമിച്ചെത്തും

തൊറൈപ്പാക്കം – കരപ്പാക്കം

മെട്രോ പർപ്പിൾ ലൈനിൽ പെടുന്ന തൊറൈപ്പാക്കം, മേട്ടുക്കുപ്പം, പി.ടി.സി കോളനി, ഓക്കിയംപെട്ട്, കരപ്പാക്കം എന്നീ സ്ഥലങ്ങളിൽ വൻതോതിൽ റസിഡൻഷ്യൽ, കമേഴ്‌സ്യൽ പ്രോജക്ടുകളാണ് ഉയർന്നുവരുന്നത്.

ഷോളിംഗനല്ലൂർ

ചെന്നൈ മെട്രോ ഫേസ് 2-ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്റർചേഞ്ച് നോഡാണ് ഷോളിംഗനല്ലൂർ. OMR-സിരുശേരി ബെൽറ്റിനെ മാധവാരവുമായി ബന്ധിപ്പിക്കുന്ന കോറിഡോർ 5 (റെഡ് ലൈൻ) ഇവിടെയാണ് സംഗമിക്കുന്നത്. നിലവിലുള്ള ഐടി കമ്പനികളും മികച്ച കണക്റ്റിവിറ്റിയും ഷോളിംഗനല്ലൂരിന്റെ ഡിമാൻഡ് ഉയർത്തും.

സിരുശേരി

ശെമ്മാഞ്ചേരി, ഗാന്ധി നഗർ, നവല്ലൂർ, സിരുശേരി എന്നിവിടങ്ങളിൽ സ്റ്റേഷനുകളുണ്ട്. തുടർന്ന് സിപ്കോട്ട് ഐടി പാർക്കിലേക്ക് നീങ്ങുന്നു. ചെന്നൈയിലെ പ്രധാന സാങ്കേതിക തൊഴിൽ കേന്ദ്രങ്ങളിലൊന്നിലേക്കുള്ള കണക്റ്റിവിറ്റി മെട്രോ വർദ്ധിപ്പിക്കും.

പോരൂർ – മണപ്പാക്കം

ലൈറ്റ് ഹൗസിൽ നിന്ന് പൂനമല്ലി ബൈപാസിലേക്ക് പോകുന്ന കോറിഡോർ 4 (യെല്ലോ ലൈൻ) പോരൂർ, മുഗളിവക്കം, മണപ്പാക്കം, നന്ദമ്പാക്കം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. പടിഞ്ഞാറൻ, ദക്ഷിണ ചെന്നൈയിലെ താമസക്കാർക്ക് ഐടി പാർക്കുകളിലേക്ക് വേഗത്തിലെത്താൻ ഇത് സഹായിക്കും. നിലവിൽ ഇവിടെ ചതുരശ്ര അടിക്ക് 6,300 മുതൽ 10,000 രൂപ വരെയാണ് ശരാശരി വില.

English Summary:

Chennai Metro Phase 2 is expected to boost property prices, rental demand and housing development across several key areas of the city by improving connectivity between residential neighbourhoods and major IT and business hubs.

Loading...
Unable to load recommendations.
Follow Us
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
ഇന്നും തലയെടുപ്പോടെ ഹോണ്ട യൂണികോൺ
ഹാസൽബ്ലാഡ് ക്യാമറകളുമായി ഓപ്പോ ​ഫൈൻഡ് X10 സീരീസ് ലോഞ്ച്
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ചാണോ സൂക്ഷിക്കുന്നത്?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു