Jayalalitha: നികുതി അടച്ചില്ല; ജയലളിതയുടെ ഹൈദരാബാദിലെ വീട് ജപ്തി ചെയ്തു

Jayalalithaa’s Hyderabad House Seized by GHMC: ഇതിന് പിന്നാലെയാണ് ജിഎച്ച്എംസിയുടെ നടപടി. മാര്‍ച്ച് 31 വരെ ഇളവുകളോടെ നികുതി അടയ്ക്കാന്‍ അവസരമുണ്ടെന്ന് ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആകെ 82,91,822 രൂപയാണ് കുടിശികയുള്ളത്. ഈ കെട്ടിടം മുമ്പ് സ്വകാര്യ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് വാണിജ്യ നികുതി ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ ചുമത്തുകയും ചെയ്തു.

Jayalalitha: നികുതി അടച്ചില്ല; ജയലളിതയുടെ ഹൈദരാബാദിലെ വീട് ജപ്തി ചെയ്തു

ജയലളിത

Updated On: 

31 Mar 2026 | 09:24 AM

ഹൈദരാബാദ്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹൈദരാബാദിലെ വീട് കണ്ടുകെട്ടി. ഹൈദരാബാദ് ശ്രീനഗര്‍ കോളിനിയിലുള്ള വീടാണ് കണ്ടുകെട്ടിയിരിക്കുന്നത്. നികുതി കുടിശിക ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി. ഹൈദരാബാദിലെ യൂസഫ്ഗുഡയിലെ ജിഎച്ച്എംസി സര്‍ക്കിള്‍-38, ശ്രീനഗര്‍ കോളനിയില്‍ ജി+4 ലാണ് ജയലളിതയുടെ വീട്.

ഈ വീടിന്റെ പേരിലുള്ള നികുതി 2017 മുതല്‍ അടച്ചിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ കെട്ടിടത്തിന്റെ നികുതി അടയ്ക്കണമെന്ന് കാണിക്ക് ജിഎച്ച്എംസി ഡെപ്യൂട്ടി കമ്മീഷണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിന് മറുപടി നല്‍കാന്‍ ജയലളിതയുമായി ബന്ധപ്പെട്ട ആരും തയാറായില്ല.

ഇതിന് പിന്നാലെയാണ് ജിഎച്ച്എംസിയുടെ നടപടി. മാര്‍ച്ച് 31 വരെ ഇളവുകളോടെ നികുതി അടയ്ക്കാന്‍ അവസരമുണ്ടെന്ന് ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആകെ 82,91,822 രൂപയാണ് കുടിശികയുള്ളത്. ഈ കെട്ടിടം മുമ്പ് സ്വകാര്യ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് വാണിജ്യ നികുതി ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ ചുമത്തുകയും ചെയ്തു. എന്നാല്‍ 2017 മുതല്‍ ഈ കെട്ടിടം താമസത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതരുടെ പക്ഷം.

Also Read: Census 2027: രാജ്യത്തെ ആദ്യ ഡിജിറ്റൽ സെന്‍സസ് വരുന്നു, ലിവിങ് ടുഗദർ ദമ്പതികളെയും വിവാഹിതരായി പരിഗണിക്കും

ജയലളിതയുടെ അനന്തരവനും ചെന്നൈ സ്വദേശിയുമായ ദീപക് ജയകുമാര്‍ ഈ കെട്ടിടം താമസത്തിനായി നല്‍കണമെന്ന് ജിഎച്ച്എംസിയോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട നികുതിയില്‍ 90 ശതമാനം ഇളവാണ് തെലങ്കാന സര്‍ക്കാര്‍ നല്‍കുന്നത്. മാര്‍ച്ച് 31 വരെ വണ്‍ ടൈം സെറ്റില്‍മെന്റ് സ്‌കീം നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ ഈ നിയമം മാറും.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ