Viral News: പെണ്ണുങ്ങളെ കൊണ്ട് ഇതൊന്നും പറ്റില്ല..! ഒടുവിൽ ബെറ്റ് വച്ച് നഷ്ടമായത് നാല് ലക്ഷം രൂപ

Karnataka Walk Challenge: ഈ പറഞ്ഞ സ്ഥലത്തേക്ക് എത്തണമെങ്കിൽ ഒരുപാട് ദൂരം നടക്കണം ഒപ്പം ട്രക്കിങ്ങുമുണ്ട്. നിങ്ങളെകൊണ്ട് ഇതൊന്നും നടക്കൂല്ല. ദുഷ്‌കരമായ യാത്ര നടത്താനുള്ള കരുത്തും നിശ്ചയദാർഢ്യവും സ്ത്രീകൾക്കുണ്ടെന്ന് അവർ വാദിച്ചു. ഒരു തരിമ്പ് പോലും വിട്ടുകൊടുക്കാതെ അയാൾ വീണ്ടും വെല്ലുവിളിച്ചു.

Viral News: പെണ്ണുങ്ങളെ കൊണ്ട് ഇതൊന്നും പറ്റില്ല..! ഒടുവിൽ ബെറ്റ് വച്ച് നഷ്ടമായത് നാല് ലക്ഷം രൂപ

Represental Image

Published: 

03 Feb 2025 | 07:18 AM

കോലാർ: പെണ്ണുങ്ങളെ കൊണ്ട് ഇതൊന്നും നടക്കൂല്ല… ഈ വാക്യം മിക്കവരുടെയും വായിൽ നിന്ന് കേൾക്കാറുണ്ട്. എന്നാൽ ഇത്തരം പരാമർശങ്ങൾ ഒന്നുകൂടി ആലോചിച്ച് മാത്രം പറയുക. ഒരു ആവേശത്തിൽ സ്ത്രീകളെ വെല്ലുവിളിച്ച മധ്യവയസ്കന് ബെറ്റ് വച്ച് നഷ്ടമായത് നാല് ലക്ഷം രൂപ. കർണാടകയിലെ കോലാറിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. രാത്രി ഭക്ഷണത്തിന് ശേഷം അയൽവാസികൾ ചേർന്ന് സൊറ പറയുന്നതിനിടെയാണ് ബെറ്റ് വയ്ക്കുന്നത്.

അവിടെയുണ്ടായിരുന്ന സ്ത്രീകൾ കേദാർനാഥിലേക്കും ബദരീനാഥിലേക്കും തീർഥാടനം നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ മധ്യവയസ്കൻ ഇടപ്പെട്ടു. ഇയാൾ സ്ത്രീകളുടെ ഈ ആ​ഗ്രഹത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, ഈ പറഞ്ഞ സ്ഥലത്തേക്ക് എത്തണമെങ്കിൽ ഒരുപാട് ദൂരം നടക്കണം ഒപ്പം ട്രക്കിങ്ങുമുണ്ട്. നിങ്ങളെകൊണ്ട് ഇതൊന്നും നടക്കൂല്ല. എന്നാൽ അയാളുടെ പരിഹാസത്തെ എതിർത്തുകൊണ്ട് മറ്റൊരു സ്ത്രീ രം​ഗത്തെത്തി. ദുഷ്‌കരമായ യാത്ര നടത്താനുള്ള കരുത്തും നിശ്ചയദാർഢ്യവും സ്ത്രീകൾക്കുണ്ടെന്ന് അവർ വാദിച്ചു.

എന്നാൽ ഒരു തരിമ്പ് പോലും വിട്ടുകൊടുക്കാതെ അയാൾ വീണ്ടും വെല്ലുവിളിച്ചു. എന്നാൽ അടുത്തുള്ള പട്ടണമായ നരസാപുരയിലേക്ക് (15 കിലോമീറ്റർ അകലെയുള്ള) നിർത്താതെ നടക്കുന്നവർക്ക് 10 ​ഗ്രാം സ്വർണ്ണം നൽകാമെന്നായിരുന്നു ഇയാളുടെ വെല്ലുവിളി. എന്നാൽ വെല്ലുവിളി സ്വീകരിക്കാമെന്നും സ്വർണ്ണത്തിന് പകരം ഒരു ലക്ഷം രൂപ പണമായി നൽകാൻ കഴിയുമോ എന്നും മറ്റൊരു സ്ത്രീ ചോദിച്ചു. സ്ത്രീകൾക്ക് സംസാരിക്കാൻ മാത്രമേ കഴിയൂ എന്നും ഇത്രയും ദൂരം നടക്കാൻ കഴിയില്ലെന്നുമായിരുന്നു ഇയാളുടെ ധാരണ. ഒടുവിൽ അത് അം​ഗീകരിച്ചു.

എന്നാൽ ഈ വെല്ലുവിളിയിൽ സ്ത്രീകൾ പരാജയപ്പെട്ടാൽ ഇയാൾക്ക് ഓരോരുത്തരും 50000 രൂപ വീതം നൽകണമെന്ന വ്യവസ്ഥയിൽ ബെറ്റ് ആരംഭിച്ചു. രാത്രി 10.45 ഓടെ സ്ത്രീകൾ ലക്ഷസ്ഥാനത്തേക്ക് നടക്കാൻ തുടങ്ങി. ഇവരെ അനു​ഗമിച്ചുകൊണ്ടി പിന്നിലും മുന്നിലും വാഹനത്തിൽ മറ്റുള്ളവരും കൂടി. അഞ്ച് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും ഇയാളുടെ പണം നഷ്ടമാകുമെന്ന കാര്യം ഏകദേശം ഉറപ്പായി. സ്ത്രീകൾ തമാശയായിട്ടല്ല സംഭവം ​ഗൗരവത്തോടെ ഏറ്റെടുത്തതാണെന്ന് മനസ്സിലായി.

നടത്തം 10 കിലോമീറ്റർ പിന്നിട്ടതോടെ അൽവാസി ഓഫർ 50,000 രൂപയായി ഉയർത്തി. എന്നാൽ, സ്ത്രീകൾ വിട്ടുകൊടുത്തില്ല. രാത്രി 1.10 ഓടെ അവർ നരസാപുരയിൽ എത്തിച്ചേർന്നു. നേരത്തെ ബെറ്റ് വച്ചതുപോലെ, 50,000 രൂപ സ്ഥലത്തുവെച്ചുതന്നെ കൈമാറി. മിച്ചം തുക ഒരാഴ്ച്ചകൊണ്ട് തരുമെന്നും അയാൾ ഉറപ്പ് നൽകി.

 

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ