Narendra Modi: തമിഴ്നാടിന് വൻ വികസനക്കുതിപ്പ്; 13,000 കോടിയുടെ പദ്ധതികളുമായി മോദി

Chennai Metro Phase 2 to Be Inaugurated by PM Modi Today: മധുരൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി എന്‍എച്ച് 744എയുടെ ഭാഗമായ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി മധുരൈ റിങ് റോഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവാരൂരിലെ ഗതാഗതം മെച്ചപ്പെടുത്താന്‍ എന്‍എച്ച് 83-ന്റെ നാഗപട്ടണം-തഞ്ചാവൂര്‍ പാതയിലെ തിരുവാരൂര്‍ ബൈപാസ് നിര്‍മാണത്തിനും തറക്കല്ലിടും.

Narendra Modi: തമിഴ്നാടിന് വൻ വികസനക്കുതിപ്പ്; 13,000 കോടിയുടെ പദ്ധതികളുമായി മോദി

നരേന്ദ്ര മോദി

Published: 

11 Oct 2026 | 06:08 AM

ചെന്നൈ: തമിഴ്‌നാട്ടിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ വേഗം പകരുന്ന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഒക്ടോബര്‍ 11) ചെന്നൈയിലെത്തും. 13,000 കോടിയിലേറെ രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടല്‍ എന്നിവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. മെട്രോ റെയില്‍, ദേശീയപാതകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പൂനമല്ലിവടപളനി പാതയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഏകദേശം 4,900 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പാത നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ഭാഗമായി പോരൂര്‍ ബൈപാസ് സ്റ്റേഷനില്‍നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്ക് മെട്രോയില്‍ യാത്ര ചെയ്യാനും പ്രധാനമന്ത്രിക്ക് പദ്ധതിയുണ്ട്.

ദേശീയപാതാ വികസനത്തിന് 3,700 കോടി

തമിഴ്‌നാട്ടില്‍ ഏകദേശം 3,700 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്കും സന്ദര്‍ശനത്തിനിടെ തുടക്കമിടും. ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. എന്‍എച്ച് 744-ലെ വടുകപ്പട്ടി-തെര്‍കുവെങ്കനല്ലൂര്‍ നാലുവരി പാതയാണ് പ്രധാന പദ്ധതികളിലൊന്ന്. 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും വ്യവസായ മേഖലകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കും.

മധുരൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി എന്‍എച്ച് 744എയുടെ ഭാഗമായ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി മധുരൈ റിങ് റോഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവാരൂരിലെ ഗതാഗതം മെച്ചപ്പെടുത്താന്‍ എന്‍എച്ച് 83-ന്റെ നാഗപട്ടണം-തഞ്ചാവൂര്‍ പാതയിലെ തിരുവാരൂര്‍ ബൈപാസ് നിര്‍മാണത്തിനും തറക്കല്ലിടും. നഗരത്തിലൂടെ കടന്നുപോകാതെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ബദല്‍ പാത ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റെയില്‍വേ മേഖലയിലും വന്‍ വികസന പദ്ധതികള്‍

750 കോടി രൂപയിലധികം ചെലവിലുള്ള റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. തമിഴ്‌നാട്ടിലെ അഞ്ച് അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. പഴനി, വെല്ലൂര്‍ കന്റോണ്‍മെന്റ്, അംബാസമുദ്രം, പരമക്കുടി, നാമക്കല്‍ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലാണ് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

കാരയ്ക്കല്‍പേരളം റെയില്‍പാതയും മൂന്ന് പുതിയ റെയില്‍ മേല്‍പ്പാലങ്ങളും ഉള്‍പ്പെടുന്ന പദ്ധതികള്‍ യാത്രക്കാര്‍ക്കും ചരക്കുനീക്കത്തിനും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. റെയില്‍വേ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Also Read: Chennai Metro : പൂനമല്ലി-വടപളനി സമയക്രമം പ്രഖ്യാപിച്ചു; ഓരോ പത്ത് മിനിറ്റിലും സർവീസ് നടത്തും

തുറമുഖങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം

ചെന്നൈ തുറമുഖം, കാമരാജര്‍ തുറമുഖം, വിഒ ചിദംബരനാര്‍ തുറമുഖം എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും സന്ദര്‍ശനത്തില്‍ പ്രാധാന്യമുണ്ട്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ചരക്കുനീക്കത്തിനും വ്യാപാരത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഐഐടി മദ്രാസിലെ സുധ ഗോപാലകൃഷ്ണന്‍ ബ്രെയിന്‍ സെന്റര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഇതോടൊപ്പം കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്. പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളും സന്ദര്‍ശനത്തിന്റെ ഭാഗമാണ്.

ക്ഷേത്രദര്‍ശനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും

വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പുറമെ മറ്റ് പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ചെന്നൈയിലെ ജലകണ്‌ഠേശ്വരര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തും. തുടര്‍ന്ന് ഐഐടി മദ്രാസിലെ ബ്രെയിന്‍ സെന്റര്‍ സന്ദര്‍ശിക്കും. നഗരത്തിലെ ജയഗോപാല്‍ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.

English Summary

Prime Minister Narendra Modi is visiting Chennai on October 11 to inaugurate and launch development projects worth over Rs 13,000 crore. The projects cover metro rail, highways, railways, port infrastructure and education, aiming to improve connectivity and boost economic development across Tamil Nadu.

Loading...
Unable to load recommendations.
Follow Us
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
30 കഴിഞ്ഞോ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
7000mAh ബാറ്ററിയുണ്ട്, ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ കിട്ടും!
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ