AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Delhi Metro: ഡൽഹിയിൽ ഇനി ‘മിനി മെട്രോ’ കാലം; ഗോൾഡൻ ലൈനിന് പച്ചക്കൊടി; നിർമ്മാണം ഉടൻ

Delhi Metro Golden Line Update: ഡൽഹി മെട്രോയുടെ ലജ്പത് നഗർ മുതൽ സാകേത് ജി ബ്ലോക്ക് വരെ നിർമ്മിക്കുന്ന ഗോൾഡൻ ലൈൻ ഇടനാഴിയിൽ 8 എലിവേറ്റഡ് സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്‌. ഗോൾഡൻ ലൈനിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ ആദ്യമായി മിനി മെട്രോ ഓടും എന്നതാണ്. ഇതിൽ മൂന്ന് കോച്ചുകൾ മാത്രമേ ഉണ്ടാകൂ.

Delhi Metro: ഡൽഹിയിൽ ഇനി ‘മിനി മെട്രോ’ കാലം; ഗോൾഡൻ ലൈനിന് പച്ചക്കൊടി; നിർമ്മാണം ഉടൻ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 23 Nov 2026 | 08:57 PM

ന്യൂഡല്‍ഹി: ഡൽഹി മെട്രോയുടെ ലജ്പത് നഗർ മുതൽ സാകേത് ജി ബ്ലോക്ക് വരെ നിർമ്മിക്കുന്ന ഗോൾഡൻ ലൈൻ ഇടനാഴിയിൽ 8 എലിവേറ്റഡ് സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്‌. ഈ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍എസി) അനുവദിച്ചുകഴിഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ പാത പൂർത്തിയാകുന്നതോടെ ഡൽഹിക്ക് മാത്രമല്ല എൻസിആർ മേഖലയിലെ ജനങ്ങൾക്കും പ്രയോജനം ലഭിക്കും. ലജ്പത് നഗർ, ചിരാഗ് ഡൽഹി, സാകേത് ജി ബ്ലോക്ക് എന്നിങ്ങനെ മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഇതിലുണ്ടാകും. ഇതുവഴി ദക്ഷിണ ഡൽഹിയിലെ ജനങ്ങളുടെ യാത്രാസമയം ലാഭിക്കാൻ സാധിക്കും. 8.385 കിലോമീറ്റർ ദൈര്‍ഘ്യമുണ്ട് ഈ പാതയ്ക്ക്.

ലജ്പത് നഗർ മുതൽ സാകേത് ജി ബ്ലോക്ക് വരെ നീളുന്ന ഈ ഗോൾഡൻ ലൈൻ ദക്ഷിണ ഡൽഹിയിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ളതുമായ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. യാത്ര എളുപ്പമാകുന്നതിനൊപ്പം ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകരമാകും. ലജ്പത് നഗർ, ആൻഡ്രൂസ് ഗഞ്ച്, ഗ്രേറ്റർ കൈലാഷ്, ചിരാഗ് ഡൽഹി, പുഷ്പ് വിഹാർ, സാകേത് എന്നീ പ്രദേശങ്ങളെ ഈ ഇടനാഴി മെട്രോയുമായി ബന്ധിപ്പിക്കും.

നിലവിൽ ഈ പ്രദേശങ്ങളിലെ പല ഭാഗങ്ങളിൽ നിന്നും മെട്രോ സ്റ്റേഷനിലെത്താൻ ബസ്, ഓട്ടോ, ഇ-റിക്ഷ അല്ലെങ്കിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. ഇതിലൂടെ പലർക്കും യാത്ര ചെയ്യാൻ 20 മുതൽ 30 മിനിറ്റ് വരെ സമയമെടുക്കാറുണ്ട്. ഗോൾഡൻ ലൈൻ ആരംഭിക്കുന്നതോടെ ഈ കാലത്താമസം അവസാനിക്കും.

‘മിനി മെട്രോ’ സർവീസ്

ഗോൾഡൻ ലൈനിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ ആദ്യമായി മിനി മെട്രോ ഓടും എന്നതാണ്. ഇതിൽ മൂന്ന് കോച്ചുകൾ മാത്രമേ ഉണ്ടാകൂ. സാധാരണ മെട്രോയിൽ 6 അല്ലെങ്കിൽ 8 കോച്ചുകളാണ് ഉണ്ടാകാറുള്ളത്, എന്നാൽ ഈ റൂട്ട് ചെറുതായതിനാൽ 3 കോച്ചുകളുള്ള ട്രെയിൻ ഓടിക്കാനാണ് ഡിഎംആര്‍എസി പദ്ധതിയിട്ടിരിക്കുന്നത്. ഓരോ ട്രെയിനിലും ഏകദേശം 900 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കും, അതായത് ഓരോ കോച്ചിലും ഏകദേശം 300 യാത്രക്കാരുണ്ടാകും.

Also Read: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയാണോ? സീറ്റ് ലഭിക്കുന്നതിൽ റെയിൽവേയുടെ പ്രത്യേക ആനുകൂല്യങ്ങൾ

മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ

  • ലജ്പത് നഗർ
  • ചിരാഗ് ഡൽഹി
  • സാകേത് ജി ബ്ലോക്ക്

ഡൽഹി മെട്രോയുടെ ‘ഗോൾഡൻ ലൈൻ’ പൂർത്തിയാക്കാൻ 22 മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2029 ജൂണോടെ പദ്ധതി പൂർണ്ണമായും സജ്ജമായേക്കും. ലജ്പത് നഗർ, ആൻഡ്രൂസ് ഗഞ്ച്, ഗ്രേറ്റർ കൈലാഷ്-1, ചിരാഗ് ഡൽഹി, പുഷ്പ ഭവൻ, സാകേത് ഡിസ്ട്രിക്ട് സെന്റർ, പുഷ്പ് വിഹാർ, സാകേത് ജി ബ്ലോക്ക് എന്നീ എട്ടു സ്റ്റേഷനുകള്‍ നിര്‍മ്മിക്കും.

English Summary

Delhi Metro will soon begin building 8 elevated stations on the new Golden Line. This 8.385-km corridor will connect Lajpat Nagar directly to Saket G Block. For the first time, DMRC will run a 3-coach mini metro on this route. Each mini train will carry around 900 passengers at a time. The entire project is expected to be completed by June 2029.

Follow Us