AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: വയറുവേദനയുമായി യുവതിയെത്തി, പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

Doctors found a toothbrush inside the stomach of a woman: ടൂത്ത് ബ്രഷ് പോലുള്ള വയറ്റില്‍ വന്നാല്‍ അത് ആന്തരിക പരിക്കുകള്‍ക്ക് കാരണമാകുമെന്നും, പല പ്രശ്‌നങ്ങളുമുണ്ടാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. എങ്ങനെയാണ് യുവതി ആ ടൂത്ത് ബ്രഷ് വിഴുങ്ങിയതെന്ന് വ്യക്തമല്ല

Viral News: വയറുവേദനയുമായി യുവതിയെത്തി, പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Jayadevan AM
Jayadevan AM | Published: 28 Jul 2025 | 06:40 PM

നാല്‍പതുകാരിയായ പാറശാല സ്വദേശിനിയുടെ വയറ്റില്‍ നിന്ന് 41 റബര്‍ ബാന്‍ഡുകള്‍ കണ്ടെടുത്തെന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് നാം കേട്ടത്. സമാനമായ സംഭവം കൊല്‍ക്കത്തയിലും നടന്നു. അവിടെ 37കാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് ടൂത്ത് ബ്രഷാണ്. കടുത്ത ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും മൂലമാണ് യുവതി ആശുപത്രിയിലെത്തിയത്. ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു അവര്‍. യുവതിയുടെ അസ്വസ്ഥയ്ക്ക് കാരണമെന്തെന്ന് ആദ്യം ഡോക്ടര്‍മാര്‍ക്ക് മനസിലായില്ല. മരുന്നുകള്‍ കൊടുത്തിട്ടും വേദന മാറിയില്ല.

ഒടുവില്‍ ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപ്പി നടത്തി. അപ്പോഴാണ്, ആ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞത്. യുവതിയുടെ വയറ്റില്‍ ദാ ഇരിക്കുന്നു ഒരു ടൂത്ത് ബ്രഷ്‌ ! മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ആ ബ്രഷ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

Read Also: Thief Viral Video: മൊബൈൽ തട്ടിപറിച്ച ശേഷം ട്രെയിനിൽ നിന്ന് താഴേക്ക്, വൈറലായി കള്ളന്റെ വിഡിയോ

ടൂത്ത് ബ്രഷ് വിഴുങ്ങിയ കാര്യം യുവതി തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും, എന്‍ഡോസ്‌കോപ്പിയിലൂടെയാണ് അത് കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ടൂത്ത് ബ്രഷ് പോലുള്ള വയറ്റില്‍ വന്നാല്‍ അത് ആന്തരിക പരിക്കുകള്‍ക്ക് കാരണമാകുമെന്നും, പല പ്രശ്‌നങ്ങളുമുണ്ടാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. എങ്ങനെയാണ് യുവതി ആ ടൂത്ത് ബ്രഷ് വിഴുങ്ങിയതെന്ന് ഇപ്പോഴും വ്യക്തമല്ല.