Crude oil from Iran: ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ
India Resumes Oil Imports from Iran : ഭൂമിശാസ്ത്രപരമായ അടുപ്പവും ഇന്ത്യയിലെ റിഫൈനറികൾക്ക് അനുയോജ്യമായ ഗുണനിലവാരവുമാണ് ഇറാനിയൻ എണ്ണയെ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതാക്കുന്നത്. 2018-19 കാലഘട്ടത്തിൽ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 12 ശതമാനത്തോളം ഇറാനിൽ നിന്നായിരുന്നു. ഉപരോധം വന്നതോടെ ഇറാഖ്, സൗദി അറേബ്യ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്.
ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കെ, ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ. ആഫ്രിക്കൻ രാജ്യമായ എസ്‌വാതിനിയുടെ പതാകയുള്ള കപ്പലിൽ ആറുലക്ഷം ബാരൽ ക്രൂഡ് ഓയിലുമായാണ് ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്തിലെ ദീൻദയാൽ തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019-ൽ യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങളെത്തുടർന്നാണ് ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചത്. നിലവിൽ പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഇന്ത്യയുടെ ഈ നിർണ്ണായക തീരുമാനം. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം ആഗോള എണ്ണ നീക്കം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ കടത്തിവിടാമെന്ന് ഇറാൻ നേരത്തെ ഉറപ്പുനൽകിയിരുന്നു.
Also Read – ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില ഇരട്ടി, ആഭ്യന്തര കമ്പനികൾക്ക് ആശ്വാസം
ഭൂമിശാസ്ത്രപരമായ അടുപ്പവും ഇന്ത്യയിലെ റിഫൈനറികൾക്ക് അനുയോജ്യമായ ഗുണനിലവാരവുമാണ് ഇറാനിയൻ എണ്ണയെ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതാക്കുന്നത്. 2018-19 കാലഘട്ടത്തിൽ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 12 ശതമാനത്തോളം ഇറാനിൽ നിന്നായിരുന്നു. ഉപരോധം വന്നതോടെ ഇറാഖ്, സൗദി അറേബ്യ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇറാനിൽ നിന്നുള്ള ഇറക്കുമതി വീണ്ടും തുടങ്ങുന്നത് ആഭ്യന്തര വിപണിയിൽ ഇന്ധനവില നിയന്ത്രിക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും സഹായിക്കും.
പോസ്റ്റ് കാണാം
🇮🇳 India Resumes Purchase of 🇮🇷 Iranian Oil After 7 Years.
▪️India has procured approximately 2 million barrels of crude oil 🛢️ from 🇮🇷 Iran, a move authorized under a 🇺🇸 U.S. sanctions waiver.#India #US #USA #Iran #IndiaIran #Oil #Trump #Modi pic.twitter.com/EwwNi84VFx
— Globe Wire 24 🌍 (@Globewire24) April 10, 2026