Dating App Scam: ഡേറ്റിങ് ആപ്പാവരുത്! സൂക്ഷിച്ചില്ലേൽ പണം പോകും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Online Dating App Scam Alert: വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ആപ്പുകളിൽ നിന്നു പരിചയപ്പെടുന്നവരെയാണ് ഈ തട്ടിപ്പു സംഘം ഇരയാക്കുന്നത്. സൗഹൃദം ആഴത്തിലാകുമ്പോൾ വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ഇരകളോട് തട്ടിപ്പുകാർ ആവശ്യപ്പെടും. എന്നാൽ ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭംനൽകി വിശ്വാസം പിടിച്ചെടുക്കുന്നു.

Dating App Scam: ഡേറ്റിങ് ആപ്പാവരുത്! സൂക്ഷിച്ചില്ലേൽ പണം പോകും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Represental Image

Updated On: 

22 Jan 2025 | 09:32 AM

രാജ്യത്ത് ഡേറ്റിങ് ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സൈബർ അതിക്രമങ്ങൾ (dating app scam) വർധിക്കുന്നതായി റിപ്പോർട്ട്. ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രം​ഗത്തെത്തിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകൾ സാമൂഹികമാധ്യമങ്ങളിലും അല്ലാതെയും ധാരാളം പരസ്യങ്ങൾ ചെയ്തു വരുന്നുണ്ടെന്നും ഇതിലൂടെയാണ് തട്ടിപ്പുകൾ നടക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.

വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ആപ്പുകളിൽ നിന്നു പരിചയപ്പെടുന്നവരെയാണ് ഈ തട്ടിപ്പു സംഘം ഇരയാക്കുന്നത്. സൗഹൃദം ആഴത്തിലാകുമ്പോൾ വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ഇരകളോട് തട്ടിപ്പുകാർ ആവശ്യപ്പെടും. എന്നാൽ ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭംനൽകി വിശ്വാസം പിടിച്ചെടുക്കുന്നു. പിന്നീട്, കൂടുതൽ നിക്ഷേപത്തിനായി സമ്മർദം ചെലുത്തുകയും ചിലർ വൻതുക നിക്ഷേപിക്കുകയും ചെയ്യുന്നു.

പിന്നീട് നിക്ഷേപിച്ച തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇവർ മറ്റൊരു സംഖ്യ ഫീസായി ആവശ്യപ്പെടും. പിന്നീട്, പണം തിരികെ ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാകുന്നത്. എന്നാൽ ഇതിനോടകം സൈബർ തട്ടിപ്പുകാർ കടന്നുകളയുന്നു. ഇത്തരം തട്ടിപ്പുകാർക്കെതിരേ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കൂടാതെ തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനുള്ളിൽ 1930 എന്ന നമ്പരിൽ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.

മുൻകരുതൽ ഇങ്ങനെ

  • ഡേറ്റിംഗ് ആപ്പുകളിൽ ഇടപഴകുമ്പോൾ വ്യക്തികളെ പൂർണമായും മനസ്സിലാക്കാൻ ശ്രിമിക്കുക.
  • തീവ്രമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളിൽ ജാഗ്രത പാലിക്കുക.
  • ഓൺലൈനിൽ കണ്ടുമുട്ടുന്നവരിലേക്ക് സാമ്പത്തിക വിവരങ്ങൾ പങ്കിടാനോ പണം അയയ്ക്കാനോ പാടില്ല.
  • നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനുള്ള അവരുടെ തന്ത്രങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോവുക.
Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ