പവർ ബാങ്കിൽ നിന്ന് തീപടർന്നു, ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി

Fire In IndiGo Delhi-Chennai Flight: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനം ഹൈദരാബിദിൽ എമർജെൻസി ലാന്റിം​ഗ് നടത്തി. വിമാനത്തിനുള്ളിൽ തീ പടർന്നതിനെ തുടർന്നാണ് അടിയന്തരയമായി നിലത്തിറക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, യാത്രക്കാരിലൊരാളുടെ പവർ ബാങ്കിൽ നിന്നാണ് തീ പടർന്നത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭത്തിൽ യാത്രക്കാരാകെ പരിഭ്രാന്തിയിലായി.

പവർ ബാങ്കിൽ നിന്ന് തീപടർന്നു, ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി

Fire In Indigo Delhi Chennai Flight

Updated On: 

11 Oct 2026 | 06:00 PM

ഹൈദരാബാദ്: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനം ഹൈദരാബിദിൽ എമർജെൻസി ലാന്റിം​ഗ് നടത്തി. വിമാനത്തിനുള്ളിൽ തീ പടർന്നതിനെ തുടർന്നാണ് അടിയന്തരയമായി നിലത്തിറക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, യാത്രക്കാരിലൊരാളുടെ പവർ ബാങ്കിൽ നിന്നാണ് തീ പടർന്നത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭത്തിൽ യാത്രക്കാരാകെ പരിഭ്രാന്തിയിലായി. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിമാനജീവനക്കാർ വേഗത്തിൽ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി എന്നാണ് അറിയുന്നത്.

പ്രത്യേക സാഹചര്യത്തെ തുടർന്ന് സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് വിമാനം ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് അപകട സാഹചര്യം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വരുന്നത്.

Aslo Read: 5 വർഷത്തെ കാത്തിരിപ്പ്, പൂനമല്ലി – വടപളനി പാത തുറന്നു; മെട്രോ നിരക്ക് എങ്ങനെ?

അമിതമായി ചൂടാകുകയോ മറ്റെന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പവർബാങ്കുകളിൽ ഉപയോ​ഗിക്കുന്ന ലിഥിയം ബാറ്ററികൾക്ക് തീപിടിക്കാനുള്ള സാധ്യതയുണ്ട്. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ മൂലമുള്ള തീപിടുത്ത സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നത് വിലക്കിക്കൊണ്ട് ഡിജിസിഎ (DGCA) വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിമാന യാത്ര നടത്തുമ്പോൾ പവർബാങ്കുകൾ ഉപയോ​ഗിക്കുന്നതിൽ യാത്രക്കാർ പ്രത്യേക ജാ​ഗ്രത പുലർത്തേണ്ടതാണ്.

English Summary

A flight traveling from Delhi to Chennai made an emergency landing in Hyderabad. The emergency landing was necessitated after a fire broke out inside the aircraft. According to reports, the fire originated from a passenger’s power bank. The unexpected incident caused panic among the passengers.

Loading...
Unable to load recommendations.
Follow Us
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ