Karnataka Murder: സ്യൂട്ട്കേസിനുള്ളിൽ കഷ്ണങ്ങളായി മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഐടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അറസ്റ്റിൽ

Man Arrested in Karnataka for Killing Wife: കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു.

Karnataka Murder: സ്യൂട്ട്കേസിനുള്ളിൽ കഷ്ണങ്ങളായി മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഐടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അറസ്റ്റിൽ

രാകേഷ്, ഗൗരി അനിൽ സാംബേകർ

Published: 

28 Mar 2025 | 09:16 AM

ബെംഗളൂരു: വീട്ടിലെ കുളിമുറിയിൽ ഉണ്ടായിരുന്ന സ്യൂട്ട്കേസിനകത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ ഹുളിമാവിലാണ് സംഭവം. ഗൗരി അനിൽ സാംബേകർ എന്ന 32കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷിനെ പുനെയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് വിവരം.

മഹാരാഷ്ട്ര പോലീസിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു ഹുളിമാവ് പോലീസ് രാകേഷിന്റെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് അകത്ത് കടന്നപ്പോൾ കുളിമുറിയിൽ സ്യൂട്ട്കേസ് കണ്ടെത്തിയെന്നും, ഫോറൻസിക് സംഘം പരിശോധിച്ചപ്പോൾ അതിനുള്ളിൽ മൃതദേഹം ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.

കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരിക്കുകളുടെ വ്യാപ്തിയും മറ്റ് കാര്യങ്ങളും അറിയാൻ കഴിയൂവെന്നും പോലീസ് പറഞ്ഞു. കേസിൽ ഗൗരിയുടെ ഭർത്താവ് രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശേഷം രാകേഷ് പൂനെയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

ALSO READ: ജമ്മുവിലെ കത്വവയിൽ ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

മഹാരാഷ്ട്ര സ്വദേശികളായ രാകേഷും ഗൗരിയും രണ്ട് വർഷം മുമ്പാണ് വിവാഹിതരായാണ്. ഇവർ ജോലി ആവശ്യത്തിനായി രണ്ട് മാസം മുമ്പാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു രാകേഷ്. ഗൗരി തൊഴിൽ അന്വേഷണത്തിലായിരുന്നു.

Follow Us
Related Stories
PM Narendra Modi : ആന്ധ്രയിലെ യുവാക്കളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാകും ഭോഗാപുരം വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അല്ലൂരി സീതാരാമ രാജു വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
‘ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
LPG Cylinder Price: ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി
മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 9 മരണം: നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
ഐസ്ക്യൂബ് മുഖത്ത് വയ്ക്കുന്നത് നല്ലതാണോ?
കഴുത്തിൽ പെർഫ്യൂം അടിച്ചാൽ സംഭവിക്കുന്നത്
ചിരട്ട ചേർത്ത് വേവിച്ച ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? അസാധ്യ രുചി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി