AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു

L Murugan Central Minister From Tamil Nadu Resigned: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൻ്റെ രാജിയെന്ന് എൽ മുരുകൻ. 2029 ലോക്സഭ തിരഞ്ഞെടുപ്പിനായി പാർട്ടിയെ തനിക്ക് ശക്തിപ്പെടുത്തുന്നതിനാണ് എൽ മുരുകൻ രാജിവെച്ചതിന് ശേഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
L MuruganImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 13 Oct 2026 | 11:03 PM

ന്യൂ ഡൽഹി : കേന്ദ്ര പാർലമെൻ്റകാര്യം വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രിയായ എൽ മുരകുൻ രാജിവെച്ചു. താഴെത്തിട്ടിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായിട്ടാണ് താൻ രാജിവെക്കുന്നതെന്ന് തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. മന്ത്രിസ്ഥാനത്തിനൊപ്പം എൽ മുരുകൻ തൻ്റെ രാജ്യസഭാംഗത്വം രാജിവെക്കുന്നതായി അറിയിച്ചു. തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും 2029 ലോക്സഭ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനും താഴെത്തട്ടിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് തൻ്റെ രാജിയെന്ന് എൽ മുരുകൻ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാജിക്കത്താണ് എൽ മുരുകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ദിവസവേതനക്കാരൻ്റെ മകനിൽ നിന്നും കേന്ദ്ര ക്യാബിനെറ്റിൽ സേവനമനുഷ്ഠിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നത് ബിജെപി നേതാവ് കുറിച്ചു. താൻ കേന്ദ്ര ക്യാബിനെറ്റിൽ ഭാഗമായെങ്കിലും തൻ്റെ കുടുംബ ഇപ്പോഴും കോനൂരിലെ ഗ്രാമത്തിൽ ലളിതമായ ജീവിതം നയിക്കുന്നുയെന്നും മന്ത്രി തൻ്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

ALSO READ :

ബിജെപിയുടെ വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് മുരുകൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2021ലാണ് മുരുകൻ കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകുന്നത്. വാർത്ത വിതരണ പ്രക്ഷപണ പുറമെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും മുരുകൻ വഹിച്ചിരുന്നു. 2024ൽ മൂന്നാം മോദി സർക്കാരിൽ വാർത്ത വിതരണ പ്രക്ഷപണവും പാർലമെൻ്റകാര്യ വകുപ്പുകളുടെ ചമതലയാണ് വഹിച്ചുകൊണ്ടിരുന്നത്. 2017 മുതൽ 2020 വരെ ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർപേഴ്സണായി പ്രവർത്തിച്ചിരുന്നു. അതിന് മുമ്പ് ബിജെപിയുടെ തമിഴ്നാട് അധ്യക്ഷനായും എൽ മുരുകൻ പ്രവർത്തിച്ചിട്ടുണ്ട്.

Follow Us