വിവാദ പരാമർശം, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
അറസ്റ്റ് തടയണമെന്ന കോടതി നിർദേശം ഇരിക്കെയാണ് നടപടി. ഉദയനിധിയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതിയാണ്രം രംഗത്ത് എത്തിയത്. ഉദയനിധിയുടെ നീലങ്കരൈയിലെ വസതിയിൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ ഡിഎംകെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവും, ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. ഓഗസ്റ്റ് 3 തിങ്കളാഴ്ച തഞ്ചാവൂരിൽ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തിനിടെയാണ് തമിഴ് നടി തൃഷയുമായി ബന്ധപ്പെട്ട ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം വിവാദമായത്. ഉദയനിധിയുടെ നീലങ്കരൈയിലെ വസതിയിൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയായിരുന്നു അറസ്റ്റ്. അതിനിടെ, അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുമ്പോഴാണ് പോലീസിൻ്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
വിവാദമായ പരാമർശം
കാവേലി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയിക്ക് വിഷയത്തിൽ തക്ക പരിഹാരം കാണാൻ അല്ല മറിച്ച് മറ്റ് പല വിഷയങ്ങളിലുമാണ് ശ്രദ്ധ എന്നായിരുന്നു പറഞ്ഞത്. പിന്നാലെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ തൃഷ, തൃഷ എന്ന് വിളിച്ച് പറയുകയായിരുന്നു. എന്നാൽ താൻ ഉദ്ദേശിച്ചത് കാവേരി നദീയെ പറ്റിയെന്ന് ഒരു ചെറു ചിരിയോടെ ഉദയനിധി പറഞ്ഞതാണ് വിവാദമായത്.
ഉദയനിധിയുടെ അറസ്റ്റ്
#WATCH | Tamil Nadu | DMK leader and LoP Udhayanidhi Stalin detained by Police from his Chennai residence, following an FIR against him over his alleged defamatory remarks against CM Vijay pic.twitter.com/d1evXEG2By
— ANI (@ANI) August 4, 2026
ഉദയനിധിയുടെ പരാമർശത്തിനെതിരെ ബിജെപി ഉടൻ തന്നെ രംഗത്തെത്തി. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതിയും രംഗത്ത് എത്തിയിരുന്നു. “ദ്രാവിഡ മോഡലിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ പൊതുജനമധ്യത്തിൽ ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിശബ്ദമായി നോക്കിനിൽക്കുന്നത് ലജ്ജാകരമാണ്,” തിരുപ്പതി പറഞ്ഞു. അതേസമയം ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 12 മണിവരെ അറസ്റ്റ് പാടില്ലെന്ന കോടതി നിർദ്ദേശം നിലനിൽക്കെയുള്ള പോലീസ് നീക്കത്തിൽ വലിയ പ്രതിഷേധവും ഒരു വശത്തുണ്ട്.