AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു; തന്ത്രപ്രധാന കൂട്ടുകെട്ട് ഉറപ്പിച്ച് ഇന്ത്യയും ഇസ്രായേലും

India-Israel Strategic Partnership : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തുകയും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു; തന്ത്രപ്രധാന കൂട്ടുകെട്ട് ഉറപ്പിച്ച് ഇന്ത്യയും ഇസ്രായേലും
Narendra Modi and Benjamin NetanyahuImage Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Aug 2026 | 08:03 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തുകയും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇസ്രായേൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-ഇസ്രായേൽ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു

“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. ഇന്ത്യ-ഇസ്രായേൽ പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളിലെ പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു. അത് കൂടുതല്‍ ശക്തിപ്പെടുകയാണ്‌. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ഞങ്ങൾ കാഴ്ചപ്പാടുകൾ പങ്കുവെച്ചു”, മോദി പറഞ്ഞു.

മോദിയുടെ ട്വീറ്റ്‌

പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിൽ കൈവരിച്ച സുസ്ഥിരമായ പുരോഗതി ഇരുനേതാക്കളും വിലയിരുത്തുകയും ഇരുരാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്പെടുന്ന രീതിയിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ വിഷയമായെന്ന് പ്രസ്താവന വ്യക്തമാക്കി. ഇരുനേതാക്കളും തുടർന്നും ചര്‍ച്ചകള്‍ തുടരാൻ ധാരണയായി. ഇതിനുമുമ്പ്, യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് തൊട്ടടുത്ത ദിവസമായ മാർച്ച് ഒന്നിനാണ്‌ ഇരുനേതാക്കളും സംസാരിച്ചത്. സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി അറിയിക്കുകയും സാധാരണക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Also Read: PM Modi: ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് കൈത്തറിയെ നെഞ്ചിലേറ്റാം; ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയുടെ നിലപാട്‌

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവർത്തിക്കുന്നുവെന്ന്‌ നെതന്യാഹുവിനെ ടാഗ് ചെയ്തുകൊണ്ട് മോദി അന്ന് എക്സിൽ കുറിച്ചിരുന്നു. യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ സംഘർഷത്തിന് തിരികൊളുത്തുന്നതിന് രണ്ടുദിവസം മുമ്പാണ് മോദി ഇസ്രായേൽ സന്ദർശിച്ചത്. ഈ യുദ്ധം ഇപ്പോൾ അഞ്ചുമാസത്തിലേറെയായി തുടരുകയാണ്.

ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനായി ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും മടങ്ങിവരണമെന്ന് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളോട്‌ ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

യുദ്ധം വേഗം അവസാനിച്ചേക്കുമെന്ന് ട്രംപ്‌

അതേസമയം, ഇറാനെതിരായ യുദ്ധം വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് താന്‍ കരുതുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “അവർക്ക് കൂടുതൽ കാലം മുന്നോട്ട് പോകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല”, അദ്ദേഹം പറഞ്ഞു.

യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള കരാറിനെക്കുറിച്ച് നിലവിൽ യുഎസുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറാൻ നിരവധി തവണ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഇറാൻ ഒമാനുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.

English Summary

Prime Minister Narendra Modi held a telephone call with Israeli Prime Minister Benjamin Netanyahu. They reviewed the progress of the India-Israel special strategic partnership across various sectors. Both leaders also exchanged views on the current situation and developments in West Asia.

Follow Us