AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സ്വർണ ബിസ്കറ്റ്, സ്വർണ നാണയങ്ങൾ, 2 കിലോയോളം വെള്ളി; നോയിഡയിൽ പൂട്ടിയിട്ട ഫ്ലാറ്റുകളിൽ നിന്ന് മോഷ്ടാക്കൾ കവർന്നത് കോടികളുടെ സ്വത്ത്

Noida Theft: Rs 2 Crore Gold and Cash Stolen From Two Locked Flats: കവർച്ചയ്ക്ക് മുൻപായി രാത്രി രണ്ട് മണിയോടെ മോഷ്ടാക്കൾ കാറിൽ ഹൗസിംഗ് സൊസൈറ്റിക്ക് ചുറ്റും കറങ്ങി നിരീക്ഷണം നടത്തിയിരുന്നു. തുടർന്ന് പ്രധാന ഗേറ്റ് ഒഴിവാക്കി മതിൽ ചാടിക്കടന്നാണ് ഇവർ അപ്പാർട്ട്മെൻ്റ്വളപ്പിലേക്ക് പ്രവേശിച്ചത്. ഹാൻഡ് കട്ടർ ഉപയോഗിച്ച് ഫ്ലാറ്റുകളുടെ വാതിലിൻ്റെ പൂട്ട് തകർത്താണ് സംഘം അകത്തുകയറിയത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ അപ്പാർട്ട്മെൻ്റിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്

സ്വർണ ബിസ്കറ്റ്, സ്വർണ നാണയങ്ങൾ, 2 കിലോയോളം വെള്ളി; നോയിഡയിൽ പൂട്ടിയിട്ട ഫ്ലാറ്റുകളിൽ നിന്ന് മോഷ്ടാക്കൾ കവർന്നത് കോടികളുടെ സ്വത്ത്
പ്രതീകാത്മക ചിത്രംImage Credit source: Harald Freudenmacher/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 14 Oct 2026 | 03:44 PM

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പൂട്ടിയിട്ടിരുന്ന രണ്ട് ഫ്ലാറ്റുകൾ കുത്തിത്തുറന്ന് ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും വെള്ളിയും പണവും കവർന്നു. നോയിഡയിലെ ‘ദ ക്രെസൻ്റ് അപ്പാർട്ട്മെൻ്റ്’ എന്ന ഹൗസിംഗ് സൊസൈറ്റിയിലാണ് വൻ മോഷണം നടന്നത്. ഒക്ടോബർ 11-നും 12-നും ഇടയിലുള്ള ദിവസങ്ങളിൽ രാത്രി 2 മണിക്കും 2.30-നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ സെക്ടർ 49 പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫ്ലാറ്റ് ഉടമകൾ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. മോഷണം നടന്ന ഒരു ഫ്ലാറ്റിൻ്റെ ഉടമയായ നിതിൻ ജെയിനും കുടുംബവും ഒരു ചടങ്ങിൽ പങ്കെടുക്കാനായി പാനിപ്പത്തിലേക്ക് പോയിരിക്കുകയായിരുന്നു. രണ്ടാമത്തെ ഫ്ലാറ്റിൻ്റെ ഉടമയായ ധനലക്ഷ്മി സംഭവസമയത്ത് അമേരിക്കയിലായിരുന്നു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് ഫ്ലാറ്റ് ഉടമകൾ മോഷണവിവരം അറിയുന്നത്.

Also Read: ഹൈജാക്ക് ഭീഷണി; ജർമ്മനിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

നിതിൻ ജെയിൻ്റെ ഫ്ലാറ്റിൽ നിന്ന് മാത്രം ഏകദേശം 1.05 കോടി രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. 100 ഗ്രാമിൻ്റെ ഒരു സ്വർണ്ണ ബിസ്കറ്റ്, 25 മുതൽ 30 ഗ്രാം വരെ തൂക്കമുള്ള സ്വർണ്ണ നാണയം, രണ്ട് കിലോയോളം വെള്ളി, വെള്ളി പാദസരങ്ങൾ, ഒരു ലക്ഷം രൂപ എന്നിവ കവർച്ച ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. 40 ഗ്രാമോളം തൂക്കം വരുന്ന സ്വർണ്ണ നെക്ലേസ്, രണ്ട് ചെറിയ നെക്ലേസുകൾ നാല് സ്വർണ്ണ വളകൾ, രണ്ട് ബ്രേസ്‌ലെറ്റുകൾ, നാല് ജോഡി കമ്മലുകൾ, നാല് മോതിരങ്ങൾ, സ്വർണ്ണമാല, താലിമാല, രണ്ട് ലോക്കറ്റുകൾഎന്നിവയും മോഷ്ടാക്കൾ കവർന്നു. ധനലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്നും വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്.

കവർച്ചയ്ക്ക് മുൻപായി രാത്രി രണ്ട് മണിയോടെ മോഷ്ടാക്കൾ കാറിൽ ഹൗസിംഗ് സൊസൈറ്റിക്ക് ചുറ്റും കറങ്ങി നിരീക്ഷണം നടത്തിയിരുന്നു. തുടർന്ന് പ്രധാന ഗേറ്റ് ഒഴിവാക്കി മതിൽ ചാടിക്കടന്നാണ് ഇവർ അപ്പാർട്ട്മെൻ്റ്വളപ്പിലേക്ക് പ്രവേശിച്ചത്. ഹാൻഡ് കട്ടർ ഉപയോഗിച്ച് ഫ്ലാറ്റുകളുടെ വാതിലിൻ്റെ പൂട്ട് തകർത്താണ് സംഘം അകത്തുകയറിയത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ അപ്പാർട്ട്മെൻ്റിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

English Summary

Thieves broke into two locked flats in a Noida housing society, stealing gold, silver, and cash worth Rs 2 crore. Police registered a case and are examining CCTV footage.

Follow Us