AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

​IT Professional Assaulted: എൻജിനീയറെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നചിത്രം പകർത്തി; തട്ടിയെടുത്തത് 10 ലക്ഷം, സംഭവം പൂനെയിൽ

​IT Professional Assaulted By Ex-boyfriend: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈ കാന്തിവ്‌ലി നിവാസിയാണ് കേസിലെ ‌മുഖ്യപ്രതി. വൻ‍കിട കെട്ടിട നിർ‍മാതാവിന്റെ മകനാണെന്നാണ് 2021ൽ പരിചയപ്പെടുമ്പോൾ ഇയാൾ പറഞ്ഞത്. ആഡംബര കാറുകളിലാണ് യുവതിയെ പലതവണ സന്ദർശിക്കാൻ എത്തിയിരുന്നത്.

​IT Professional Assaulted: എൻജിനീയറെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നചിത്രം പകർത്തി; തട്ടിയെടുത്തത് 10 ലക്ഷം, സംഭവം പൂനെയിൽ
പ്രതീകാത്മക ചിത്രം Image Credit source: Freepik
Neethu Vijayan
Neethu Vijayan | Published: 29 Mar 2025 | 09:13 AM

മുംബൈ: പുനെയിൽ ജോലി ചെയ്തുവരികയായിരുന്ന കർണാടക സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ലഹരി കലർത്തിയ പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ ന​ഗ്നചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈ കാന്തിവ്‌ലി നിവാസിയാണ് കേസിലെ ‌മുഖ്യപ്രതി. വൻ‍കിട കെട്ടിട നിർ‍മാതാവിന്റെ മകനാണെന്നാണ് 2021ൽ പരിചയപ്പെടുമ്പോൾ ഇയാൾ പറഞ്ഞത്. ആഡംബര കാറുകളിലാണ് യുവതിയെ പലതവണ സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. പ്രണയത്തിലായതോടെ കാന്തിവ്‍‌ലിയിലേക്ക് വിളിച്ചുവരുത്തിയ യുവതിക്ക് ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പുനെയിൽ സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ഇവരിൽ നിന്ന് ഉപദ്രവം തുടർന്നതോടെയാണ് പോലീസിനെ സമീപിച്ചത്. ഹഡപ്സർ പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് കാന്തിവ്‌ലി പോലീസിന് കൈമാറിയിട്ടുണ്ട്.

കോവിഡ്-19 ലോക്ക്ഡൗൺ കാരണം, ഇരുവരും ഇടയ്ക്കിടെ മുംബൈയിൽ ഡേറ്റിംഗിനായി കണ്ടുമുട്ടുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് മറ്റ് സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

Follow Us