AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Egg Price Hike: ബെംഗളൂരുവില്‍ മുട്ടയ്ക്ക് തീപിടിച്ച വില; ഇനിയും ഉയര്‍ന്നേക്കും

Bengaluru Egg Prices Soar to Record High as Traders Warn of More Hikes: കഴിഞ്ഞയാഴ്ചയോടെ മുട്ടവില 8 രൂപ വിട്ടുയര്‍ന്നു. ശനിയാഴ്ച ഒരു മുട്ടയ്ക്ക് 8.5 രൂപയും അതിന് മുകളിലുമാണ് വില രേഖപ്പെടുത്തിയത്. മൊത്തവ്യാപാര കടകളില്‍ 7.1 രൂപ മുതല്‍ 7.5 രൂപ വരെ വിലയുണ്ട്. വിലക്കയറ്റം സംഭവിക്കുന്നുണ്ടെങ്കിലും മുട്ട വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടില്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാതെ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നാണ് യുവാക്കള്‍ ചോദിക്കുന്നത്.

Shiji M K
Shiji M K | Published: 05 Jul 2026 | 07:48 PM
ഒരു ദിവസം നല്ലതുപോലെ ഭക്ഷണം കഴിച്ച് പോകണമെങ്കില്‍ പണം ഒരുപാട് ചെലവഴിക്കേണ്ടതായി വരും. ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം പോലും വിലക്കയറ്റം കാരണം കഴിക്കാന്‍ സാധിക്കാത്ത സ്ഥിതി എത്തിയിരിക്കുന്നു. നിലവില്‍ രാജ്യത്താകെ മുട്ടവിലയാണ് സര്‍വ്വകാല റെക്കോഡിലേക്ക് ഉയരുന്നത്. ഏറ്റവുമൊടുവില്‍ ബെംഗളൂരുവിനെയും മുട്ട വിലയക്കയറ്റം കീഴടക്കിയിരിക്കുന്നു. ഇനിയും വില ഉയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. (Image Credit Source: PTI and Getty Images)

1 / 5
ഒരു മുട്ടയ്ക്ക് 8 മുതല്‍ 10 രൂപ വരെയാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വില വരുന്നത്. ജൂണില്‍ ഒരു ട്രേ മുട്ടയ്ക്ക് 671.7 രൂപയായിരുന്നു വിലയുണ്ടായിരുന്നതെങ്കില്‍ ജൂലൈയില്‍ അത് 710 രൂപയായി വര്‍ധിച്ചു എന്നാണ് നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മെയ് മാസത്തില്‍ വെറും 598.5 രൂപയേ ഒരു ട്രേയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

2 / 5
കഴിഞ്ഞയാഴ്ചയോടെ മുട്ടവില 8 രൂപ വിട്ടുയര്‍ന്നു. ശനിയാഴ്ച ഒരു മുട്ടയ്ക്ക് 8.5 രൂപയും അതിന് മുകളിലുമാണ് വില രേഖപ്പെടുത്തിയത്. മൊത്തവ്യാപാര കടകളില്‍ 7.1 രൂപ മുതല്‍ 7.5 രൂപ വരെ വിലയുണ്ട്. വിലക്കയറ്റം സംഭവിക്കുന്നുണ്ടെങ്കിലും മുട്ട വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടില്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാതെ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നാണ് യുവാക്കള്‍ ചോദിക്കുന്നത്.

3 / 5
ഒരു ദിവസം 65 മുതല്‍ 70 ലക്ഷം വരെ മുട്ടകളാണ് ബെംഗളൂരുവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് എത്തുന്നത്. കര്‍ണാടകയില്‍ പ്രതിദിനം 2.5-3 കോടി മുട്ടകള്‍ ഉത്പാദിപ്പിക്കുന്നു. ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപൂര്‍, മൈസൂരു, ബെലഗാവി, ശിവമോഗ്ഗ തുടങ്ങിയ ജില്ലകളിലാണ് ഇവയില്‍ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്.

4 / 5
കര്‍ണാടകയിലേക്ക് എല്ലാ ദിവസവും 30 മുതല്‍ 40 ലക്ഷം വരെ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. മുട്ട ഉത്പാദനത്തെയും കാലാവസ്ഥ സ്വാധീനിക്കുന്നതിനാല്‍ മാറിമറിയുന്ന കാലാവസ്ഥ കൃഷിയെ സാരമായി ബാധിക്കുന്നതായി കര്‍ഷകര്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന താപനില കോഴികളുടെ മുട്ടയിടല്‍ ശേഷി കുറച്ചതായും ഇത് ഉത്പാദനത്തെ ബാധിച്ചതായും കര്‍ഷകര്‍ പറഞ്ഞു. മുട്ട ഉത്പാദനത്തിന് 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ആവശ്യമായുള്ളത്.

5 / 5
Follow Us