AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Major Tarun Vasudev: അതിർത്തിയിലെ ധീരത, ശൗര്യ ചക്ര നേടി മലയാളി; മേജർ തരുൺ വാസുദേവൻ ആരാണ്?

Malayali Major Tarun Vasudevan Awarded Shaurya Chakra: രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 19 പേർക്ക് ശൗര്യചക്രയും 36 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും ഒമ്പത് പേർക്ക് കീർത്തിചക്രയും ലഭിച്ചു. മ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജർ തരുണിന് ശൗര്യ ചക്ര നൽകി രാജ്യം ആദരിക്കുന്നത്.

Major Tarun Vasudev: അതിർത്തിയിലെ ധീരത, ശൗര്യ ചക്ര നേടി മലയാളി; മേജർ തരുൺ വാസുദേവൻ ആരാണ്?
Tarun Vasudevan
Nithya Vinu
Nithya Vinu | Updated On: 15 Aug 2026 | 07:46 AM

ന്യൂഡൽഹി: സ്വാതന്ത്രദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 19 പേർക്ക് ശൗര്യചക്രയും 36 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും ഒമ്പത് പേർക്ക് കീർത്തിചക്രയും ലഭിച്ചു.മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര ലഭിച്ചു.

ആരാണ് തരുൺ വാസുദേവൻ?

57 രാഷ്ട്രീയ റൈഫിൾസിലെ മേജറാണ് തരുൺ വാസുദേവൻ. ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജർ തരുണിന് ശൗര്യ ചക്ര നൽകി രാജ്യം ആദരിക്കുന്നത്. റിട്ട.കേണൽ എ കെ വാസുദേവനാണ് തരുണിന്റെ പിതാവ്. ഇന്ത്യൻ സൈന്യത്തിന്റെ കീഴിൽ ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു പ്രത്യേക സേനാ വിഭാഗമാണ് രാഷ്ട്രീയ റൈഫിൾസ്. ഇതിലെ 57-ാമത് ബറ്റാലിയനാണ് 57 രാഷ്ട്രീയ റൈഫിൾസ്.

78 ധീരതാ അവാര്‍ഡുകൾ

പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്. ഒമ്പത് കീര്‍ത്തി ചക്രയില്‍ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്. കേണൽ മനിയോ ഫ്രാൻസിസിന് കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു. കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിംഗിനും കത്വവ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു കശ്മീർ പൊലീസിലെ 6 ഉദ്യോഗസ്ഥർക്കും കീർത്തി ചക്ര നൽകി.

ALSO READ: സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാകയുയർത്തും; തത്സമയ സംപ്രേഷണം എവിടെ കാണാം?

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്ന് ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിച്ച എസ്പി എസ്. ശശിധരനും മെഡൽ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഐജി രാജ്പാൽ മീണ, എസ്പി ബിനു രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാർ, എസ്പി ഉജ്ജ്വൽ കുമാർ ജി, സബ് ഇൻസ്പെക്ടർ ജ്യോതിഷ് കുമാർ എസ്.എൽ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് ബാബു എസ്.എസ് എന്നിവർക്ക് മികവിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

യുവാക്കൾക്കായി രാഷ്ട്രപതിയുടെ സന്ദേശം

ഇന്ത്യന്‍ യുവത്വത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. നീറ്റ് യുജി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അടുത്തിടെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ പരിപാടികളെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം. സിന്ധു നിദീജല കരാര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ച നടപടിയെയും ദ്രൗപതി മുര്‍മു പ്രശംസിച്ചു.

”നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. ഈ യുവജനസംഖ്യ രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരും വൈദഗ്ധ്യമുള്ളവരുമാണ്. നമ്മുടെ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭാവി ശില്‍പികളാണ്. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരും സമൂഹവും ഐക്യത്തോടെ നിലകൊള്ളുന്നതുപോലെ, നമ്മുടെ വിദ്യാര്‍ഥികളുടെ ഭാവിയും ജീവിതവും സംരക്ഷിക്കാന്‍ എല്ലാവരും സംയുക്തമായി ശ്രമിക്കണം. പൊതുപരീക്ഷകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങളിലേക്കുള്ള കവാടമാണ്” രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്രദിനാഘോഷം – ലൈവ്

 

English Summary:

President Droupadi Murmu has announced the military gallantry awards ahead of Independence Day. A total of 19 personnel have been awarded the Shaurya Chakra, while 36 have received the Sena Medal for gallantry and nine have been honoured with the Kirti Chakra. Among the recipients is Major Tarun Vasudevan, a military officer from Kerala, who has been awarded the Shaurya Chakra for his bravery and valour.

Follow Us