AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karnataka Women Death: തലയും കൈകാലുകളും വെട്ടിമാറ്റി, യുവതിയുടെ മൃതദേഹം 14 പ്ലാസ്റ്റിക് ബാഗുകളിൽ; സംഭവം കർണാടകയിൽ

Karnataka Tumakuru Women Death: വിവരം അറിഞ്ഞെത്തിയ പോലീസ് പിന്നീട് നടത്തിയ തിരച്ചിലിൽ തലയും മറ്റ് ഭാഗങ്ങളും അടങ്ങിയ ഏഴ് ബാഗുകൾ കൂടി കണ്ടെത്തുകയായിരുന്നു. യുവതിയെ ആരെന്ന് തിരിച്ചറിഞ്ഞതായാണ് പോലീസ് പറയുന്നത്. എന്നാൽ അതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അവർ പറയുന്നു.

Karnataka Women Death: തലയും കൈകാലുകളും വെട്ടിമാറ്റി, യുവതിയുടെ മൃതദേഹം 14 പ്ലാസ്റ്റിക് ബാഗുകളിൽ; സംഭവം കർണാടകയിൽ
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 10 Aug 2025 06:12 AM

ബംഗളൂരു: കർണാടകയിൽ യുവതിയുടെ മൃതദേഹം കളഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിൽ ഉപേക്ഷിച്ച നിലയിൽ. തലയും കൈകാലുകളും ഉൾപ്പെടെ കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. കർണാടകയിലെ കൊരട്ടഗെരയിലെ കൊലാല ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. യുവതിയുടെ മൃതദേഹഭാഗങ്ങൾ അടങ്ങിയ ഏഴ് പ്ലാസ്റ്റിക് ബാഗുകളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ആദ്യം വഴിയാത്രക്കാരാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്.

വിവരം അറിഞ്ഞെത്തിയ പോലീസ് പിന്നീട് നടത്തിയ തിരച്ചിലിൽ തലയും മറ്റ് ഭാഗങ്ങളും അടങ്ങിയ ഏഴ് ബാഗുകൾ കൂടി കണ്ടെത്തുകയായിരുന്നു. യുവതിയെ ആരെന്ന് തിരിച്ചറിഞ്ഞതായാണ് പോലീസ് പറയുന്നത്. എന്നാൽ അതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.

അക്രമികൾ ആരെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കാറിലെത്തിയാണ് കൊലപാതകികൾ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചതെന്നാണ് പോലീസിൻ്റെ നി​ഗമനം. ​ഗ്രാമത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നാണ് മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ മറ്റ് എവിടയോ വച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ സംശയം. അതേസമയം, യുവതിയുടെ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുക്കാനായിട്ടില്ല.