AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Independence Day 2026: സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാകയുയർത്തും; തത്സമയ സംപ്രേഷണം എവിടെ കാണാം?

80th Independence day celebrations at Red Fort : ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നല്‍കും. ചെങ്കോട്ടയിലെ ആഘോഷങ്ങൾക്കിടെ ഇതാദ്യമായി 'വന്ദേമാതരം' ആലപിക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഏകോപനം നിർവ്വഹിക്കുന്നത് ഇന്ത്യൻ കരസേനയാണ്. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

Independence Day 2026: സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാകയുയർത്തും; തത്സമയ സംപ്രേഷണം എവിടെ കാണാം?
A sand art depicting the 80th Independence DayImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 15 Aug 2026 | 06:04 AM

ന്യൂഡല്‍ഹി: അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകൾ തകര്‍ത്തെറിഞ്ഞ്‌, ആയിരക്കണക്കിന് പോരാളികളുടെ കണ്ണീരും ചോരയും കൊണ്ട് എഴുതിച്ചേർത്ത ആ മഹത്തായ സ്വാതന്ത്ര്യം! ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ ദേശസ്നേഹത്തിന്റെ അലകടലിരമ്പുന്ന സ്വാതന്ത്ര്യദിനത്തിന്റെ 80-ാം വാര്‍ഷികനിറവിലാണ് രാജ്യം. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നല്‍കും. ചെങ്കോട്ടയിലെ ആഘോഷങ്ങൾക്കിടെ ഇതാദ്യമായി ‘വന്ദേമാതരം’ ആലപിക്കും. രാവിലെ 6:30 മുതൽ ദൂർദർശൻ നെറ്റ്‌വർക്കിലുടനീളം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിഡി നാഷണല്‍, ഡിഡി ന്യൂസ്‌ എന്നിവയിലും മറ്റ് ദൂർദർശൻ പ്ലാറ്റ്‌ഫോമുകളിലും ചടങ്ങുകൾ തത്സമയം കാണാം.

ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് എന്നിവർ ചേർന്ന് സ്വീകരിക്കും. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ രാജേഷ് സേത്തിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. തുടർന്ന് പ്രധാനമന്ത്രിയെ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിക്കും. അവിടെ സംയുക്ത ഇന്റർ-സർവീസസും ഡൽഹി പോലീസും ചേർന്ന് നരേന്ദ്ര മോദിക്ക് ജനറൽ സല്യൂട്ട് നൽകും.

അതിനുശേഷം പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കരസേന, നാവികസേന, വ്യോമസേന, ഡൽഹി പോലീസ് എന്നിവയിൽ നിന്ന് ഒരു ഓഫീസറും 24 ഉദ്യോഗസ്ഥരും വീതം ഉണ്ടായിരിക്കും.

ഓൺലൈനിൽ എവിടെ തത്സമയം കാണാം?

പിഐബി ഇന്ത്യ യൂട്യൂബ് ചാനലിലും, പിഐബിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തത്സമയം സ്ട്രീം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. പ്രസാർ ഭാരതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ WAVES-ലും സ്ട്രീമിംഗ് കവറേജ് ഉണ്ടായിരിക്കും.

Also Read: Independence Day 2026: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം എവിടെ കാണാം? സമയവും മറ്റു പ്രധാന വിശദാംശങ്ങളും

ആഘോഷങ്ങളുടെ നേതൃത്വം കരസേനയ്ക്ക്‌

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഏകോപനം നിർവ്വഹിക്കുന്നത് ഇന്ത്യൻ കരസേനയാണ്. ഗാർഡ് ഓഫ് ഓണറിന് ലെഫ്റ്റനന്റ് കേണൽ അർജുൻ സിങ്‌ നേതൃത്വം നൽകും. പ്രധാനമന്ത്രിയുടെ ഗാർഡിലെ ആർമി സംഘത്തെ മേജർ ആദിത്യ ശർമ്മയും, നാവികസേനാ സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ നീലം റാണയും, വ്യോമസേനാ സംഘത്തെ സ്‌ക്വാഡ്രൺ ലീഡർ വിപിൻ കുമാറും നയിക്കും. ഡൽഹി പോലീസ് സംഘത്തെ അഡീഷണൽ ഡിസിപി വിനീത് കുമാർ നയിക്കും.

ദേശീയപതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ ക്യാപ്റ്റൻ സോണിയ സിങ്‌ ചൗഹാൻ സഹായിക്കും. 21-ഗൺ സല്യൂട്ടോടെയാണ് പതാക ഉയർത്തൽ ഏകോപിപ്പിക്കുന്നത്. നാഷണൽ ഫ്ലാഗ് ഗാർഡ്, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന സമയത്ത് സല്യൂട്ട് നൽകും. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് Mi-17 ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പവൃഷ്ടി നടത്തും. പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

English Summary

Prime Minister Narendra Modi will lead India’s 80th Independence Day celebrations from Delhi’s Red Fort on August 15, 2026. Viewers can stream the entire ceremony live starting at 6:30 AM IST on Doordarshan, PIB, and PMO digital channels.

Follow Us