500 കി.മി താണ്ടാൻ 2 മണിക്കൂർ അതിവേഗ ട്രെയിൻ ഉടൻ, ആദ്യഘട്ടം 2027

ജപ്പാനുമായി ഇത് സംബന്ധിച്ച് വിവിധ ചർച്ചകൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. ഇതിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ആദ്യ ഭാഗം 2027-ൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-കളോടെ സർവ്വീസിനാവശ്യമായ E10 സീരിസ് ട്രെയിനുകൾ ജപ്പാൻ നൽകും. നിലവിൽ ഇവ നിർമ്മാണത്തിലാണുള്ളത്. എന്തായാലും പദ്ധതി അതിവേഗത്തിൽ നടപ്പാലാകുമെന്നാണ് സൂചന.

500 കി.മി താണ്ടാൻ 2 മണിക്കൂർ അതിവേഗ ട്രെയിൻ ഉടൻ, ആദ്യഘട്ടം 2027

India's Bullet Train Project

Updated On: 

17 Jul 2026 | 03:06 PM

ന്യൂഡൽഹി: രാജ്യത്തെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജപ്പാനുമായി ഇത് സംബന്ധിച്ച് വിവിധ ചർച്ചകൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. മുംബൈ- അംദാബാദ് ആണ് ആദ്യം നടപ്പാകുന്ന റൂട്ട്. ഇതിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ആദ്യ ഭാഗം 2027-ൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-കളോടെ സർവ്വീസിനാവശ്യമായ E10 സീരിസ് ട്രെയിനുകൾ ജപ്പാൻ നൽകും. നിലവിൽ ഇവ നിർമ്മാണത്തിലാണുള്ളത്. ജപ്പാൻ്റെ ഷിങ്കെൻസെൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. മുംബൈ അംദാബാദ് ദൂരം ആകെ 508 കി.മീ ആണ്. ഇത് റെക്കോർഡ് സമയത്തിലായിരിക്കും എത്തിച്ചേരുക.

ആദ്യ ഭാഗം തുറക്കുന്നത്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന് ഇടനാഴി ഒറ്റയടിക്ക് അല്ല ഘട്ടം ഘട്ടമായാണ് തുറക്കാൻ ഉദ്ദേശിക്കുന്നത്. സൂറത്ത്-ബിലിമോറ സെക്ഷൻ ആരംഭിച്ച ശേഷം, പിന്നാലെ വാപി-സൂറത്ത്, വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, അഹമ്മദാബാദ്-മുംബൈ എന്നിങ്ങനെയാണ് ഇത് പൂർത്തിയാക്കുന്നത്. പദ്ധതിയുടെ 80 ശതമാനവും ഇതിനകം പൂർത്തിയായതായും ലക്ഷ്യ സമയപരിധി കൈവരിക്കുന്നതിനായി നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. . മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതിയാണ്. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ആദ്യ ഭാഗം 2027 ഓഗസ്റ്റ് 15 ന് തുറക്കുമെന്നാണ് പ്രതീക്ഷ.

Also Read: New IRCTC Website: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി വേഗത്തിലാകും; കിടിലൻ മാറ്റങ്ങളുമായി ഐ.ആർ.സി.ടി.സിയുടെ പുതിയ വെബ്സൈറ്റ്

മണിക്കൂറിൽ 320 കിമീ വേഗത്തിൽ

മണിക്കൂറിൽ 320 കിമീ വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ട്രെയിനാണിത്. അതുകൊണ്ട് തന്നെ 500 കി.മി താണ്ടാൻ വേണ്ടി വരുകം പരമാവധി 2.5 മണിക്കൂർ മാത്രം സമയമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുംബൈ-അംദാബാദ് റൂട്ടിൽ സാധാരണ ട്രെയിനുകൾ 6 മുതൽ 7 മണിക്കൂർ വരെയോടി എത്താൻ എടുക്കുന്ന സമയമാണ് വെറും. 2.2.5 മണിക്കൂറിൽ പൂർത്തിയാകുന്നത്.

ബുള്ളറ്റ് ട്രെയിൻ ടിക്കറ്റ് നിരക്ക്

റെയില് വേ മന്ത്രാലയവും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന് ലിമിറ്റഡും (എൻ എച്ച്എസ്ആർസിഎൽ ) അന്തിമ നിരക്ക് നിർണയത്തിനായി ചർച്ചകൾ തുടരുകയാണ് നിലവിൽ ഇതിൽ കൃത്യമായ കണക്കുകൾ ആയിട്ടില്ല. എങ്കിലും നിലവിലെ സൂചനകൾ അനുസരിച്ച്, മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റർ യാത്രയുടെ ഇക്കോണമി ക്ലാസ് നിരക്ക് ഏകദേശം 3000 രൂപയായിരിക്കും, ബിസിനസ് ക്ലാസ് ടിക്കറ്റിന് 4000 മുതൽ 4500 രൂപ വരെയാകാം.

English Summary

Mumbai- Ahmedabad High Speed Bullet Train likely to Start its First Phase in 2027 August. First section between Surat and Bilimora expected to open on August . this high speed train will reduce the travel duration from Mumbai- Ahmedabad At least 4 to 5 hours from 7 hours.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി