Independence Day 2025: സ്വാതന്ത്ര്യ ദിനാഘോഷം; സുരക്ഷ ശക്തമാക്കി രാജ്യ തലസ്ഥാനം, നിർദ്ദേശങ്ങൾ ഇങ്ങനെ

Independence Day Security At Delhi: ഓഗസ്റ്റ് 16 വരെ ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കും. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രയിൽ പരിശോധനകൾ സു​ഗമമാക്കാൻ എല്ലാവിധ സഹകരണവും പൊതുജനങ്ങളുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകണമെന്നും ഡിഎംആർസി അഭ്യർത്ഥിച്ചു.

Independence Day 2025: സ്വാതന്ത്ര്യ ദിനാഘോഷം; സുരക്ഷ ശക്തമാക്കി രാജ്യ തലസ്ഥാനം, നിർദ്ദേശങ്ങൾ ഇങ്ങനെ

Independence Day

Published: 

13 Aug 2025 | 07:37 AM

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാ​ഗമായി സുരക്ഷ വർദ്ധിപ്പിച്ച് രാജ്യ തലസ്ഥാനം. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡൽഹി മെട്രോ റെയിൽവേ ഉൾപ്പെടെ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. സ്‌ക്രീനിംഗ് പ്രക്രിയ ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തിവരുന്നത്. യാത്രക്കാർ സുരക്ഷാ മുന്നറിയിപ്പുകളോട് സഹകരിക്കണമെന്നും മെട്രോ റെയിൽവേ കോർപ്പറേഷൻ (ഡിഎംആർസി) അധികൃതർ അറിയിച്ചു.

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) നേതൃത്വത്തിൽ ഓഗസ്റ്റ് 16 വരെ ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ഡിഎംആർസി അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രയിൽ പരിശോധനകൾ സു​ഗമമാക്കാൻ എല്ലാവിധ സഹകരണവും പൊതുജനങ്ങളുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകണമെന്നും ഡിഎംആർസി അഭ്യർത്ഥിച്ചു. ചില സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ ചിലരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്നേക്കാം, അതിനാൽ എല്ലാ യാത്രക്കാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഡിഎംആർസി ആവശ്യപ്പെട്ടു.

വരും ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരിശോധനകൾ നടത്തുന്നതിനുമായി ഓരോ മെട്രോ സ്റ്റേഷനിലും അധിക സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വർഷം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാ​ഗമായി ഡ്രോൺ ഡിറ്റക്ഷൻ ഗ്രിഡുകൾ, സിസിടിവി എന്നിവ പോലുള്ള അധിക നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ മോണിറ്ററിംഗ് ടീമുകളും സ്‌നൈപ്പർമാരുടെയും പട്രോളിംഗ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

അർദ്ധസൈനിക ഗ്രൂപ്പുകളും പ്രത്യേക കമാൻഡോകളും ഉൾപ്പെടെ ഏകദേശം 10,000 സൈനികരെ ഇതിനകം തലസ്ഥാനത്തുടനീളം സുരക്ഷയുടെ ഭാ​ഗമായി വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ, ഏകദേശം 10,000 പോലീസ് ഉദ്യോഗസ്ഥരെയും 3,000-ത്തിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനായി 700 എഐ ക്യാമറകൾ നിരീക്ഷണത്തിലുണ്ട്.

കൂടാതെ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ഷോപ്പിംഗ് സെന്ററുകൾ, മാർക്കറ്റ് ഏരിയകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ