Independence Day 2026: ത്രിവർണ്ണ ശോഭയിൽ ആദിയോഗി: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഈഷാ യോഗ സെന്റർ

Happy Independence Day 2026: ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തെയും ആത്മീയ പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ആദിയോഗിയെ ദേശീയ പതാകയുടെ വർണ്ണങ്ങളിൽ അലങ്കരിച്ചതിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിലെ 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയിലാണ് ത്രിവർണ്ണ നിറങ്ങൾ പ്രകാശിച്ചു നിൽക്കുന്നത്.

Independence Day 2026: ത്രിവർണ്ണ ശോഭയിൽ ആദിയോഗി: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഈഷാ യോഗ സെന്റർ

Adiyogi at the Isha Yoga Center

Updated On: 

14 Aug 2026 | 08:43 PM

രാജ്യത്തിൻ്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കത്തിലാണ് രാജ്യം. ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തെയും ആത്മീയ പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ആദിയോഗിയെ ദേശീയ പതാകയുടെ വർണ്ണങ്ങളിൽ അലങ്കരിച്ചതിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിലെ 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയിലാണ് ത്രിവർണ്ണ നിറങ്ങൾ പ്രകാശിച്ചു നിൽക്കുന്നത്.

ത്രിവർണനിറത്തിൽ വാനിൽ ഉയർന്ന ആദിയോഗിയുടെ ഈ ദൃശ്യഭംഗി കാണാൻ ആയിരക്കണക്കിന് ഭക്തരും സന്ദർശകരുമാണ് ഇവിടേക്ക് ഒഴികിയെത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ത്രിവർണ്ണ പ്രഭയിൽ തിളങ്ങിനിൽക്കുന്ന ആദിയോഗിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും തരംഗമാവുകയും ചെയ്തിട്ടുണ്ട്.

ALSO READ: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം എവിടെ കാണാം?

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഈഷാ യോഗ സെന്ററിൽ പ്രത്യേക പ്രാർത്ഥനകളും പതാക ഉയർത്തലും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യപ്രമേയമായി വന്ദേമാതരവും യുവശക്തിയും. ഇത് ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

വന്ദേമാതരത്തിന്റെ പതാകയേന്തിയ വ്യോമസേനയുടെ ഹെലികോപ്റ്റർ ചെങ്കോട്ടയുടെ മുകളിലൂടെ പറക്കും. വന്ദേമാതരത്തിന്റെ 150 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സ്വാതന്ത്യദിനത്തിൽ പ്രധാനപ്രമേയമായി ഉൾപ്പെടുത്തിയത് എന്നാണ് പ്രതിരോധ സെക്രട്ടറി ആർ കെ സിങ് അറിയിച്ചത്. യുവശക്തി പ്രമേയമാക്കുന്നതിലൂടെ ജെൻസി തലമുറക്ക് പ്രത്യേക പരിഗണന നൽകലാണ് ലക്ഷ്യമിടുന്നത്.

English Summary:

On the eve of India’s 80th Independence Day, the iconic 112-foot Adiyogi at the Isha Yoga Center in Coimbatore was illuminated in the colours of the national flag.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ