AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: കിച്ചു നീ സമ്മതിച്ചിട്ടില്ലേ ഞാൻ സബ്സ്ക്രിപ്‌ഷൻ തുടങ്ങിയത്? ആ പണം നീയും വാങ്ങിയിട്ടില്ലേ? തുറന്നടിച്ച് രേണു സുധി

Renu Sudhi against Rahul das aka Kichu:ഈ നാട്ടിലുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ചോദിച്ചാൽ അവിടെ ഉള്ളവർ പറഞ്ഞുതരും ഈ പറയുന്ന രാഹുൽ ദാസ് ആരാണ് എന്ന്. നീ ഒരു വർഷമായിട്ടല്ലേ സ്വന്തമായിട്ട് സമ്പാദിക്കാൻ തുടങ്ങിയിട്ടുള്ളൂ അതിനു മുന്നേയുള്ള രാഹുൽ ദാസിനെ ആൾക്കാർക്ക് അറിയുമോ? എന്നാൽ എനിക്കറിയാം. നീ ഇത്രയൊക്കെ....

Renu Sudhi: കിച്ചു നീ സമ്മതിച്ചിട്ടില്ലേ ഞാൻ സബ്സ്ക്രിപ്‌ഷൻ തുടങ്ങിയത്? ആ പണം നീയും വാങ്ങിയിട്ടില്ലേ? തുറന്നടിച്ച് രേണു സുധി
Renu Sudhi And Kichu Image Credit source: Social Media
Ashli C
Ashli C | Published: 02 Jul 2026 | 11:09 AM

ഏറെ വിമർശനങ്ങൾക്കൊടുവിലാണ് അന്തരിച്ച കലാകാരൻ സുധിയുടെ മകൻ കിച്ചു ക്യാൻസർ ബാധിച്ച് കിടക്കുന്ന തന്റെ അമ്മ രേണു സുധിയെ കാണാൻ പോയത്. ഇത്ര നാളായിട്ടും അമ്മയെ ഒന്ന് കാണാൻ പോലും പോകാത്തതിന്റെ പേരിൽ കിച്ചു വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ അമ്മയെ കണ്ടുവന്നതിന് പിന്നാലെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല രേണു സുധി സബ്സ്ക്രിപ്ഷൻ ആരംഭിച്ചതിൽ പിന്നെ ചെയ്ത ഒരു വീഡിയോ ആണ് താനും അമ്മയും തമ്മിൽ അകലാൻ ഉണ്ടായ കാരണമെന്നാണ് കിച്ചു പറയുന്നത്. കിച്ചു പറയുന്ന ആ വീഡിയോ യഥാർത്ഥത്തിൽ രേണു വലിയ വിമർശനങ്ങൾക്ക് വിധേയയായ ഒരു വീഡിയോ ആണ്.

എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്?

ഈ വീഡിയോ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇത് ശരിയാണോ നിങ്ങൾക്ക് ആവശ്യത്തിന് ഫെയിം ഉണ്ടല്ലോ പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടുന്നത്. പ്രമോഷനായും അല്ലാതെയും നിങ്ങൾക്ക് ഒരുപാട് പണം സമ്പാദിക്കുന്നില്ല പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് നാളെ റിതപ്പനും ഇതൊരു മോശമായി മാറില്ലേ എന്നൊക്കെയായിരുന്നു ഈ വീഡിയോ ചൂണ്ടിക്കാട്ടിക്കൊണ്ട് കിച്ചു എന്ന രാ​ഹുൽ ദാസ് രേണുവിന് മെസ്സേജ് അയച്ചത്. എന്നാൽ ഇതിന് അമ്മ മറുപടിയായി പറഞ്ഞത് എനിക്ക് രണ്ടര മൂന്നു ലക്ഷത്തോളം രൂപ ഇതിൽ നിന്നും ലഭിച്ചു എന്നാണ് കിച്ചു പറഞ്ഞത്.അതോടുകൂടി താൻ ആ ചാപ്റ്റർ അവിടെ ക്ലോസ് ചെയ്തു എന്നും കിച്ചു കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

ALSO READ:രേണുവിന്റെ പേരിൽ പണം പിരിക്കാൻ പോകുന്നു എന്ന് പറയുന്നവരോട്! മറുപടിയുമായി സീമ ജി നായർ

കിച്ചു സമ്മതം മൂളിയിട്ടല്ലേ താൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്?

ഇപ്പോഴിതാ ഇതിന് വിശദീകരണവുമായി കിച്ചുവിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് രേണു സുധി. കിച്ചു സമ്മതം മൂളിയിട്ടല്ലേ താൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത് എന്നാണ് രേണു സുധി പറയുന്നത്. ഇതിന് തെളിവായി ചില വാട്സ്ആപ്പ് ചാറ്റുകളും രേണു സുധി പുറത്ത് വിടുന്നുണ്ട്. താൻ സബ്ക്രിപ്ഷൻ ആരംഭിച്ചു എന്ന് കിച്ചുവിനോട് പറഞ്ഞപ്പോൾ ഗുഡ് എന്നാണ് കിച്ചു മറുപടി പറഞ്ഞത് അതിന്റെ അർത്ഥം എന്താണ്? 500 പേർ സബ്സ്ക്രൈബ് ചെയ്തു എന്ന് പറഞ്ഞപ്പോൾ തനിക്കും അതിന്റെ പണം വേണം എന്നല്ലേ നീ പറഞ്ഞത്. നീയല്ലേ പറഞ്ഞത് ഇപ്പോൾ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല. താൻ സമ്പാതിച്ച ഭൂരിഭാഗം പണവും ഞാൻ നിനക്കും തന്നിട്ടുണ്ട്.

മോൻ അന്ന് ഗുഡ് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതുമായി മുന്നോട്ടുപോയത്. അന്ന് നിനക്ക് വേണമെങ്കിൽ പറയാം അമ്മ വേണ്ട എന്ന്, എങ്കിൽ ഞാൻ അത് ചെയ്യില്ലായിരുന്നു. എന്നെ വെറുതെ വിടണം നമുക്ക് രണ്ടുപേർക്കും മാത്രം അറിയാവുന്ന പല കാര്യങ്ങളും ഉണ്ട്. വെറുതെ എന്നെ കൊണ്ട് അതൊന്നും തുറന്നു പറയിക്കാൻ നിൽക്കരുത്. നിന്റെ ഭാവി പോലും നഷ്ടപ്പെടുന്ന പല കാര്യങ്ങളും എനിക്കറിയാം. എന്റെ കുഞ്ഞ് നിന്നെ ഒരു ചേട്ടൻ ആയി കണ്ടുപോയി. അതുകൊണ്ട് എനിക്ക് ഇനി ഒന്നും ചെയ്യാനില്ല. ഞാൻ പ്രസവിച്ച എന്റെ മോനെക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിച്ചിട്ടുണ്ട്.

എന്റെ സബ്സ്ക്രിപ്ഷനിൽ നിന്ന് ലഭിച്ച പണം പോലും ഞാൻ നിനക്ക് തന്നിട്ടുണ്ട്. ഞാൻ ഉറക്കം കളഞ്ഞ് ആൽബം ചെയ്തതും ഗൾഫിൽ പോയി പ്രമോഷൻ ചെയ്തതുമായ എല്ലാ പണവും ഞാൻ നിനക്കാണ് തന്നിട്ടുള്ളത്. എന്നാൽ നിന്നെ പലർക്കും അറിയില്ല ഈ നാട്ടിലുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ചോദിച്ചാൽ അവിടെ ഉള്ളവർ പറഞ്ഞുതരും ഈ പറയുന്ന രാഹുൽ ദാസ് ആരാണ് എന്ന്. നീ ഒരു വർഷമായിട്ടല്ലേ സ്വന്തമായിട്ട് സമ്പാദിക്കാൻ തുടങ്ങിയിട്ടുള്ളൂ അതിനു മുന്നേയുള്ള രാഹുൽ ദാസിനെ ആൾക്കാർക്ക് അറിയുമോ? എന്നാൽ എനിക്കറിയാം. നീ ഇത്രയൊക്കെ സമ്പാദിക്കുന്നില്ല നീ ഒരു രൂപയുടെ മിഠായി എങ്കിലും റിഥപ്പന് വാങ്ങിച്ചു കൊടുത്തിട്ടുണ്ടോ? അവൻ അനിയൻ അല്ലേ എനിക്ക് അതൊന്നും വേണ്ട പക്ഷേ നീ ഇതൊന്നും മറന്നുപോയിട്ട് ഈ രീതിയിൽ എന്നോട് പെരുമാറരുത്.

ഞാൻ ചത്താൽ പോലും നീ വന്ന് കാണണ്ട ഇനി ഇത്രയും കാലം വന്നിനി ആരുടെയും വിഷമം തീർക്കാൻ വേണ്ടി വരണ്ട. വന്നിട്ടും നിനക്ക് കാണാൻ പറ്റിയില്ലല്ലോ ഇനി വരണ്ട. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ ശരീരത്തിൽ ഒരു റീത്ത് വെക്കാൻ പോലും നിങ്ങൾ ആരും വരരുത് എന്നെ വെറുതെ വിട്ടേക്കു. അതേസമയം രേണു സുധിയെ വിമർശിച്ചുകൊണ്ട് തന്നെയാണ് ആളുകൾ ഈ വീഡിയോയ്ക്കും പ്രതികരണം നടത്തുന്നത്. ഗുഡ് എന്ന് ഒരുപക്ഷേ കിച്ചു പറഞ്ഞു കാണും എന്നാൽ അത് വിചാരിച്ചു നീ ചെയ്ത വീഡിയോസ് എല്ലാം ശരിയാണെന്ന് തോന്നുന്നുണ്ടോ. നിങ്ങൾ ഇങ്ങനെ വൃത്തികേട് കാണിക്കുവാൻ വേണ്ടിയാണ് തുടങ്ങുന്നത് എന്ന് അവൻ അറിയില്ലല്ലോ എന്നിങ്ങനെയാണ് ആളുകളുടെ പ്രതികരണം.

ENGISH SUMMARY

Kichu says that a video she made after Renu Sudhi started her subscription was the reason for the estrangement between her and her mother. The video Kichu is talking about is actually a video for which Renu was heavily criticized.

Follow Us