Iran Israel Conflicts: ഇസ്രയേൽ പ്രധാനമന്ത്രിയെ വിളിച്ച് മോദി; ആശങ്ക അറിയിച്ചു, യുഎഇ പ്രസിഡന്റുമായും സംസാരിച്ചു

PM Modi Calls Netanyahu: നിലവിലെ സംഘർഷത്തിൽ ഇന്ത്യക്കുള്ള കടുത്ത ആശങ്ക അദ്ദേഹം ഇരുനേതാക്കളെയും അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ശനിയാഴ്ച ഇസ്രായേൽ, ഇറാൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇറാൻ്റെയും ഇസ്രയേലിൻ്റെയും നീക്കങ്ങൾ ലോകസമാധാനത്തിന് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ നിലപാട്.

Iran Israel Conflicts: ഇസ്രയേൽ പ്രധാനമന്ത്രിയെ വിളിച്ച് മോദി; ആശങ്ക അറിയിച്ചു, യുഎഇ പ്രസിഡന്റുമായും സംസാരിച്ചു

Pm Modi And Netanyahu

Updated On: 

02 Mar 2026 | 08:21 AM

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായും അദ്ദേഹം സംസാരിച്ചു. നിലവിലെ സംഘർഷത്തിൽ ഇന്ത്യക്കുള്ള കടുത്ത ആശങ്ക അദ്ദേഹം ഇരുനേതാക്കളെയും അറിയിച്ചു.

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും നെതന്യാഹുവിനോട് സംസാരിക്കവെ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് പരിഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ്റെയും ഇസ്രയേലിൻ്റെയും നീക്കങ്ങൾ ലോകസമാധാനത്തിന് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ALSO READ: ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം; യുവാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കും

യുഎഇയുടെ പരമാധികാരം സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും യുഎഇ പ്രസിഡന്റിനെ മോദി അറിയിച്ചു. അതേസമയം, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ശനിയാഴ്ച ഇസ്രായേൽ, ഇറാൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തിയിരുന്നു. അതിനിടെ ഡൽഹിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ ഭീഷണിയുണ്ടായാൽ പ്രവാസികളെ ഒഴിപ്പിക്കാനുള്ള എല്ലാ നടപടികളും യോഗം ചർച്ച ചെയ്തതായാണ് വിവരം.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ