Nurse Sabina : ദുരന്തമുഖത്ത് ജീവൻ പണയം വെച്ചുള്ള രക്ഷപ്രവർത്തനം; നഴ്സ് സബീനയ്ക്ക് ആദരവുമായി തമിഴ്നാട് സർക്കാർ

Nurse Sabina Tamil Nadu Kalpana Chawla Award : മുണ്ടക്കൈയിലെ രക്ഷപ്രവർത്തനത്തിനായി താൽക്കാലിക വടത്തിൽ തൂങ്ങി മറുകരയിലെത്തിയാണ് സബീന പരിക്കേറ്റവരെ പരിചരിച്ചത്. തമിഴ്നാട് നിലഗിരി സ്വദേശിനിയാണ് സബീന.

Nurse Sabina : ദുരന്തമുഖത്ത് ജീവൻ പണയം വെച്ചുള്ള രക്ഷപ്രവർത്തനം; നഴ്സ് സബീനയ്ക്ക് ആദരവുമായി തമിഴ്നാട് സർക്കാർ

കൽപന ചൗള പുരസ്കാരം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നഴ്സ് സബീനയ്ക്ക് സമ്മാനിക്കുന്നു (Image Courtesy : TV9 Tamil)

Published: 

15 Aug 2024 | 05:32 PM

ചെന്നൈ : വയനാട് ദുരന്തമുഖത്ത് (Wayanad Landslide) കാണിച്ച ആത്മധൈര്യത്തിന് നഴ്സ് സബീനയ്ക്ക് (Nurse Sabina) തമിഴ്നാട് സർക്കാരിൻ്റെ ആദരം. തമിഴ്നാട് സർക്കാർ ധീരതയ്ക്കുള്ള നൽകുന്ന കൽപന ചൗള പുരസ്കാരം നൽകിയാണ് സബീനയെ ആദരിച്ചത്. ഇന്ന് ഓഗസ്റ്റ് 15-ാം തീയതി ചെന്നൈയിൽ വെച്ച് നടന്ന് തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷവേളയിൽ സബീനയെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആദിരിച്ചു. തമിഴ്നാട് നിലഗിരി സ്വദേശിന സബീന ഗൂഡല്ലൂരിലെ ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി (എസ്ടിഎസ്എച്ച്) ഹെൽത്ത് സെൻ്ററിലെ നഴ്സാണ്.

വയനാട്ടിൽ ഉരുൾപ്പെട്ടലുണ്ടായ സമയത്ത് എസ്ടിഎസ്എച്ച് വാളണ്ടിയർക്കൊപ്പമാണ് സബീന എത്തുന്നത്. മഴവെള്ള പാച്ചലിൽ മുണ്ടക്കൈ ഭാഗം ഒറ്റപ്പെട്ട നിലയിൽ നിൽക്കുമ്പോൾ മറുകരയിലേക്ക് താൽക്കാലിക വടത്തിൽ തൂങ്ങിയെത്തിയാണ് സബീന പരിചരണം നൽകിയത്. മറുകരയിലേക്ക് പോകാൻ പുരുഷന്‍മാരായ നഴ്സുമാർ ഇല്ലാതെ വന്നപ്പോഴാണ് വടത്തിൽ തുങ്ങി പോകാൻ മുന്നോട്ട് വന്നത്.

ALSO READ : Wayanad Landslides : വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മെഡിക്കൽ കിറ്റ് കൈയ്യിൽ കരുതിയാണ് സബീന മറുകരയിൽ വടത്തിൽ തൂങ്ങിയെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം മറുകരയിലെത്തിയ സബീന 35 ഓളം പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. സബീനയുടെ ആത്മധൈര്യം വാർത്തയാകുകകയും പിന്നാലെയാണ് തമിഴ്നാട് സർക്കാർ കൽപന ചൗള പുരസ്കാരം നൽകി ആദരിക്കാൻ രംഗത്തെത്തിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ