AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

നീറ്റ് പ്രതിഷേധം; വിദ്യാർഥികൾക്കെതിരെയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

Supreme Court Quashed Neet Agitation Case FIRs : ജൂലൈ 20-ാം തീയതി മുതൽ 25-ാം തീയതി വരെ നടന്ന കോക്രോച് ജനത പാർട്ടിയുടെ പ്രതിഷേധത്തിനെതിരെ രേഖപ്പെടുത്തിയ കേസുകളാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നായിരുന്നു സുപ്രീം കോടതിയുടെ നിർണായക തീരുമാനം.

നീറ്റ് പ്രതിഷേധം; വിദ്യാർഥികൾക്കെതിരെയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി
Supreme CourtImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 01 Sep 2026 | 04:49 PM

ന്യൂ ഡൽഹി : നീറ്റ് പേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിനെതിരെ രേഖപ്പെടുത്തിയ കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ജൂലൈ 20-ാം തീയതി മുതൽ 25-ാം തീയതി വരെ നടന്ന സിജെപിയുടെ പ്രതിഷേധത്തിനെതിരെ രാജ്യത്താകെ രേഖപ്പെടുത്തിയ എല്ലാം എഫ്ഐആറുകളും റദ്ദാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. ഭാവിയിൽ ഈ വിഷയത്തിൻ്റെ പേരിൽ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പാടില്ലയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒപ്പം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി.

മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകണം

ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന നടപടികൾ കേന്ദ്ര സര് ക്കാർ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. മാർഗനിർദേശങ്ങളും രീതികളും രൂപീകരിച്ച് അർഹരായ ഇരകളുടെ കുടുംബങ്ങൾക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്. അതിനുവേണ്ടി ഒരു സംവിധാനം ഒരുക്കാനും സുപ്രീം കോടതിയുടെ നിർദേശത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഉത്തരവിറക്കിയത്. സോളിസ്റ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി കോടതിയിൽ ഹാജരായത്.

സംഭവങ്ങൾ ഇങ്ങനെ

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നിരുന്നു. ഡൽഹിയിലെ സമരത്തെ ചുവടുവെച്ച് രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ സിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ കേന്ദ്രം ചോദ്യപേപ്പർ ചോർച്ചയിൽ നിയമം കർശനമാക്കാനുള്ള ബില്ല് കൊണ്ടുവരികയും, ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കുന്നതിനായി കേന്ദ്രം അതിവേഗ കോടതികൾ ഒരുക്കുകയും ചെയ്തു. കൂടാതെ ഇത്തരം കേസുകൾ കുറ്റവാളികളായി കണ്ടെത്തുന്നവരുടെ ശിക്ഷ കാലവധി പരമാവധി പത്ത് വർഷമായും പിഴ പത്ത് കോടിയായും കേന്ദ്രം ഉയർത്തി.

ALSO READ : PM Modi’s SCO Summit Speech: ഭീകരവാദത്തിനും ഇരട്ടത്താപ്പിനും എതിരെ കർശന നിലപാട്; എസ്‌സിഒ യോഗത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

എന്നാൽ ചില ഇടങ്ങളിൽ സിജെപി സമരം അക്രമാസക്തമാകുയും വിദ്യാർഥികൾക്കെതിരെ ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പല ഇടങ്ങളിലും വിദ്യാർഥികൾക്കെതിരെ ക്രിമനൽ കേസുകൾ ഉൾപ്പെടെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിരുന്നത്. അത് പിന്നീട് പിൻവലിക്കണമെന്നാവശ്യപ്പട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ ഇടപെടലോടെ കേസുകൾ റദ്ദാക്കിയത്.

ജൂലൈ 20 മുതൽ 25 തീയതികൾ വരെയായരിന്നു ഡൽഹിയിലും രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ വിദ്യാർഥികൾക്ക് പ്രതിഷേധം ഉയർത്തിയത്. ജന്തർ മന്ദിർ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ 13 എഫ്ഐആറുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്.  അവ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേന്ദ്രം രാജ്യത്തിൻ്റെ പരമോന്നത കോടതിയെ സമീപിച്ചത്. രാജ്യതലസ്ഥാനത്തിന് പുറമെ മഹാരാഷ്ട്ര, അസം, പശ്ചിമ ബംഗാൾ,  ബിഹാർ എന്നീ സംസ്ഥാനങ്ങളിലെയും കേസു റദ്ദാക്കണമെന്നുള്ള ആവശ്യം കോടതിക്ക് മുന്നിൽ എത്തിയിരുന്നു. കേസുകൾ കേന്ദ്രത്തിൻ്റെ പിൻവലിക്കാനുള്ള കേന്ദ്ര തീരുമാനത്തിനൊപ്പം ഈ സംസ്ഥാനങ്ങളുടെ സർക്കാരും പങ്ക് ചേർന്നു.

Follow Us