ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം

ആശുപത്രികളിലും മറ്റു ക്ലിനിക്കൽ സ്ഥാപനങ്ങളിലും ചികിത്സാ ചെലവുകൾ കൃത്യമായി ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. ഈ വ്യവസ്ഥകൾ ശരിയായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം എന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി.

ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം

പ്രതീകാത്മക ചിത്രം

Published: 

13 Oct 2026 | 04:40 PM

ഡൽഹി: ആശുപത്രികളിലും മറ്റു ക്ലിനിക്കൽ സ്ഥാപനങ്ങളിലും ചികിത്സാ ചെലവുകൾ കൃത്യമായി ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. ഈ വ്യവസ്ഥകൾ ശരിയായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം എന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി.

ഓരോ തരം ചികിത്സകളുടെയും സേവനങ്ങളുടെയും നിരക്കുകൾ രോഗികൾക്കും ഒപ്പമുള്ളവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണം എന്നാണ് ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2010, എസ്റ്റാബ്ലിഷ് ചട്ടങ്ങൾ 2012, തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പുതിയ നിർദ്ദേശം നടപ്പിലാക്കുന്നത്. വിദേശത്തുനിന്ന് എത്തുന്ന രോഗികൾക്ക് ചികിത്സാ ചെലവുകൾ സംബന്ധിച്ച് വിവരങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

Also Read: യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!

മെഡിക്കൽ, ആയുഷ്, വിസകളിൽ ഇന്ത്യയിലേക്ക് വരുന്ന രോഗികൾക്കായി പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും അതാത് സംസ്ഥാനങ്ങളോട് കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ കാര്യങ്ങൾ ഒരു സംസ്ഥാന വിഷയമായതിനാൽ ഈ തീരുമാനം നടപ്പാക്കേണ്ടത് ഒരു സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയാണ്.

ചികിത്സാ ചെലവുകൾ കൃത്യമായി പ്രദർശിപ്പിക്കുന്നതിലൂടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചികിത്സയുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് മുൻകൂട്ടി ധാരണ കിട്ടാനും അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും കഴിയുമെന്ന് കേന്ദ്രം പറയുന്നു. ബില്ലുകളെ സംബന്ധിച്ച് ആശയം കുഴപ്പങ്ങളും തർക്കങ്ങളും കുറയ്ക്കാനും പുതിയ തീരുമാനം സഹായകരമാകും. ഒപ്പം ആരോഗ്യ സംവിധാനങ്ങളെ കുറിച്ചുള്ള വിശ്വാസത വർദ്ധിപ്പിക്കുകയും ചെയ്യാമെന്നും വിലയിരുത്തുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ ചെലവുകൾ അനിയന്ത്രിതമായി ഉയർന്നു വരുന്നത് സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

English Summary

The Central Government has mandated that treatment costs be clearly displayed in both English and local languages ​​at hospitals and other clinical establishments. The Centre has directed states and Union Territories to ensure strict compliance with these requirements.

Loading...
Unable to load recommendations.
Follow Us
Related Stories
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
Bengaluru Train: ബെംഗളൂരു–മംഗളൂരു ട്രെയിൻ റൂട്ടിൽ വൻ മാറ്റം; കോഴിക്കോട് എക്‌സ്പ്രസ് സർവീസ് വൈകുമോ?
രാജ്യത്തിൻ്റെ അടിസ്ഥാനസൗകര്യ വികസന വിപ്ലവം ‘പിഎം ഗതിശക്തി’; 5 വർഷം തികയുമ്പോൾ മാറിയത് എന്തെല്ലാം?
വിമാനയാത്രയിൽ നിങ്ങളുടെ പവർ ബാങ്ക് ഒരു ബോംബായി മാറിയേക്കാം; അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ