AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Harish Rana: രാജ്യത്തെ ആദ്യ ദയാവധം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി

Harish Rana Passive Euthanasia Death: അന്തസായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദയാവധത്തിന് അനുവദിച്ചത്. ഘട്ടം ഘട്ടമായാണ് ഹരീഷ് റാണയ്ക്ക് നൽകിയിരുന്ന മരുന്നും മറ്റ് വൈദ്യസഹായങ്ങളും ആശുപത്രി അധികൃതർ നീക്കം ചെയ്തത്. ഇതോടെ ഹരീഷ് റാണ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Harish Rana: രാജ്യത്തെ ആദ്യ ദയാവധം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി
Harish RanaImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 24 Mar 2026 | 07:36 PM

ന്യൂഡൽഹി: വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി. രാജ്യത്തെ ആദ്യത്തെ ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. 13 വർഷമായി കോമയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റർ സൗകര്യങ്ങൾ ഓരോന്നായി കഴിഞ്ഞ ദിവസം മുതൽ അധികൃതർ നീക്കി തുടങ്ങിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സുപ്രീം കോടതി ഒരാൾക്ക് ദയാവധത്തിന് അനുമതി നൽകിയത്.

അന്തസായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദയാവധത്തിന് അനുവദിച്ചത്. ഘട്ടം ഘട്ടമായാണ് ഹരീഷ് റാണയ്ക്ക് നൽകിയിരുന്ന മരുന്നും മറ്റ് വൈദ്യസഹായങ്ങളും ആശുപത്രി അധികൃതർ നീക്കം ചെയ്തത്. ഇതോടെ ഹരീഷ് റാണ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓക്‌സിജൻ, ഭക്ഷണം എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കിയാണ് സ്വാഭാവികമായ അന്ത്യം ഉറപ്പാക്കിയത്.

ALSO READ: രാജ്യത്ത് ആദ്യം, ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി

2013-ൽ പഞ്ചാബ് സർവ്വകലാശാലയിൽ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ വൈദ്യസഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 2018-ൽ സുപ്രീം കോടതി ദയാവധത്തിന് നിയമസാധുത നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവിലൂടെ ഈ അനുമതി ലഭിക്കുന്ന ആദ്യ കേസാണ് ഹരീഷ് റാണയുടേത്. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയത്.

ഹരീഷിൻ്റെ മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നൽകിയത്. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ, അന്തസോടെ മരിക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തികമായി നിവർത്തിയില്ലെന്നും മകന്റെ ദാരുണമായ അവസ്ഥ കാണാൻ വയ്യെന്നും പറഞ്ഞുകൊണ്ടാണ് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

Follow Us