AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sri Krishna Jayanthi 2026: ശ്രീകൃഷ്ണജയന്തിയോടെ ധനു ഉൾപ്പെടെ 4 രാശിക്കാരുടെ തലവര മാറുന്നു! അപൂർവ്വ ഗ്രഹസംയോജനം ഭാ​ഗ്യം കൊണ്ടുവരും

Sri Krishna Jayanthi 2026: ഈ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ വളരെ ശുഭകരമായയാണ് കണക്കാക്കപ്പെടുന്നത്.ഈ ഗ്രഹ സ്ഥാനങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരുടെ ജീവിതത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് ഇത് വളരെയധികം സൗഭാഗ്യങ്ങൾ കൊണ്ടുവരും. കരിയറിൽ പുരോഗതിയും വരുമാനത്തിൽ വർദ്ധനവും ബിസിനസിൽ നല്ല ലാഭവും ലഭിക്കും. അത്തരത്തിൽ ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ.........

Sri Krishna Jayanthi 2026: ശ്രീകൃഷ്ണജയന്തിയോടെ ധനു ഉൾപ്പെടെ 4 രാശിക്കാരുടെ തലവര മാറുന്നു! അപൂർവ്വ ഗ്രഹസംയോജനം ഭാ​ഗ്യം കൊണ്ടുവരും
Sri Krishna Jayanthi Lucky Zodiac SignsImage Credit source: Social Media
Ashli C
Ashli C | Published: 01 Sep 2026 | 05:07 PM

ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി സെപ്റ്റംബർ നാലിനാണ് ആഘോഷിക്കുന്നത്. ജ്യോതിഷപ്രകാരം ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ദിനം വളരെ സവിശേഷമായാണ് കണക്കാക്കുന്നത്. കാരണം ഈ ദിവസം പല പ്രധാനമായ ഗ്രഹ സംയോജനങ്ങളും സംക്രമണങ്ങളും എല്ലാം നടക്കുന്നു. ഈ ദിവസം പല പ്രധാന ഗ്രഹങ്ങളും നല്ല സ്ഥാനങ്ങളിൽ ആയിരിക്കും അതിൽ ദേവന്മാരുടെ ഗുരുവായ വ്യാഴം തന്റെ പരമോന്നത രാശിയായ കർക്കിടകത്തിലും മനസ്സിന്റെയും സമാധാനത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്ന ചന്ദ്രൻ തന്റെ പരമോന്നത രാശിയായ ഇടവത്തിലും ആയിരിക്കും.

ഇതിന് പുറമേ ദേവന്മാരുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിലും അസുരന്മാരുടെ അധിപനായി കണക്കപ്പെടുന്ന ശുക്രൻ സ്വന്തം രാശിയായ തുലാത്തിലും വസിക്കും. ഈ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ വളരെ ശുഭകരമായയാണ് കണക്കാക്കപ്പെടുന്നത്.ഈ ഗ്രഹ സ്ഥാനങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരുടെ ജീവിതത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് ഇത് വളരെയധികം സൗഭാഗ്യങ്ങൾ കൊണ്ടുവരും. കരിയറിൽ പുരോഗതിയും വരുമാനത്തിൽ വർദ്ധനവും ബിസിനസിൽ നല്ല ലാഭവും ലഭിക്കും. അത്തരത്തിൽ ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം കാരണം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുന്നത് എന്ന് നോക്കാം.

ALSO READ:സെപ്റ്റംബർ 2 മുതൽ ഇവർക്ക് വരുമാന വർദ്ധനവും കരിയറിൽ വിജയവും! ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്

ഇടവം

ഇടവം രാശിക്കാർക്ക് ശ്രീകൃഷ്ണജയന്തി ശുഭകരമായ ദിവസമായിരിക്കും. ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തികമായി അനുകൂലമായിരിക്കും പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നു വന്നേക്കാം ചിലർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുവാനും സാധ്യത. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചേക്കാം ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കുവാൻ സാധ്യതയുണ്ട് കുടുംബജീവിതം സന്തോഷകരം ആയിരിക്കും. വീട്ടിൽ സമാധാനവും സന്തോഷവും വർദ്ധിക്കും.

കർക്കിടകം

കർക്കിടക രാശിക്കാർക്ക് ശ്രീകൃഷ്ണജയന്തി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ ഈ ശുഭകരമായ സ്ഥാനങ്ങൾ കാരണം ജോലിയിലും കരിയറിലും പുരോഗതിക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. വളരെ കാലമായി പൂർത്തിയാകാത്ത ജോലികൾ വിജയകരമായി പൂർത്തീകരിക്കും. സാമ്പത്തിക ശേഷി വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും. പണം സമ്പാദിക്കാൻ സാധിക്കും.

കന്നി

കന്നി രാശിക്കാർക്ക് തൊഴിൽപരമായി ശ്രീകൃഷ്ണജയന്തി ഒരു മികച്ച ദിവസം ആയിരിക്കും. വ്യാഴത്തിന്റെ അനുഗ്രഹത്താൽ നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും കൂടാതെ ബിസിനസുകാർക്ക് ധാരാളം പണം ലഭിക്കാനുള്ള പുതിയ കരാറുകൾ ലഭിക്കുവാൻ സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യാനുള്ള അവസരങ്ങളും ഉണ്ടാകാം. ജോലി ചെയ്യുന്നവർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാൻ സാധ്യതയുണ്ട്.കൂടാതെ വളരെ കാലമായി പൂർത്തിയാകാത്ത കാര്യങ്ങൾ പൂർത്തീകരിക്കുകയും മാനസികമായ സംതൃപ്തി ഉണ്ടാവുകയും ചെയ്യും.

ധനു

ധനുരാശിക്കാർക്ക് ശ്രീകൃഷ്ണജയന്തി ശുഭകരമായ ദിവസമായിരിക്കും. ബിസിനസുകാർക്ക് അവരുടെ പുതിയ പദ്ധതികളിൽ നിന്നും നല്ല ഫലങ്ങൾ ലഭിക്കും. ദീർഘകാലമായുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ഈ കാലയളവിൽ നേടാൻ സാധിക്കും. പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം വർദ്ധിക്കും. ആത്മീയതയിലുള്ള താൽപര്യം വർദ്ധിക്കും. പല സ്രോതസ്സുകളിൽ നിന്നും നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം.

( നിരാകരണം: പൊതുവായ വിവരങ്ങൾ, ജ്യോതിഷ പ്രവചനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഫലങ്ങളാണിത്. ആളുകളുടെ രാശി, ജനനസമയം എന്നിവക്കെല്ലാം അനുസരിച്ച് ഇവയിൽ മാറ്റങ്ങൾ ഉണ്ടാവാം. ഇവയെല്ലാം കൃത്യമാണെന്ന് ടിവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല )

ENGLISH SUMMARY

This year’s Sri Krishna Jayanti is celebrated on September 4. According to astrology, this year’s Sri Krishna Jayanti is considered very special because many important planetary conjunctions and transits take place on this day. The positions of these planets are considered very auspicious. Although the influence of these planetary positions is seen in the lives of all zodiac signs, it can bring a lot of good fortune to some zodiac signs.

Follow Us