AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Toll Rules: പണം കൈകാര്യം ചെയ്യൽ വല്യ പാടാണ്… നവംബർ 15 മുതൽ ടോൾ നിയമങ്ങൾ അടിമുടി മാറുന്നു, നിങ്ങൾ ചെയ്യേണ്ടത് …

New Toll Rules From November 15: നിലവിൽ 98% ടോൾ പിരിവും ഫാസ്റ്റാ​ഗ് വഴിയാണ് നടക്കുന്നത്. ശേഷിക്കുന്ന ഉപയോക്താക്കളെക്കൂടി ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

New Toll Rules: പണം കൈകാര്യം ചെയ്യൽ വല്യ പാടാണ്… നവംബർ 15 മുതൽ ടോൾ നിയമങ്ങൾ അടിമുടി മാറുന്നു, നിങ്ങൾ ചെയ്യേണ്ടത് …
New Toll Rules From November 15Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 13 Nov 2025 14:13 PM

ന്യൂഡൽഹി: ഇന്ന് നമുക്ക് ചുറ്റും എല്ലാം ഡിജിറ്റലാണ്. പണമിടപാടുകളിലെ ഡിജിറ്റൽ വത്ക്കരണം പല നടപടികളും വേ​ഗത്തിലാക്കുന്ന ഇക്കാലത്ത് ടോൾ നിയമങ്ങളും അടിമുടി മാറുകയാണ്. നവംബർ 15 മുതൽ ഈ മാറ്റം നടപ്പിലാക്കുമ്പോൾ നാം അറിയേണ്ടത് ഇത് കൊണ്ടുള്ള ​ഗുണങ്ങളും പ്രധാന മാറ്റങ്ങളുമാണ്.

 

ലക്ഷ്യങ്ങൾ

 

രാജ്യത്തെ ടോൾ പ്ലാസകളിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചിരുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനും പണമിടപാടുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ മാറ്റങ്ങൾ. ഇതനുസരിച്ച് സജീവമല്ലാത്ത ഫാസ്റ്റാ​ഗാണ് നിങ്ങളുടെ വണ്ടികളിൽ ഉള്ളതെങ്കിൽ ഇരട്ടി ടോൾ നൽകേണ്ടിവരും. ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

 

Also Read:മാരിയോ ജോസഫായി മാറിയ സുലൈമാൻ; റിലേഷൻഷിപ്പ് കോച്ചായ ജിജി: ദമ്പതിമാർക്കിടയിൽ സംഭവിച്ചതെന്ത്?

 

ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, പണം കൈകാര്യം ചെയ്യുന്നത് മൂലമുള്ള കാലതാമസം കുറയ്ക്കുക, കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ. നിലവിൽ 98% ടോൾ പിരിവും ഫാസ്റ്റാ​ഗ് വഴിയാണ് നടക്കുന്നത്. ശേഷിക്കുന്ന ഉപയോക്താക്കളെക്കൂടി ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

 

പുതിയ ടോൾ നിരക്കുകൾ

 

ദേശീയപാതകളിൽ ടോൾ അടയ്ക്കുന്നതിന് സർക്കാർ ഒരു ത്രിതല സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാഹനങ്ങളിലെ ഫാസ്റ്റാ​ഗ് ആക്ടീവ് ആണെങ്കിൽ സാധാരണ ടോൾ തുക നൽകിയാൽ മതിയാകും. ഇനി ഫാസ്റ്റാ​ഗ് വർക്കിങ് അല്ലെങ്കിൽ യുപി െഎ വഴിയോ ക്യൂആർ കോഡ് വഴിയോ പണം അടക്കാം. പക്ഷെ സാധാരണ ടോളിന്റെ 1.25 മടങ്ങ് തുക അടക്കേണ്ടി വരും. ഇനി ഫാസ്റ്റാ​ഗ് ഇല്ലാതെ പണമായി തന്നെയാണ് അടയ്ക്കുന്നതെങ്കിൽ സാധാരണ ടോളിന്റെ ഇരട്ടി തുക നൽകേണ്ടി വരും. സാധാരണ ടോൾ 100 രൂപ ആണെങ്കിൽ, പണമായി അടയ്ക്കുമ്പോൾ 200 നൽകണം എന്നർത്ഥം.

 

ഇരട്ടി ടോൾ എങ്ങനെ ഒഴിവാക്കാം?

 

നിങ്ങളുടെ ഫാസ്റ്റാ​ഗ് സജീവമാണെന്നും വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക. ടാഗിൽ മതിയായ ബാലൻസ് എപ്പോഴും നിലനിർത്തുക. കുറഞ്ഞ ബാലൻസ് ടാഗിനെ പ്രവർത്തനരഹിതമാക്കും. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം യുപി െഎ പോലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. ഇനി ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിലും പണിയാകും.

കാരണം ഭാവിയിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം വരുമ്പോൾ നിയമം പാലിക്കാത്തവർക്ക് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ട് വണ്ടിയിലെ ഫാസ്റ്റാ​ഗ് എപ്പോഴും ആക്ടീവ് ആയി നിലനിർത്താൻ ശ്രദ്ധിക്കുക.