സ്നാപ്ഡ്രാഗൺ കരുത്തുകൊണ്ട് മുന്നിൽ; 200MP ക്യാമറ സഹിതം ഹോണർ 700 പ്രോ ലോഞ്ച് ചെയ്തു
Honor 700 Pro launched: ഹോണർ 700 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തു. മൂന്ന് മോഡലുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്, ഹോണർ 700s, ഹോണർ 700, ഹോണർ 700 പ്രോ എന്നിവയാണ് അവ. ഇതിൽ പ്രോ മോഡലിനെ ഏറ്റവും കരുത്തനാക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ ആണ്. സ്‌കൈ, പിങ്ക് മിസ്റ്റ്, കൂൾ വൈറ്റ്, ബ്ലൂ ടോൺ എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഹോണർ 700 പ്രോ എത്തിയിരിക്കുന്നത്.
റിയർ പാനലിൽ മിനി ഡിസ്പ്ലേ, 200MP ക്യാമറ, 9000mAh ബാറ്ററി സഹിതം മികച്ച ഫീച്ചറുകളുമായി ഹോണർ 700 പ്രോ (HONOR 700 Pro) ചൈനയിൽ ലോഞ്ച് ചെയ്തു. ഇതോടൊപ്പം ഹോണർ 700s, ഹോണർ 700 എന്നീ മോഡലുകളും എത്തി. ഈ മൂന്ന് ഹോണർമോഡലുകളിൽ പ്രോ മോഡലിനെ മുന്നിട്ട് നിർത്തുന്നത് അതിന്റെ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 5 കരുത്താണ്. മറ്റ് ഫീച്ചറുകൾ ഏറിയും കുറഞ്ഞും എല്ലാ മോഡലുകളിലും ഒരുപോലെയാണ്. പ്രോ മോഡലിൽ അധികമായി 50W വയർലെസ് ചാർജിങ് പിന്തുണയും ഉണ്ട്.
സ്‌കൈ, പിങ്ക് മിസ്റ്റ്, കൂൾ വൈറ്റ്, ബ്ലൂ ടോൺ എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഹോണർ 700 പ്രോ എത്തിയിരിക്കുന്നത്. ഒയാസിസ് ഐ പ്രൊട്ടക്ഷൻ സ്‌ക്രീൻ ആണ് ഈ ഫോണിലുള്ളത്. ശക്തമായ ക്യാമറ സജ്ജീകരണം 700 പ്രോയിൽ ഉണ്ട്, അതിൽ ‘HONOR AI ലൈവ് കളർ ട്രാക്കിംഗ് സിസ്റ്റം’, സിനിമാറ്റിക് നിലവാരമുള്ള പോർട്രെയ്റ്റ് അൽഗോരിതം, സോഫ്റ്റ് ഫോഗ്, ലൈറ്റ് ഗ്രീൻ, 4K സിനിമാറ്റിക് ലൈവ് ഫോട്ടോ പിന്തുണ എന്നിവയും ഉണ്ട്.
Also Read: സ്റ്റാന്റേർഡ് മോഡലാണ്! 9000mAh ബാറ്ററിയും 200MP ക്യാമറയും ഉണ്ട്; ഹോണർ 700 ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm പ്രോസസർ ആണ് ഹോണർ 700 പ്രോയുടെ കരുത്ത്. Adreno 829 GPU, 12GB / 16GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവയുടെ അകമ്പടിയോടെ ഇത് എത്തുന്നു. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ്11-ൽ ആണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, 200MP മെയിൻ ക്യാമറ (1.56″ സെൻസർ, f/1.9 അപ്പേർച്ചർ, OIS), 12MP 112° ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 2.5cm മാക്രോ സൗകര്യം), 50MP 3.5X പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ (OIS, f/2.85 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.
9000mAh ബാറ്ററിയാണ് ഈ ഹോണർ മോഡലിൽ ഉള്ളത്. ഇത് 80W സൂപ്പർചാർജ്, 50W വയർലെസ് ചാർജിംഗ് പിന്തുണകളോടെ എത്തുന്നു. 6.57 ഇഞ്ച് (2728 x 1264 പിക്സലുകൾ) 1.5K AMOLED 120Hz ഡിസ്‌പ്ലേ, റിയർ പാനലിൽ 1.59 ഇഞ്ച് AMOLED ഡിസ്‌പ്ലേ എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), ഇൻ ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, PPG സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68, IP69, IP69K റേറ്റിങ്സ്, 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വില
ഹോണർ 700 പ്രോയുടെ 12GB + 256GB വേരിയന്റിന് 4599 യുവാൻ (ഏകദേശം 63,950 രൂപ), 12GB + 512GB വേരിയന്റിന് 4999 യുവാൻ (ഏകദേശം 69,515 രൂപ), 16GB + 512GB വേരിയന്റിന് 5099 യുവാൻ (ഏകദേശം 70,905 രൂപ) എന്നിങ്ങനെയാണ് വില. ടെലിഫോട്ടോ കൺവെർട്ടർ G200ന് 899 യുവാൻ (ഏകദേശം 12,500 രൂപ), ഫിൽട്ടർ ലെൻസ് സെറ്റിന് 299 യുവാൻ (ഏകദേശം 4,155 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.