AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വായിൽ തുണി തിരുകി, കൈയിൽ മുറിവ്! ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരിയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം

3-Year-Old Girl Killed in Suspected Occult Practice in Uttar Pradesh;: പരാതി ലഭിച്ചയുടൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ച പോലീസ്, സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടി വീടിന് അധികം ദൂരേക്ക് പോയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് കുട്ടിയുടെ വീടിന് സമീപ പ്രദേശങ്ങളിൽ തന്നെ അന്വേഷണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്

വായിൽ തുണി തിരുകി, കൈയിൽ മുറിവ്! ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരിയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 23 Nov 2026 | 02:56 PM

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ മൂന്ന് വയസ്സുകാരിയെ അയൽവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭൂഡ് പ്രദേശത്ത് താമസിക്കുന്ന വാനിയ എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മന്ത്രവാദത്തിൻ്റെ ഭാഗമായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അയൽവാസിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ശനിയാഴ്ച രാവിലെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന വാനിയയെ 11 മണിയോടെയാണ് കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും സമീപപ്രദേശങ്ങളിലെല്ലാം വ്യാപകമായ തിരച്ചിൽ നടത്തി. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചെങ്കിലും കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെവന്നതോടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ച പോലീസ്, സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടി വീടിന് അധികം ദൂരേക്ക് പോയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് കുട്ടിയുടെ വീടിന് സമീപ പ്രദേശങ്ങളിൽ തന്നെ അന്വേഷണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചത് എന്ന് ബുലന്ദ്ഷഹർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ദിനേശ് കുമാർ പറഞ്ഞു. തുടർന്ന് പോലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: Bengaluru Expressway: 10 കിലോമീറ്റർ കടക്കാൻ ഒന്നര മണിക്കൂർ; ചെന്നൈ-ബെംഗളൂരു യാത്രാദുരിതം തുടരും

കുട്ടി ഉപയോഗിച്ചിരുന്ന ഒരു വസ്ത്രത്തിൽ നിന്നും ഗന്ധം തിരിച്ചറിഞ്ഞ പൊലീസ് നായ നേരെ അയൽപക്കത്തെ ഒരു വീട്ടിലേക്കാണ് ഓടിക്കയറിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ഒരു ചാക്കിനകത്ത് നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സുമിത് കുമാർ ഉപാധ്യായ പറഞ്ഞു. കുട്ടിയുടെ കൈയിൽ മുറിവേറ്റ പാടുണ്ട്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാകാം ഈ മുറിവുണ്ടാക്കിയതെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.

മൃതദേഹം കണ്ടെത്തിയ വീട്ടിലെ യുവതി മന്ത്രവാദ കർമ്മങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണെന്നും, ഇതിൻ്റെ ഭാഗമായിട്ടാകാം മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയതെന്നും എസ്.എസ്.പി ദിനേശ് കുമാർ പറഞ്ഞു. യുവതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുടുംബാംഗങ്ങൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary

Missing three-year-old Vaniya was found dead in a neighbour’s house in UP’s Bulandshahr after a sniffer dog tracked her; police detained a woman, suspecting an occult ritual.

Follow Us