AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Beef Price Hike: കേരളത്തില്‍ ഇനി ബീഫ് കിട്ടില്ല? വില വര്‍ധനവില്‍ വലയും, കടകള്‍ അടച്ചുപൂട്ടുമെന്ന് വ്യാപാരികള്‍

Kerala Beef Prices to Rise Again From July 15, Traders Fear Shop Closures: തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും നിലവില്‍ 520 രൂപ മുതല്‍ 600 രൂപ വരെയാണ് ബീഫിന് ഈടാക്കുന്നത്. അതിനാല്‍ തെക്കന്‍ ജില്ലകളെ അതിവേഗത്തില്‍ ഇനിയൊരു വിലവര്‍ധനവ് കീഴ്‌പ്പെടുത്താന്‍ സാധ്യതയില്ല. വിലക്കയറ്റം രൂക്ഷമാകുകയാണെങ്കില്‍ കടകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നുണ്ട്.

Beef Price Hike: കേരളത്തില്‍ ഇനി ബീഫ് കിട്ടില്ല? വില വര്‍ധനവില്‍ വലയും, കടകള്‍ അടച്ചുപൂട്ടുമെന്ന് വ്യാപാരികള്‍
ബീഫ് വില വര്‍ധനവ്‌ Image Credit source: fcafotodigital/ Getty Images Creative 2026
Shiji M K
Shiji M K | Published: 05 Jul 2026 | 09:28 PM

ബീഫ് കഴിക്കാനിഷ്ടമല്ലേ? എന്നാല്‍ ആ ഇഷ്ടമെല്ലാം കുറച്ചുനാളത്തേക്ക് മാറ്റിവെക്കേണ്ടതായി വന്നേക്കാം, വില വര്‍ധനവ് കേരളത്തെയാകെ വരിഞ്ഞുമുറുക്കാന്‍ പോകുകയാണ്. ജൂലൈ 15 മുതല്‍ വില വര്‍ധിക്കാന്‍ പോകുകയാണ്. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ല ജനറല്‍ ബോഡി യോഗത്തിലാണ് ബീഫ് വില വര്‍ധിപ്പിക്കുന്ന കാര്യം തീരുമാനമെടുത്തത്.

ബീഫിന് എത്ര രൂപ വര്‍ധിക്കും?

ജൂലൈ 15 മുതല്‍ എല്ലില്ലാത്ത ബീഫിന് കിലോയ്ക്ക് 460 രൂപയും എല്ലുള്ളതിന് 400 രൂപയുമാണ് വില വര്‍ധിക്കാന്‍ പോകുന്നത്. എന്നാല്‍ അവിടെ നിന്നും 500 രൂപയ്ക്കടുത്തേക്ക് വില ഉയരുന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കും. എല്ലുള്ള ബീഫിന് നേരത്തെ കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് നിലവിലെ വില.

എന്തുകൊണ്ട് വില വര്‍ധിക്കുന്നു?

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന കന്നുകാലി വരവില്‍ ഇടിവ് സംഭവിച്ചതാണ് വില വര്‍ധനവിന് കാരണമാകുന്നത്. 350 രൂപയായിരുന്നു നേരത്തെ വിലയുണ്ടായിരുന്നത്. കന്നുകാലികളുടെ വരവ് കുറഞ്ഞത് മാത്രമല്ല, മാംസ വ്യാപാര മേഖലയിലെ തുകല്‍, എല്ല്, നെയ്യ് എന്നിവ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിലയില്‍ ഇടിവ് സംഭവിച്ചതും വ്യാപാരികളെ വലയ്ക്കുന്നുണ്ട്.

ആദ്യ വിലവര്‍ധനവ് ഇവിടെ

ബീഫ് വില വര്‍ധനവ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത് മലബാറിലാണ്. ഇതിന് പിന്നാലെ മറ്റ് ജില്ലകളിലേക്കും സാഹചര്യമനുസരിച്ച് വില വര്‍ധനവ് വ്യാപിപ്പിക്കാം തീരുമാനമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും നിലവില്‍ 520 രൂപ മുതല്‍ 600 രൂപ വരെയാണ് ബീഫിന് ഈടാക്കുന്നത്. അതിനാല്‍ തെക്കന്‍ ജില്ലകളെ അതിവേഗത്തില്‍ ഇനിയൊരു വിലവര്‍ധനവ് കീഴ്‌പ്പെടുത്താന്‍ സാധ്യതയില്ല. വിലക്കയറ്റം രൂക്ഷമാകുകയാണെങ്കില്‍ കടകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നുണ്ട്.

Also Read: Egg Price Hike: മുട്ടയ്‌ക്കെന്ത് വിലയാണ്! കോഴിമുട്ട തൊട്ടാല്‍ പൊട്ടും, ഏയ് പൊള്ളും

ട്രോളിങും ചതിച്ചു

ട്രോളിങ് കാലം പച്ചക്കറി, മുട്ട, ഇറച്ചി എന്നിവയുടെയെല്ലാം വില വര്‍ധിപ്പിക്കുന്ന മാസങ്ങള്‍ കൂടിയാണ്. ട്രോളിങ് വന്നതോടെ സംസ്ഥാനത്തെ മത്സ്യലഭ്യത കുറയുകയും വില വര്‍ധനവ് സംഭവിക്കുകയും ചെയ്തു. കാലാവസ്ഥ മോശമായത് ചെറുവള്ളങ്ങള്‍ കടലില്‍ പോകുന്നതില്‍ വെല്ലുവിളി സൃഷ്ടിച്ചു, ഇതാണ് മത്സ്യലഭ്യത ഗണ്യമായി കുറയുന്നതിന് വഴിയൊരുക്കിയത്.

മുട്ട വിലയിലും വന്‍ വര്‍ധവ്

ബീഫിനും മീനിനും മാത്രമല്ല കേരളത്തില്‍ മുട്ട വിലയിലും സംഭവിക്കുന്നത് വന്‍ വര്‍ധനവാണ്. ഒരു മാസം മുമ്പുവരെ 6 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് നിലവില്‍ 10 രൂപയ്ക്കടുത്താണ് വില. മീനിന്റെ വില ഉയര്‍ന്നതോടെ കൂടുതലാളുകളും മുട്ട ഉപയോഗിക്കാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് പ്രധാന കാരണം.

വെള്ള മുട്ടയ്ക്ക് 8.50 രൂപയും നാടന്‍ മുട്ടയ്ക്ക് 9 മുതല്‍ 10 രൂപ വരെയുമാണ് നിലവിലെ വില. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് കേരളത്തിലേക്കും കോഴിമുട്ട കൂടുതലായി എത്തുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയത് കേരളത്തിലേക്കുള്ള വരവ് കുറഞ്ഞു. ഡിമാന്‍ഡ് വര്‍ധിച്ചിട്ടും ആവശ്യത്തിന് സ്റ്റോക്ക് എത്താത്തതും വില വര്‍ധനവിന് ആക്കംക്കൂട്ടി.

English Summary

Beef prices in Kerala are expected to rise sharply, with traders warning that rates could soon cross Rs 700 per kilogram. In the Malabar region, revised prices are set to take effect from July 15, while traders say continued cost increases could force some meat shops to shut down.

Follow Us