AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Independence Day 2026: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം എവിടെ കാണാം? സമയവും മറ്റു പ്രധാന വിശദാംശങ്ങളും

Independence Day 2026 Key Details:ചെങ്കോട്ടയിൽ നടക്കുന്ന അതിശ്രേഷ്ഠമായ രാജ്യത്തിന്റെ തനത് പരിപാടികളും മറ്റും കാണാൻ സാധിക്കാത്ത പൊതുജനങ്ങൾക്ക് വേണ്ടി വിവിധ ടിവി ചാനലുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും തൽസമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് രാജിത്തുടനീളമുള്ള ജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ 80ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമാകുവാനും രാജ്യത്തെ പ്രതിനിധീകരിക്കുവാനും സാധിക്കും.അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തുടർന്ന് വായിക്കുക.............

Independence Day 2026: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം എവിടെ കാണാം? സമയവും മറ്റു പ്രധാന വിശദാംശങ്ങളും
Independence DayImage Credit source: PTI Photos
Ashli C
Ashli C | Updated On: 14 Aug 2026 | 05:54 PM

ന്യൂഡൽഹി: രാജ്യം ഓഗസ്റ്റ് 15ന് 80ാംത്തെ സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിക്കുന്നു. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അതിസംബോധന ചെയ്യുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ മേഖലകളിൽ നിന്നുള്ള 5000 വിശിഷ്ടാതിഥികളും യുവാക്കളും പൊതുജനങ്ങളും ഉൾപ്പെടെ 27000 പേർ ചെങ്കോട്ടയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ചെങ്കോട്ടയിൽ നടക്കുന്ന അതിശ്രേഷ്ഠമായ രാജ്യത്തിന്റെ തനത് പരിപാടികളും മറ്റും കാണാൻ സാധിക്കാത്ത പൊതുജനങ്ങൾക്ക് വേണ്ടി വിവിധ ടിവി ചാനലുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും തൽസമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തുടർന്ന് വായിക്കുക.

ALSO READ:രാജ്യം ഒരുങ്ങി, 80-ാം സ്വാതന്ത്യദിനത്തിന് പ്രത്യേകതകൾ പലത്

ദൂരദർശൻ (DD) ചാനലിൽ ഓഗസ്റ്റ് 15 രാവിലെ 6:30 മുതൽ തൽസമയം സംപ്രേഷണം ആരംഭിക്കും. ഡി ഡി നാഷണൽ ന്യൂസ് തുടങ്ങി നാഷണൽ ചാനലിൽ പൂർണമായി കാണാം. ഡിഡി ന്യൂസും മറ്റ് പ്രാദേശിക ദൂരദർശൻ ചാനലുകളും ആഘോഷങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

ഡിഡി ഫ്രീ ഡിഷ്

സൗജന്യമായി പ്രതിമാസ വരിസംഖ്യയില്ലാതെ ടെലിവിഷൻ കാഴ്ചക്കാർക്ക് ചടങ്ങ് തൽസമയം ആസ്വദിക്കാവുന്നതായിരിക്കും.കൂടാതെ മറ്റു സ്വകാര്യ വാർത്ത ചാനലുകളും പ്രധാനമന്ത്രിയുടെ പ്രസംഗവും മറ്റു ചടങ്ങുകളും പരിപാടികളും തത്സമയം സംപ്രേഷണം ചെയ്യും. ടിവി9 മലയാളത്തിന്റെ യൂട്യൂബ് ചാനലിലും രാവിലെ 7 മണി മുതൽ പ്രധാനമന്ത്രിയുടെ പ്രസംഗം അടക്കം ചെങ്കോട്ടയിൽ അരങ്ങേറുന്ന എല്ലാ വിശിഷ്ട പരിപാടികളും സംപ്രേഷണം ചെയ്യും.

സ്മാർട്ട് ഫോണുകളിലൂടെയോ കമ്പ്യൂട്ടറുകളിലൂടെയോ കാണാൻ ആഗ്രഹിക്കുന്നവർക്കായി സൗജന്യ സ്ക്രീനിംഗ് പ്ലാറ്റ്ഫോമുകളും സജ്ജമാണ്.

യൂട്യൂബ്: ദൂരദർശന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ആഘോഷങ്ങൾ ലൈവായി കാണാൻ സാധിക്കും. കൂടാതെ മറ്റു സ്വകാര്യ ചാനലുകളുടെ യൂട്യൂബ് ചാനലുകളിലും കാണാൻ സാധിക്കും.

WAVES പ്ലാറ്റ്ഫോം: പ്രസാദ് ഭാരതിയുടെ ഓ ടി ടി പ്ലാറ്റ്ഫോം ആയ WAVES വഴിയും സ്വാതന്ത്ര്യദിന ചടങ്ങുകൾ തൽസമയം വീക്ഷിക്കുന്നതാണ്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് രാജിത്തുടനീളമുള്ള ജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ 80ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമാകുവാനും രാജ്യത്തെ പ്രതിനിധീകരിക്കുവാനും സാധിക്കും.

ENGLISH SUMMARY

The country is celebrating its 80th Independence Day on August 15. Prime Minister Narendra Modi will address the nation at the historic Red Fort in Delhi.It is reported that 27,000 people, including 5,000 distinguished guests from various walks of life, youth and the general public, will arrive at the Red Fort to participate in the Independence Day celebrations.

 

Follow Us