AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Independence Day 2026: ഡൽഹി അക്ഷർധാം ക്ഷേത്രത്തിൽ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിനായി പ്രാർത്ഥന

Independence Day Celebrated at Swaminarayan Akshardham Mandir: സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിൽ ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ അർപ്പിച്ച വീരബലിദാനികൾക്ക് ആദരമർപ്പിച്ചും, ഭാരതത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രാർത്ഥിച്ചുമായിരുന്നു ക്ഷേത്ര വളപ്പിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചത്.

Independence Day 2026: ഡൽഹി അക്ഷർധാം ക്ഷേത്രത്തിൽ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിനായി പ്രാർത്ഥന
Independence Day
Nithya Vinu
Nithya Vinu | Updated On: 15 Aug 2026 | 02:00 PM

ന്യൂഡൽഹി: സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിൽ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ അർപ്പിച്ച വീരബലിദാനികൾക്ക് ആദരമർപ്പിച്ചും, രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രാർത്ഥിച്ചുമായിരുന്നു ക്ഷേത്ര വളപ്പിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചത്.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ബ്രഹ്മസ്വരൂപ് യോഗീജി മഹാരാജിനുണ്ടായിരുന്ന ആഴത്തിലുള്ള പങ്കാളിത്തവും ആത്മീയ ഭക്തിയും ഓർമിപ്പിച്ച് ബി.എ.പി.എസ് സാരംഗ്പൂർ ക്ഷേത്രത്തിലെ മുഖ്യ സ്വാമിയും മുതിർന്ന സന്യാസിയുമായ പൂജ്യ ജ്ഞാനേശ്വർ സ്വാമി ചടങ്ങിൽ സംസാരിച്ചു.

ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധി ശാസ്ത്രിജി മഹാരാജിനോട് രാജ്യത്തിന്റെ പൂർണ്ണ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ കുറിച്ച് സംസാരിച്ച സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു. ശാസ്ത്രിജി മഹാരാജിന്റെ നിർദ്ദേശപ്രകാരം, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി യോഗീജി മഹാരാജ് തുടർച്ചയായി 18 വർഷക്കാലം ദിവസേന 25 മാല ജപിച്ച് പ്രാർത്ഥിച്ചിരുന്നുവെന്നും സ്വാതന്ത്രത്തിൽ ആത്മീയ സമർപ്പണം എങ്ങനെ വലിയ കരുത്തായി മാറി എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഈ ചരിത്ര സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ചുവന്ന ടൈ ആന്‍ഡ് ഡൈ തലപ്പാവ് ധരിച്ച് മോദി; ഓരോ വര്‍ഷവും ഓരോ സന്ദേശം, പ്രധാനമന്ത്രി ധരിച്ച തലപ്പാവുകള്‍

രാജ്യത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ ഐക്യത്തിലാണ്. സ്വാതന്ത്ര്യത്തിന്റെ ഈ ‘അമൃതകാല’ത്തിൽ, രാജ്യത്തെ കൂടുതൽ ശക്തവും സമൃദ്ധവും വികസിതവുമാക്കുന്നതിനായി, ഓരോ പൗരനും തങ്ങളുടെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കുന്നതിനൊപ്പം ദേശീയ താൽപ്പര്യത്തിന് മറ്റെന്തിനേക്കാളും മുൻഗണന നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സാംസ്കാരിക മൂല്യങ്ങൾ എന്നിവ ശക്തിപ്പെടുത്താൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയുടെ നിരന്തരമായ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും ലോകക്ഷേമത്തിനും വേണ്ടി പ്രാർത്ഥന ചടങ്ങുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരക്തസാക്ഷികളോടുള്ള ആദരവ് പ്രകടിപ്പിച്ച അദ്ദേഹം, അവരുടെ ത്യാഗം എപ്പോഴും സ്മരിക്കണമെന്ന സന്ദേശവും നൽകി.

English Summary:

India’s 80th Independence Day was celebrated at Swaminarayan Akshardham mandir, New Delhi. On this occasion, a special program was organized within the mandir premises to pay tribute to the martyrs who sacrificed their lives for the nation’s freedom, and prayers were offered for the country’s integrity, unity, and progress.

Follow Us