Delhi Student Death: ക്ഷമിക്കണം അമ്മ… എൻ്റെ അവയവങ്ങൾ ദാനം ചെയ്യണം: ജീവനൊടുക്കി വിദ്യാർഥി, കത്തിൽ അധ്യാപകർക്കെതിരെ ആരോപണം

Delhi Student Death Case: കത്ത് ലഭിക്കുന്നവർ ഈ ഫോൺ നമ്പറിലേക്ക് വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയെ വേദനിപ്പിച്ചു. ഇനിയുണ്ടാകില്ല ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം. എൻ്റെ അധ്യാപകർ എന്നോട് മോശമായി പെരുമാറി.

Delhi Student Death: ക്ഷമിക്കണം അമ്മ... എൻ്റെ അവയവങ്ങൾ ദാനം ചെയ്യണം: ജീവനൊടുക്കി വിദ്യാർഥി, കത്തിൽ അധ്യാപകർക്കെതിരെ ആരോപണം

Image for representation purpose only

Published: 

20 Nov 2025 | 06:25 AM

ന്യൂഡൽഹി: ഡൽ​ഹി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് നിന്നാണ് വിദ്യാർത്ഥി ചാടി മരിച്ചത്. എന്നാൽ വിദ്യാർത്ഥിയുടെ വിദ്യാർഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ അധ്യാപകർക്കെതിരെ മാനസിക പീഡനം ആരോപിക്കുന്നുണ്ട്.

തനിക്ക് ചെയ്യേണ്ടി വന്നത് മറ്റൊരു കുട്ടിയും ചെയ്യാൻ നിർബന്ധിതരാകരുത് എന്നും സ്‌കൂൾ പ്രിൻസിപ്പലിൻ്റെ ഉൾപ്പെടെ മൂന്ന് അധ്യാപകരുടെ പേരുകൾ പരാമർശിച്ചുകൊണ്ട് വിദ്യാർഥി കത്തിൽ പറയുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അവസാന ആഗ്രഹമെന്നും കുട്ടി ആരോപിക്കുന്നുണ്ട്. മാനസിക പീഡനത്തെ തുടർന്നാണ് തൻ്റെ മകൻ ജീവനൊടുക്കിയതെന്നും പ്രിൻസിപ്പലിനും മറ്റ് രണ്ട് അധ്യാപകർക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി.

Also Read: ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി വൻ കവർച്ച; കവർന്നത് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി

‘കത്ത് ലഭിക്കുന്നവർ ഈ ഫോൺ നമ്പറിലേക്ക് വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയെ വേദനിപ്പിച്ചു. ഇനിയുണ്ടാകില്ല ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം. എൻ്റെ അധ്യാപകർ എന്നോട് മോശമായി പെരുമാറി. സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്, ഞാൻ എന്താണ് പറയേണ്ടത്?. എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ, അത് ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യണം’ – വിദ്യാർത്ഥി കത്തിൽ പറയുന്നു.

തന്റെ ജ്യേഷ്ഠനോട് മോശമായി പെരുമാറിയതിനും, അച്ഛനെപ്പോലെ നല്ലൊരു മനുഷ്യനാകാൻ കഴിയാത്തതിനും വിദ്യാർഥി കത്തിൽ മാപ്പ് ചോദിക്കുന്നുണ്ട്. തനിക്ക് എല്ലായ്പ്പോഴും പിന്തുണ നൽകിയതിന് അമ്മയ്ക്ക് നന്ദിയും അറിയിക്കുന്നുണ്ട്. അച്ഛനും സഹോദരനും വേണ്ടി അത് തുടരണമെന്നും വിദ്യാർത്ഥി തൻ്റെ കത്തിൽ ആവശ്യപ്പെട്ടു. സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് നാലു ദിവസമായി അധ്യാപകരിലൊരാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠി പറഞ്ഞതായി പിതാവ് പറയുന്നു.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം