സമരം ആവസാനിപ്പിക്കാൻ സഹായിക്കണമെന്ന് ജെ.പി നദ്ദ; മരണപ്പെട്ട നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണമെന്ന് സി.ജെ.പി
JP Nadda Seeks Help to Call Off Protest, CJP Demands Financial Aid for Aspirants : രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും 10 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ചക്ക് അനുവദിച്ചത് എന്ന് സി.ജെ.പി വക്താവ് അശുതോഷ് രങ്ക് അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതിനായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്
ന്യൂഡൽഹി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ സി.ജെ.പിയുമായി പ്രാഥമിക ചർച്ച നടത്തി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായാണ് കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്. സമരം അവസാനിപ്പിച്ച് സർക്കാരുമായി ചർച്ചക്ക് തയ്യാറാകണമെന്ന് സി.ജെ.പി പ്രതിനിധികളോട് ആവശ്യപ്പെട്ടതായി ജെ.പി നദ്ദ പ്രതികരിച്ചു. എന്നാൽ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വക്കും വരെ പ്രതിഷേധം തുടരും എന്നും സി.ജെ.പി പ്രതിനിധികൾ വ്യക്തമാക്കി. സി ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക് എന്നിവരാണ് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ന് രാവിലെയോടെ സി.ജെ.പി ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു എന്നും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നത് എന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രതികരണം. പ്രനിനിധി സംഘവുമായി പ്രാഥമിക ചർച്ച നടത്തി. സമരം അവസാനിപ്പിച്ച് സർക്കരുമായി സഹകരിക്കണം എന്ന് സംഘത്തോട് ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി സി.ജെ.പി പ്രതിനിധികൾ വിഷയത്തിൽ രേഖാമൂലം നിവേദനം നൽകി എന്നും അറിയിച്ചു. ചർച്ചക്ക് ശേഷം എക്സിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
എന്നാൽ രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും 10 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ചക്ക് അനുവദിച്ചത് എന്ന് സി.ജെ.പി വക്താവ് അശുതോഷ് രങ്ക് അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതിനായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.എന്നാൽ യാതൊരു വിധ ഉറപ്പും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല എന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും സൗരവ് ദാസ് അറിയിച്ചു.
Also Read: ഡെങ്കിപ്പനിയോട് ഇനി ‘കടക്ക് പുറത്ത്’ പറയാം; വാക്‌സിന് അംഗീകാരം
രണ്ട് തവണയാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചക്കിടെ മുന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കണം എന്നതാണ് ഒന്നാമത്തെ ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് രണ്ടാമത്തെ ആവശ്യം. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം, അല്ലെങ്കിൽ സ്വയം രാജിവക്കാൻ അദ്ദേഹം തയ്യാറാകണം. മന്ത്രി രാജിവക്കും വരെ സമരം ശക്തമായി തുടരും. ഇതുകൂടാതെ നീറ്റ് പരീക്ഷാ പ്രതിസന്ധിയെ തുടർന്ന് മരണപ്പെട്ട ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് സർക്കാർ ഒരു കൊടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടതായി സൗരവ് ദാസ് അറിയിച്ചു.
സിജെ,പി പ്രതിനിധികൾ ചർച്ചക്ക് തയ്യാറാവുകയായിരുന്നു എന്നാണ് ജെ.പി നദ്ദ പ്രതികരിച്ചത്. എന്നാൽ ചർച്ചക്കായി സർക്കാരാണ് ആദ്യം ക്ഷണിച്ചത് എന്നും ഡൽഹി പൊലീസ് വഴിയാണ് ഇക്കാര്യം തങ്ങളെ അറിയിച്ചത് എന്നും സി.ജെ.പി വക്താക്കളും വ്യക്തമാക്കി.
English Summary
Union Health Minister JP Nadda held preliminary talks with Cockroach Janata Party (CJP) representatives regarding the ongoing protests against NEET and CBSE exam irregularities. While Nadda urged the CJP to call off the strike, the party refused to back down. The CJP is demanding the immediate resignation of Education Minister Dharmendra Pradhan, the release of Sonam Wangchuk,