AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Korean Game Addiction: കൊറിയന്‍ ഗെയിമിന് അടിമപ്പെട്ട് മാനസികനില തെറ്റി; 3 സഹോദരിമാര്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

Korean Game Addiction: കൊറിയൻ ലവ് എന്ന ടാസ്ക് ബേസ് ഗെയിം ആണ് കളിക്കാൻ തുടങ്ങിയത്. ഇതിനെ അഡിക്റ്റ് ആയതോടെ സ്കൂളിൽ പോകുന്നതും മുടങ്ങി. ഗെയിം കളിച്ചു അതിൽ ഭ്രമം മൂത്ത കുട്ടികൾ ഞങ്ങൾ ഇന്ത്യക്കാർ അല്ലെന്നും കൊറിയൻ രാജകുമാരികളാണ് എന്നാണ് കരുതിയിരുന്നത്....

Korean Game Addiction: കൊറിയന്‍ ഗെയിമിന് അടിമപ്പെട്ട് മാനസികനില തെറ്റി; 3 സഹോദരിമാര്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
Death (5)
Ashli C
Ashli C | Published: 04 Feb 2026 | 04:15 PM

കൊറിയൻ ഗെയിമിന് അടിമപ്പെട്ട മൂന്നു സഹോദരികൾ ആത്മഹത്യ ചെയ്തു. ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്നാണ് സഹോദരിമാരായ മൂന്നു പെൺകുട്ടികൾ പാർപ്പിട സമുച്ചയത്തിന്റെ ഒമ്പതാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.വിശിഖ(16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്.
കോവിഡ് കാലത്താണ് കുട്ടികൾ കൊറിയൻ ഗെയിമിൽ അടിമപ്പെട്ടു തുടങ്ങിയത്.

കൊറിയൻ ലവ് എന്ന ടാസ്ക് ബേസ് ഗെയിം ആണ് കളിക്കാൻ തുടങ്ങിയത്. ഇതിനെ അഡിക്റ്റ് ആയതോടെ സ്കൂളിൽ പോകുന്നതും മുടങ്ങി. ഗെയിം കളിച്ചു അതിൽ ഭ്രമം മൂത്ത കുട്ടികൾ ഞങ്ങൾ ഇന്ത്യക്കാർ അല്ലെന്നും കൊറിയൻ രാജകുമാരികളാണ് എന്നാണ് കരുതിയിരുന്നത്. കുട്ടികളുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ നിന്നാണ് ‌ഇക്കാര്യം മനസ്സിലായത്. ഇങ്ങനെ പഠനം മുടക്കി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഗെയിം കളിച്ചിരിക്കാതെ സ്കൂളിൽ പോകണമെന്നും കുട്ടികളുടെ അമ്മ പറഞ്ഞതോടെയാണ് ജീവനെടുക്കാൻ മൂവരും തീരുമാനമെടുത്തത്. ഇത് വെളിവാക്കുന്ന ആത്മഹത്യ കുറിപ്പും ഇവർ എഴുതിവച്ചിരുന്നു.

അച്ഛനും അമ്മയും ക്ഷമിക്കണം എന്നും ഇതാണ് യഥാർത്ഥ ജീവിതം എന്നും അതിൽ എഴുതിയിരുന്നു. പുലർച്ചെ രണ്ടുമണിയോടെ ഫ്ലാറ്റിലെ പൂജാമുറിയിൽ കുട്ടികൾ കയറി. ഇതിന്റെ ഉയരത്തിലുള്ള ജനാലകൾ ഒന്നിന് അഴികൾ ഉണ്ടായിരുന്നില്ല. ഇത് തുറന്നശേഷം കസേരയിട്ട ഇവിടേക്ക് ഓരോരുത്തരായി വലിഞ്ഞു കയറുകയും താഴേക്ക് ചാടുകയും ആയിരുന്നു. എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് ഗുരുതരമായ പരിക്കുകളോടെ മൂവരയും കാണുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സഹോദരിമാർ തമ്മിൽ ഇടപെരിയാർ സ്നേഹമായിരുന്നു എന്നും അതാണ് ഒന്നിച്ചും മരിക്കാൻ തീരുമാനിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണ പ്രഖ്യാപിച്ചു.

 

Follow Us